
എനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞ് എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരുന്നു ! പക്ഷെ അത് ശസ്ത്രക്രിയയോടെ അത് പോയിരുന്നു ! വൈക്കം വിജയലക്ഷ്മി തുറന്ന് പറയുന്നു !
വൈക്കം വിജയലക്ഷ്മി എന്ന ഗായിക മലയാള സിനിമക്ക് തന്നെ അഭിമാനമാണ്. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ വിജയ ലക്ഷ്മി എന്ന വിജി പക്ഷെ അടുത്തിടെ തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് വിഷമതകൾ അനുഭവിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. സൗത്തിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു പ്രശസ്ത പിന്നണി ഗായികകൂടിയായ വിജിക്ക് ജന്മമനാ കണ്ണിന് കാഴ്ച ഇല്ലായിരുന്നു. പക്ഷെ വിജിയുടെ കാഴ്ച ഇല്ലാത്ത രണ്ടു കണ്ണുകൾക്ക് പകരമായി അച്ഛനും അമ്മയും അവൾക്കൊപ്പം എന്നും കാഴ്ചയായി നിലനിന്നു.
വിജിക്ക് ആദ്യം വന്ന വിവാഹ ആലോചന നിശ്ചയം വരെ എത്തുകയും പക്ഷെ അത് മുടങ്ങി പോകുകയുമായിരുന്നു. പിന്നീട് മിമിക്രി ആർട്ടിസ്റ്റ് അനൂപ് തന്നെ സ്വമേധയാ വിജിയെ കഴിക്കാൻ മുന്നോട്ട് വരികയായിരുന്നു.ആണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ശേഷം തുടക്കകാലത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പക്ഷെ കുറച്ചു നാളുകളായി വിജിയുടെ ഒപ്പം ഭർത്താവ് അനൂപിനെ കാണുന്നില്ലായിരുന്നു, കൂടാതെ പലതരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു എങ്കിലും വിജി ഇതുവരെ ഇതിനെ കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ വിജയലക്ഷ്മി തന്റെ വിവാഹ ജീവിതം തകർന്നു പോകാൻ ഉണ്ടായ കാരണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് വിജി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങൾക്ക് രണ്ടു പേർക്കും ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. പിരിയാം എന്നുള്ളത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. പരിപാടികൾക്ക് എന്റെ ഒപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യത്തിലും നിയന്ത്രണങ്ങൾ വച്ചു. അതുകാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാൻ കഴിയാതെ ആയി. എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാൻ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന. കാഴ്ചയില്ലാത്ത എനിക്ക് വെളിച്ചമായി ഇത്രയും കാലം നിന്നത് എന്റെ അച്ഛനും അമ്മയുമാണ്. അവരെ അകറ്റിനിർത്തനം, അവരോട് സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാൽ അത് അംഗീകരിക്കാൻ സാധിക്കുമോ.
അതുപോലെ എനിക്ക് ഓവറിയിൽ ഒരു സിസ്റ്റ് ഉണ്ടായിരുന്നു. അതിനു ശസ്ത്രക്രിയ വേണ്ടി വന്നു. അത് എനിക്ക് കാൻസർ ആണെന്ന് പറയുകയും, അതും പറഞ്ഞ് ഒരുപാട് മാനസികമായി വേദനിപ്പിക്കുകയും ചെയ്തു. ഓവറിൽ സിസ്റ്റ് ഒക്കെ മിക്ക സ്ത്രീകൾക്കും ഉള്ളതല്ലേ ആ ശസ്ത്രക്രിയയോടെ അത് പോയിരുന്നു. അതുപോലെ പറയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതുപോലെ പാടുമ്പോൾ താളം പിടിക്കാൻ പാടില്ല, എല്ലാം കൂടി ആയപ്പോൾ ഉറക്കം പോലും ഇല്ലാതെ ഒരുപാട് വിഷമിച്ചു, ഇത് കൂടാതെ എപ്പോഴും വഴക്ക് പറച്ചിലും ദേഷ്യപ്പെടാനും തുടങ്ങിയപ്പോൾ, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകേണ്ട, അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. നിയമപരമായി ഞങൾ വേർപിരിഞ്ഞു. ഇനി എന്റെ സംഗീതവും അച്ഛനും അമ്മയുമാണ് ലോകം അങ്ങനെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വിജി പറയുന്നു.
Leave a Reply