പ്രിയന്റെ ആദ്യ തിരക്കഥ അവൻ മോഷ്ടിച്ച് എഴുതിയതാണ് ! അത് സംവിധാനം ചെയ്യാൻ നടൻ സോമനെ സമീപിച്ചു ! പക്ഷേ സോമൻ ചെയ്തത് !! എം ജി ശ്രീകുമാർ പറയുന്നു

മലയാള സിനിമ പിന്നണി ഗാന രംഗത്ത് വര്ഷങ്ങളായി നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഗായകനാണ് എം ജി ശ്രീകുമാർ, അദ്ദേഹത്തിന്റെ ഒരു പാട്ട് എങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും മലയാളികൾക്ക് ഉണ്ടാകില്ല. മോഹൻലാൽ ചിത്രങ്ങളിലെ നിറ സാന്നിധ്യമായ അദ്ദേഹം സംഗീത ആസ്വാദകർക്ക് സമ്മാനിച്ച ഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. സിനിമ രംഗത്ത് പലരുമാരും അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്, ആക്കൂട്ടത്തിൽ സംവിധായകൻ പ്രിയദർശൻ, നടൻ മോഹൻലാൽ എന്നിവർ അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കാളാണ്, ഇവരുടെ സൗഹൃദം അവർ സിനിമയിൽ എത്തുന്നതിന് മുമ്പ് തുടങ്ങിയതാണ്.

അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങലാണ് ഇപ്പോൾ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്, എന്റെ വീട് ,മുഴുവൻ സംഗീത,ആയതുകൊണ്ട് എന്റെ വീട്ടുകാർക്ക് ഞാൻ മറ്റെന്തെങ്കിലും ഒരു മേഖലയിൽ ജോലി ചെയ്യാൻ ആയിരുന്നു താല്പര്യം. എന്നെയൊരു ക്ലാര്‍ക്ക് ആക്കണമെന്നായിരുന്നു അവരാഗ്രഹിച്ചത്. അന്നത്തെക്കാലത്ത് വിവാഹ ആലോചനയില്‍ പോലും വിലയില്ലായിരുന്നു സംഗീതത്തിന്. ബികോം പഠിച്ച് ടെസ്റ്റെഴുതി മുണ്ടക്കയത്ത് ജോലി കിട്ടി. എസ്ബിടി സ്റ്റാഫാണ് ഞാന്‍ എന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു.

അന്നും പ്രിയനും മോഹൻലാലും തമ്മിൽ വളരെ വലിയ സൗഹൃദമാണ്. അന്ന് പക്ഷെ മോഹൻലാലിന് അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല, ആ സമയത്ത് ഞങ്ങളെപ്പോഴും കോഫി ഹൗസിലിരുന്ന് സിനിമയിലെത്തുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. അങ്ങനെ ഒരു ദിവസം നമുക്കൊരു സിനിമയിലെടുത്താലെന്തായെന്ന് ഞാന്‍ പ്രിയനോട് ചോദിച്ചു. സിനിമയ്ക്ക് വരുന്ന ചെലവിനെക്കുറിച്ചൊക്കെ കണക്ക് കൂട്ടിയിരുന്നു. എന്റെയൊരു സുഹൃത്തിന്റെ അമ്മാവന്‍ സിങ്കപ്പൂരില്‍ നിന്നും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ നിര്‍മ്മാതാവാക്കാമെന്നുമായിരുന്നു കരുതിയത്.

എന്തായാലും പ്രിയനോട് ഞാൻ പറഞ്ഞു നീ ഒരു തിരക്കഥ എഴുതിക്കോ നമുക്ക് ശെരിയാക്കാമെന്ന്, അങ്ങനെ കൃത്യം നാല് ദിവസം കഴിഞ്ഞപ്പോൾ അവൻ തിരക്കഥയുമായി വന്നു, അതിന്റെ പേര് അഗ്നിനിലാവ് എന്നായിരുന്നു. ഇതാരെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുമെന്ന് ചിന്തിച്ചപ്പോള്‍ ഞങ്ങൾക്ക് പെട്ടെന്ന് സോമേട്ടന്റെ മുഖമായിരുന്നു മനസിലേക്ക് വന്നത്. ഒരു മാറ്റമിരിക്കട്ടെ എന്ന് കരുതിയാണ് പ്രിയന്‍ സോമേട്ടനെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത്. അന്ന് പ്രിയനൊന്നുമായിട്ടില്ല. സ്വന്തമായി സംവിധാനം ചെയ്യണമെന്നൊന്നുമില്ല. സോമേട്ടൻ അവനോട് ചോദിച്ചു എത്ര ദിവസമെടുത്തു നീ ഇത് എഴുതാൻ എന്ന് അപ്പോൾ അവൻ പറഞ്ഞു 4 ദിവസം എന്ന്.

ആ ഹ മിടുക്കൻ ആണല്ലോ എന്ന് പറഞ്ഞ് ആ നമുക്ക് നോക്കാമെന്ന് പറഞ്ഞ് അദ്ദേഹം പോയി. അപ്പോൾ ഞാൻ പ്രിയനോട് ചോദിച്ചു ഡാ ഇത്ര എളുപ്പമാണോ കഥയെഴുതാൻ എന്ന്, അപ്പോൾ അവൻ പറഞ്ഞു നിനക്കെന്താ ഞാൻ എടാ, എളുപ്പമല്ലേ, എന്റെ അച്ഛന്‍ ലൈബ്രേറിയനാണ്, ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്, ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ ഒരു പുസ്തകം കണ്ടു, അതിനെ എടുത്തൊന്ന് മാറ്റിയങ്ങ് എഴുതി. പക്ഷേ, അത് നന്നായിരുന്നു മോഷ്ടിച്ചതാണെന്ന് അറിയില്ല. നല്ലൊരു മോഷണമാണ് നടത്തിയത് എന്ന്. അങ്ങനെ ഞങ്ങൾ ദിവസങ്ങൾ കഴിഞ്ഞ് ഹോട്ടലില്‍ ചെന്നപ്പോള്‍ സോമേട്ടന്‍ ചെക്കൗട്ട് ചെയ്ത് പോയിരുന്നു.

ഞങ്ങൾ ഊഹിച്ചത് പോലെ തന്നെ റിസപ്ക്ഷന്റെ അവിടെയുള്ള വേസ്റ്റ് ബാസ്‌ക്കറ്റില്‍ പ്രിയന്റെ തിരക്കഥയും കിട്ക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയന്‍ ചെയ്ത എല്ലാ പടത്തിലും സോമേട്ടന് വേഷം നല്‍കിയിരുന്നു. ആ സമയത്ത് അവരെന്തെങ്കിലും സംസാരിച്ചിരുന്നോയെന്ന് അറിയില്ലെന്നുമായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *