
ഈശ്വര വിശ്വാസിയല്ലാത്തവർ എന്തിനാണ് ക്ഷേത്രങ്ങൾ ഭരിക്കുന്നത്, കമ്യൂണിസ്റ്റുകാരിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കും ! വിശ്വ ഹിന്ദു പരിക്ഷത്ത്
മലയാള സിനിമ രംഗത്തെ പ്രഗത്ഭനായ സംവിധായകൻ എന്നതിനപ്പുരം വിജി തമ്പി ഇന്ന് ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റ് കൂടിയാണ്, തന്റെ സഘടനാ നിലപടുകൾ തുറന്ന് പറയാറുള്ള അദ്ദേഹം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിമര്ശിക്കപെടാറുണ്ട്. ഇപ്പോഴിതാ ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കുന്നത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ്കാരാണെന്നും അവരിൽ നിന്നും ക്ഷേത്രഭരണം ഇല്ലാതാക്കണം എന്നും അദ്ദേഹം പറയുന്നു. ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങൾ, പക്ഷെ കേരളത്തിൽ ഇന്നീ ക്ഷേത്രങ്ങൾ ഭരിക്കുന്നതിൽ യഥാർത്ഥ ഹിന്ദു വിശ്വാസികൾ എത്ര പേരുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു..
വിജി തമ്പിയുടെ വാക്കുകൾ ഇങ്ങനെ, ഈശ്വര വിശ്വാസിയല്ലാത്ത ഒരാൾ എന്തിനാണ് ക്ഷേത്രങ്ങൾ ഭരിക്കുന്നത്. ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണ്. അവരുടെയാണ് ക്ഷേത്രം. കേരളത്തിൽ ക്ഷേത്ര വിമോചനത്തിനു ദേശീയ തലത്തിൽ നീക്കം ആസൂത്രണം ചെയ്ത് സംഘപരിവാരാണ്. രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന, ഹിന്ദ്വത്ത്വത്തിന് വേണ്ടി നിലകൊള്ളുന്ന, ക്ഷേത്രങ്ങൾ സംരക്ഷിക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യണമെന്നതായിരുന്നു വിഎച്ച്പിയുടെ നിലപാട്. അതിൽ രാഷ്ട്രീയമില്ലെന്നും വിജി തമ്പി കർമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഈ കാരണം കൊണ്ട് തന്നെ ഇനി വരും കാലങ്ങളിൽ ദേവസ്വം എന്ന വകുപ്പ് തന്നെ ഇല്ലാതാക്കുമെന്നും, ക്ഷേത്ര ഭരണം ഹിന്ദു വിശ്വാസികൾ ഏറ്റടുക്കുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ അടുത്തിടെ തന്റെ പുതിയ സിനിമ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു, ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. വിഷ്ണു വര്‍ധന്‍റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. ‘എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം’ എന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിജി തമ്പി കുറിച്ചിരുന്നു..
Leave a Reply