എന്നാലും ചെറിയൊരു വിഷമമില്ലേ…! ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് ആവർത്തിച്ച് ചോദ്യം ചോദിച്ച് എംജി ശ്രീകുമാർ ! പക്വതയോടുള്ള മറുപടി ! വിമർശനം !

കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ അഭയ ഹിരണ്മയി അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ്. അതുവരെ മലയാളികൾക്ക് അഭയയോട് ഉണ്ടായിരുന്ന പരിഭവങ്ങൾ ഒരു പരിധി വരെ കുറയാൻ കാരണമായിരുന്നു. വളരെ വ്യക്തമായി തന്റെ ജീവിതത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ അഭയക്ക് പതിവുപോലെ വിമർശനങ്ങളും എന്നാൽ അതുപോലെ അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്.

പത്തോൻപതാമത്തെ വയസിൽ ആ കുട്ടിക്ക് സംഭവിച്ച ഒരു തെറ്റിന്റെ പേരിൽ ഇനിയും പഹസിക്കരുത് ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാത്തവർ കുറവാണ് എന്നൊക്കെ ഒരു കൂട്ടർ അഭയയെ പിന്തുണക്കുന്നുണ്ട്. എന്നാൽ അതേ സമയം അവതാകാൻ എംജി ശ്രീകുമാറിന് വിമർശനവും ഉയരുന്നുണ്ട്. അഭയ അഞ്ചാറ് വര്‍ഷം ഗോപിക്കൊപ്പമുണ്ടായിരുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ 14 വര്‍ഷത്തോളം ഞങ്ങളൊന്നിച്ചായിരുന്നു എന്നാണ് അഭയ പറഞ്ഞത്. അത്രയും വര്‍ഷം ഒന്നിച്ചായിട്ടും ആ ബന്ധം വിവാഹത്തില്‍ അവസാനിക്കാത്തതിനെക്കുറിച്ചും അഭയ തുറന്നുപറഞ്ഞിരുന്നു.

വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല ലിവിങ് റ്റുഗദര്‍ റിലേഷന്‍ഷിപ്പ് പോട്ടെന്ന് വിചാരിച്ചു, അതെപ്പോഴെങ്കിലും നമുക്കൊരാഗ്രഹം വന്നാല്‍ ചെയ്യാമല്ലോയെന്ന് വിചാരിച്ചു. നമ്മളെല്ലാവരും വളര്‍ന്ന് കൊണ്ടിരിക്കുകയല്ലേ, അദ്ദേഹമാണെങ്കിലും ഞാനാണങ്കിലും പുറത്തേക്കൊക്കെ പോവുന്നതല്ലേ. അങ്ങനെ വന്ന സമയത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടാവും. അതിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതൊക്കെയായിരിക്കും ഈ തീരുമാനത്തിന് കാരണം. അവിടെയായിരുന്നാലും ഇവിടെയായിരുന്നാലും ഞാന്‍ ഹാപ്പിയാണെന്നായിരുന്നു അഭയ പറഞ്ഞത്.

എന്നാൽ ഇപ്പോൾ ജീവിതത്തിൽ നിങ്ങൾ ഗോപിയെ മിസ് ചെയ്യുന്നില്ലേ എന്ന് എംജി ചോദിക്കുന്നുണ്ട്, അപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന അഭയയോട് അദ്ദേഹം വീണ്ടും വീണ്ടും ആവർത്തിച്ച് മിസ് ചെയ്യുന്നില്ലേ വിഷമം ഇല്ലെ എന്ന് ചോദിക്കുമ്പോൾ. തീർച്ചയായും മിസ് ചെയ്യുന്നുണ്ട്. ഇല്ലെന്ന് പറഞ്ഞാൽ അത് ഒരുപക്ഷെ കള്ളമാകും എന്നും പക്ഷെ ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്, എന്റെ കരിയറിന് പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത് എന്നും അഭയ മറുപടി പറയുന്നു. അഭയ ആ അവസരത്തെ ആ ചോദ്യത്തെ വളരെ പക്വതയോടെ മറുപടി പറഞ്ഞു എന്നും. പറയുമ്പോൾ ഈ വീഡിയോൺ പങ്കുവെച്ച് എംജി യെ വിമർശിക്കുകയാണ് നിരവധി പേര്.. ഒരാൾ അയാളുടെ റിലേഷനിൽ നിന്നും വെളിയിൽ വന്ന ശേഷം അതിൽ വിഷമം ഉണ്ടോ വിഷമം ഉണ്ടോ എന്നിങ്ങനെ ചോദിച്ചത് തീരെ ശെരിയായില്ല എന്നാണ് അദ്ദേഹത്തെ വിമർശിച്ച് പലരും പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *