
ഒടുവിൽ ആ സ്നേഹം നിങ്ങൾക്ക് അരികിലേക്ക് തന്നെ തിരികെ എത്തും ! ആരെയും സ്നേഹിച്ചതിന്റെ പേരിൽ നിരാശപ്പെടരുത് ! അഭയയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
വേറിട്ട ശബ്ദ മാധുര്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഇതിനോടകം തന്നെ ഒരുപിടി ഹിറ്റ് ഗാനങ്ങൾ ആലപിക്കാൻ അഭയക്ക് സാധിച്ചിരുന്നു. ഗായികയായി മാത്രമല്ല മോഡലായും അവതാരികയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ് അഭയ ഹിരണ്‍മയി. എന്നാൽ ഗായിക എന്നതിലുപരി ഗോപി സുന്ദറിന്റെ കാമുകി എന്ന നിലയിലാണ് അഭയ കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത്. പക്ഷെ ഏവരെയും അതിശയിപ്പിച്ചുകൊണ്ടാണ് ഒരു ദിവസം ഗോപി അമൃതയുമായി പ്രണയത്തിലാണ് എന്ന് തുറന്ന് പറഞ്ഞത്. ഗോപിയുമായി വേര്പിരിഞ്ഞതിന് ശേഷവും അഭയ അദ്ദേഹത്തെ മോശമാക്കിയോ അല്ലങ്കിൽ കുറ്റപെടുത്തിയോ ഒന്നും തന്നെ പറഞ്ഞിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ്..
സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയ അഭയ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അഭയ പങ്കുവെച്ച വാക്കുകളാണ് ഏറെ ചർച്ചയാകുന്നത്. ആരെയും സ്നേഹിച്ചതിന്റെ പേരില്‍ പശ്ചാത്തപിക്കരുതെന്നാണ് അഭയ പറയുന്നത്. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കിയ സ്നേഹത്തില്‍ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്നേഹം എല്ലായ്പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും. ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു, അഭയ കുറിച്ചത്.

ഇപ്പോഴും ഗോപി സുന്ദറെ കുറിച്ച് നല്ലത് മാത്രമേ അഭയക്ക് പറയാനുള്ളു, ഞങ്ങൾ ഒരുമിച്ച് 12 വർഷം ജീവിച്ചവരാണ്, അന്ന് എന്നെ അദ്ദേഹം ഒരു റാണിയെപോലെയാണ് നോക്കിയിരുന്നത്, അദ്ദേഹവുമായി പിരിഞ്ഞതിന് ശേഷവും അങ്ങനെയാണ് ജീവിക്കുന്നത്. എന്റെ തീരുമാനത്തില്‍ അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരുന്നില്ല, പക്ഷെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എന്റെ ആ ജീവിതത്തെ ഓർത്ത് ഞാൻ ഒരിക്കലും കുറ്റബോധമില്ല എന്നും അഭയ പറഞ്ഞിരുന്നു.
നിലവിൽ ഇപ്പോൾ അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന നിഗമനത്തിലാണ് താരങ്ങളുടെ ആരാധകർ, എപ്പോഴും ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നവർ ഇപ്പോൾ ജന്മദിനത്തിൽ പോലും പരസ്പരം ആശംസകൾ അറിയിക്കാറുപോലുമില്ല എന്നതും ഇവരെ സ്നേഹിക്കുന്നവർക്ക് ഏറെ നിരാശ സമ്മാനിച്ചിരുന്നു. ഗോപിയുമായി ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന് പറഞ്ഞതുമുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുന്ന ആളുകൂടിയാണ് അമൃത.
Leave a Reply