ഗോപിയുമായി വേർപിരിഞ്ഞ പിറ്റേ ദിവസം തന്നെ ഞാനത് ചെയ്തു ! അദ്ദേഹത്തെ മോശമാക്കി എന്നെ നല്ലത് പറയണ്ട ! അഭയ ഹിരണ്മയി സംസാരിക്കുന്നു !

ഗോപി സുന്ദർ, അഭയ ഹിരണ്മയി, അമൃത സുരേഷ് ഇവരെല്ലാം ഇങ്ങനെ വാർത്തകളിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്നു. കഴിഞ്ഞ പതിനാല് വർഷമായി ലിവിങ് റിലേഷനിൽ ആയിരുന്ന അഭയായും ഗോപിയും വേര്പിരിയുകയും, ഒട്ടും വൈകാതെ തന്നെ ഗോപി അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കുകയുമാണ് ഇപ്പോൾ. അതുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഇവർ എപ്പോഴും സംസാരവിഷയമാണ്. ഗോപിയുമായി വേര്പിരിഞ്ഞതിന് ശേഷവും അഭയ അദ്ദേഹത്തെ മോശമാക്കിയോ അല്ലങ്കിൽ കുറ്റപെടുത്തിയോ ഒന്നും തന്നെ പറഞ്ഞിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ്..

ഇപ്പോഴിതായ അഭയ  സ്ട്രോക്ക് മാജിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭയ മനസ് തുറന്നത്. അഭയയുടെ വാക്കുകൾ ഇങ്ങനെ, നമ്മൾ ഒരാളുമായി കമ്മിറ്റഡായിരിക്കുമ്പോള്‍ തന്നെ  മറ്റൊരു ബന്ധത്തിലേക്ക് പോവുന്നതിനെക്കുറിച്ച് പറയാനാവില്ല എനിക്ക്. അതറിയില്ല. ആ സമയത്തേക്ക് വേണ്ടിയുള്ളതായിരിക്കാം അത്. റിലേഷന്‍ഷിപ്പ് തുടങ്ങാന്‍ കുറച്ച് സമയമെടുത്തേക്കാം. ആറ് മാസമോ രണ്ട് വര്‍ഷമോ ഒക്കെ കഴിഞ്ഞ് ലിവിങ് റ്റുഗദറിലേക്ക് പോവുന്നവരുണ്ട്. അത് അവരുടെ ചോയ്‌സാണ്. അവരുടെ തീരുമാനമാണ്. അതില്‍ നമുക്കൊന്നും പറയാനാവില്ല.

ഞാൻ അങ്ങനെ കരുത്തയായ ആളൊമൊന്നുമല്ല, സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ പോസിറ്റീവ് സൈഡ് മാത്രമേ കാണിക്കുന്നുള്ളു.   അദ്ദേഹം എന്നെ വിട്ടുപോയതിന് ശേഷം മാനസികമായി ഞാൻ ഒരുപാട് തകർന്നിരുന്നു എന്നത് സത്യമാണ്, പക്ഷെ എത്ര പേരാണ് ഡിപ്രഷനില്‍ നിന്നും സര്‍വൈവ് ചെയ്ത് വന്നിട്ടുള്ളത്. ഞാന്‍ രണ്ടാമത്തെ ദിവസം ഇറങ്ങി വന്നത് എനിക്ക് ഇങ്ങനെ എന്നെ കാണിക്കണം എന്നുള്ള താല്‍പര്യമുള്ളത് കൊണ്ടാണ്. എന്റേതായ വീക്ക് സൈഡ് കാണിക്കാന്‍ എന്റെ വീട്ടുകാരുണ്ട്. അത് ഞാന്‍ അവിടെ കാണിക്കുന്നു. ബ്രേക്കപ്പിനെ പലരും പല രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്നും അഭയ പറയുന്നു.

അതുപോലെ ഞാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വരുന്ന ചില കമന്റുകൾ ഇങ്ങനെയാണ്.  അല്ലേലും അവന്‍ കണ്ട് പഠിക്കട്ടെ, ഇപ്പോ എങ്ങനെയിരിക്കുന്നു മറ്റത്. ഒരാളെ ഇകഴ്ത്തിക്കൊണ്ട് എന്നെ പുകഴ്ത്തുന്നത് ശരിയായ മാര്‍ഗമല്ല. നിങ്ങള്‍ക്ക് എന്നെ സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ എന്നെക്കുറിച്ച് പറയൂ. നിങ്ങള്‍ നന്നായിരിക്കുന്നു, നിങ്ങള്‍ സ്‌ട്രോംഗായി വന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയുന്നത് കേൾക്കുന്നതാണ് എനിക്ക് സന്തോഷം.

വളരെ സ്‌ട്രോംഗായിരിക്കുമ്പോള്‍ തന്നെ വീക്കായൊരു വ്യക്തി കൂടിയാണ് ഞാന്‍. പക്ഷെ അതൊന്നും ആരേയും കാണിക്കാറില്ലെന്ന് മാത്രം. കംപ്ലയന്റ് പറയാനായി തുടങ്ങിക്കഴിഞ്ഞാല്‍ അത് മാത്രമേ നടക്കുള്ളൂ. നമുക്ക് മുന്നോട്ട് പോവണമെങ്കില്‍ ജോലി ചെയ്‌തേ മതിയാവൂ. നമ്മളെ നമ്മള്‍ തന്നെ ശ്രദ്ധിക്കണം. ചേച്ചി സ്‌ട്രോംങ്ങാണ്, എങ്ങനെയാണ് കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നതെന്നൊക്കെ എന്നോട് പലരും ചോദിക്കാറുണ്ട്. എല്ലാവര്‍ക്കും അവരവരുടേതായ സ്ട്രഗിള്‍സ് ഉണ്ട്. അവരവരുടേതായ വഴികളിലൂടെ അതിനെ തരണം ചെയ്യണം. എന്റേത് പോലെയായിരിക്കില്ല നിങ്ങളുടേത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *