
‘ജയ് ശ്രീറാം’ ! വിജി തമ്പിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ! തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കൽവിളക്കും പോസ്റ്ററിൽ കാണാം ! കമന്റുകളുമായി മലയാളികൾ
മലയാള സിനിമക്ക് ഏറെ വിലയേറിയ സംഭാവനകൾ സമ്മാനിച്ചിട്ടുള്ള അതുല്യ സംവിധായകനാണ് വിജി തമ്പി, അദ്ദേഹം ഇന്ന് ഒരു സംവിധായകൻ മാത്രമല്ല മറിച്ച് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ കൂടിയാണ്. ഇപ്പോഴിതാ അദ്ദേഹം തന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കൽവിളക്കും പശ്ചാത്തലമായി നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
അനൗൺസ്‌മെന്റ് പോസ്റ്റർ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. വിഷ്ണു വര്‍ധന്‍റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. ‘എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം’ എന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിജി തമ്പി കുറിച്ചു. അതുപോലെ തന്നെ അദ്ദേഹം രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തിന് പിന്നാലെ അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും വിജി തമ്പി പങ്കെടുത്തിരുന്നു.
അദ്ദേഹം പങ്കുവെച്ച പോസ്റ്ററിന് നിരവധി കമന്റുകളുമായി മലയാളികളും സജീവമാണ്, അദ്ദേഹത്തിന്റെ സിനിമയെ വളരെ പ്രതീക്ഷയോടെ കാണുന്നവരും അതോടൊപ്പം പരിഹസിക്കുന്നവരും കമന്റ് ബോക്സിൽ ഉണ്ട്.. കൂടുതൽ പേരും ജയ്‌ശ്രീറാം എന്നാണ് കുറിച്ചിരിക്കുന്നത്. പുരാണങ്ങളിൽ അവഗാഹമുള്ള ടെക്നിക്കലി അപ്ഡേറ്റഡ് ആയ കൃതഹസ്ത സംവിധായകൻ ! പ്രതീക്ഷകൾ വാനോളം…, Concept പോസ്റ്റർ ഇത്ര മികച്ചതാണേൽ പടം എജ്ജാതി ആയിരിക്കും മലയാളത്തിന്റെ തമ്പി സർ തിരികെ വരുന്നത് വന്ന വഴി മടങ്ങാൻ അല്ല എന്ന് തെളിയിക്കണം സർ…

പോസ്റ്റർ ഒരു മാതിരി വെഡ്ഡിംഗ് ആൽബം ഡിസൈൻ ചെയ്യുന്ന പിള്ളേര് ചെയ്ത പോലുണ്ടല്ലോ? പോസ്റ്ററിൻ്റെ നിലവാരം ഇതാണേൽ പടത്തിൻ്റെ അവസ്ഥ എന്തായിരിക്കും… ശ്രീരാമനായി എത്തുന്നത് സുരേഷ് ഗോപി ആയിരിക്കും എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.. അടുത്തിടെ അദ്ദേഹം സുരേഷ് ഗോപിയെ പിന്തുണച്ച് സംസാരിച്ചിരുന്നു..തൃശൂരിൽ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
നാട്ടിൻ പുറത്തെ ചൊല്ലുപോലെ, ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്പി പറഞ്ഞു. രാഷ്ട്രീയം ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതിൽനിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി. സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാൽ അതു നടപ്പാക്കണമെന്ന് നിർബന്ധവുമുണ്ട് എന്നും വിജി തമ്പി പറയുന്നു.
Leave a Reply