ഞാൻ ഒരാൾ മാത്രം വിചാരിച്ചത്കൊണ്ട് മാത്രം അവന് അവസരം കിട്ടില്ല, ഒരൊറ്റ രാത്രികൊണ്ട് എംജി ശ്രീകുമാറിന്റെ ജീവിതം മാറിമറിയുകയായിരുന്നു !

എംജി ശ്രീകുമാർ എന്ന അനുഗ്രഹീത ഗായകനെ കുറിച്ച് പറയാൻ വാക്കുകൾ പോരാ, അദ്ദേഹം എന്നും നമ്മുടെ പ്രിയ ഗായകൻ ആയിരിക്കും. അദ്ദേഹത്തിന്റെ കരിയറിൽ ഹിറ്റ് ഗാനങ്ങൾ ലഭിച്ചത് മോഹൻലാൽ പ്രിയൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഒരൊറ്റ രാതിർകൊണ്ട് എംജി ശ്രീകുഅംറിന്റെ ജീവിതം അമേരി മറിഞ്ഞ കഥയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും തിരക്കഥാകൃത്തുനമായ ടെന്നീസ് ജോസഫ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ,   എന്റെ  വളരെ അടുത്ത സുഹൃത്താണ് പ്രിയൻ. വർഷങ്ങൾക്ക് മുമ്പ് വുഡ്‌ലാന്റ്സ് ഹോട്ടലിൽ വച്ച്  ഞാൻ ഭരതേട്ടന്റെ ചിത്രം പ്രണാമം എഴുതുകൊണ്ട് ഇരിക്കുക ആയിരുന്നു. ആ സമയത്ത് പ്രിയനും സുരേഷ്‌കുമാറും കൂടി എന്നെ കാണാൻ വന്നു. അക്കൂട്ടത്തിൽ എനിക്ക് പരിചയമില്ലാത്ത അവരുടെ സമപ്രായക്കാരനായ ഒരാളും കൂടിയുണ്ട്. അദ്ദേഹത്തെ പ്രിയൻ എനിക്ക് പരിചയപ്പെടുത്തി. ഇതെന്റെ കോളേജ് ഫ്രണ്ടാണ് ഇവന്റെ പേര് എം.ജി ശ്രീകുമാർ. ശ്രീക്കുട്ടനെന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഇവൻ എം.ജി രാധകൃഷ‌ണന്റെ അനുജനാണ്. ബാങ്കിലാണ് ജോലി എന്നും പറഞ്ഞു.

മദ്രാസിൽ വെച്ച് ഒരു പാട്ട് റെക്കോർഡ് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് എംജി പ്രിയനേ കാണാൻ വന്നത്. അങ്ങനെ ഞങ്ങൾ തിരക്കെല്ലാം കഴിഞ്ഞ് ഞങ്ങൾ ഒന്ന് നടക്കാൻ ഇറങ്ങിയ  സമയത്ത് പ്രിയൻ എന്നോട് പറഞ്ഞു, എടാ ഇവന് പറ്റിയ അവസരങ്ങൾ വന്നാൽ ഒന്നു പരിഗിക്കണം. ഉസ്‌മാനോടും ഒന്നു പറയണം (അന്നത്തെ പ്രശസ്‌ത കാസറ്റ് കമ്പനി ശ്രീരഞ്ജിനിയുടെ ഉടമ). ഞാൻ മാത്രം വിചാരിച്ചതുകൊണ്ട് കാര്യമില്ല, വേറെ ആൾക്കാരും കൂടി അവസരം കൊടുത്തില്ലെങ്കിൽ അവന് മുന്നോട്ടു വരാൻ പറ്റില്ല എന്നും  പ്രിയൻ പറഞ്ഞു.

പിറ്റേന്ന് ശ്രീക്കുട്ടൻ തിരിച്ചുപോകുകായാണ്, അതെല്ലാം കഴിഞ്ഞ് ചിത്രത്തിലെ ഗാനത്തിന്റെ റിഹേഴ്‌സൽ നോക്കാൻ വേണ്ടി ഞാനും ഭരതേട്ടനും സംഗീത സംവിധായകൻ ഔസേപ്പച്ചനും വീണ്ടും ആ റൂമിൽ ഒത്തുകൂടി. അപ്പോൾ ഞാൻ ഭരതേട്ടനോടു ഇക്കാര്യം പറഞ്ഞു. ‘ഭരതേട്ടാ, ഇന്നലെ ഞാനൊരു പുതിയ ഗായകനെ പരിചയപ്പെട്ടു. അവൻ വളരെ മനോഹരമായി പാടുന്നുണ്ട്. മാത്രവുമല്ല നിങ്ങളുടെ വളരെ അടുപ്പക്കാരനായ എം.ജി.രാധാകൃഷ്‌ണന്റെ അനുജൻ കൂടിയാണവൻ’അപ്പോൾ ഭരതേട്ടൻ പറഞ്ഞു ഓ രാധാകൃഷ്ണന്റെ അനിയനോ, അവൻ അത്രയും വളർന്നോ. വളരെ ചെറുപ്പത്തിൽ കണ്ടതാണ് എന്ന്…

അപ്പോൾ ഞാൻ പറഞ്ഞു ഈ പടത്തിൽ തന്നെ എന്തെങ്കിലുമൊരു ചാൻസ് കൊടുത്തരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് അതിനെന്താ നാളെ റെക്കോർഡിങ് അല്ലെ അവനെ വിളിച്ചു വരുത്ത്  എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ ഉടൻ പ്രിയനേ വിളിച്ചു പറഞ്ഞു ശ്രീകുട്ടന്റെ ടിക്കറ്റ്  കാൻസൽ ചെയ്യാൻ.അവർക്ക് അത്ഭുതമായി. കാരണം ഭരതേട്ടന്റെ പടം, ഔസേപ്പച്ചൻ സംഗീതം ചെയ്യുന്നു, പോരാത്തതിന് മമ്മൂട്ടി നായകനും. ഒറ്റദിവസം കൊണ്ട് അവസരം കിട്ടുമെന്ന് ആരും വിചാരിച്ചതല്ല. അതോടെ എംജി ശ്രീകുമാർ എന്ന ഗായകന്റെ ഉദയം ആയിരുന്നു. കാരണം അന്നൊക്കെ ഭരതൻ എന്ന സംവിധയകന്റെ പടത്തിൽ പാടുന്നു എന്നത് തന്നെ വലിയൊരു പേരായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *