‘എല്ലാവരും ഏറ്റെടുക്കാൻ മടിച്ച ആ ജോലി, തുച്ഛമായ വരുമാനത്തിലും കഴിഞ്ഞ 37 വർഷങ്ങളായി എന്റെ അമ്മ ഒരു മുടക്കവും വരുത്തിയിട്ടില്ല’ ! വിജിലേഷിന്റെ വാക്കുകൾ !
ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച കലാകാരാനാണ് നടൻ വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നടന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ആ ചിത്രത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററിൽ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. അതുപോലെ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഇപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടൻ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. വിവാഹം നടക്കാതെ ഇരുന്ന സമയത്ത് ഫേസ്ബുക്കിലൂടെ വധുവിനെ തിരഞ്ഞ ആളാണ് വിജിലേഷ്. അന്ന് അത് ഒരുപാട് വാർത്താ പ്രാധാന്യം നേടിയിരുന്നു. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന, എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ പോസ്റ്റ് ഇടുന്നതെന്നും തുടങ്ങുന്ന ഒരു കുറിപ്പാണ് താരം അന്ന് പങ്ക് വെച്ചിരുന്നത്.
ആ കുറിപ്പ് കണ്ട പെൺകുട്ടി തന്നെയാണ് ഇന്ന് വിജിലേഷിന്റെ ഭാര്യ സ്വാതി ഹരിദാസ്. അടുത്തിടെയാണ് വിജിലേഷിന്റെ വിവാഹം നടന്നത്. ഇപ്പോൾ കഴിഞ്ഞ ദിവസം തനറെ അമ്മയെ കുറിച്ച് നടൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ.. അമ്മ ഇന്നും അംഗനവാടിയിൽ പോകാനുള്ള ഒരുക്കത്തിലാണ്, കഴിഞ്ഞ 37 വർഷമായി തുടരുന്ന അമ്മയുടെ ഈ ദിനചര്യക്ക് ഇന്നുമൊരു മാറ്റവും വന്നിട്ടില്ല. വെറും 50 രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്, അതിനു ഇന്നും ഒരു മുടക്കമില്ലാതെ അമ്മ തുടരുന്നു. എന്റെ അമ്മയുടെ മുഖത്ത് എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാർഥ്യം ഇന്നും ഉണ്ട് . ആ സമയത്ത് ഈ ജോലി വെറും 50 രൂപ ശമ്പളത്തിൽ ഏറ്റെടുക്കൽ ആരും ഇല്ലായിരുന്നു, എല്ലാവരും മടിച്ചു, കൂടാതെ കുഞ്ഞുങ്ങളെ നോക്കാനും കൂടിയുള്ളപ്പോൾ ആരും മുന്നോട്ട് വന്നില്ല പക്ഷെ ആ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് എന്റെ അമ്മ സ്വീകരിച്ചത്, അതുതന്നെയാണ് അമ്മയുടെ സന്തോഷവും, ഊർജ്ജവും.
വെളുപ്പിനെ നാല് മണിക്ക് എഴുനേറ്റ് വീട്ടിലെ എല്ലാ ജോലിയും തീർത്തിട്ട് തിടുക്കത്തിൽ അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാൻ കണ്ടു വളർന്നത്. ഞാൻ ഡിഗ്രിക്ക് തിരഞ്ഞടുത്തത് സംസ്കൃതമായിരുന്നു, പക്ഷെ തുടർന്ന് പി.ജിയ്ക്ക് തിയറ്റർ പഠനമായിരുന്നു തിരഞ്ഞെടുത്തത്.പക്ഷെ ഈ തിയറ്റർ പഠിച്ചിട്ട് എന്തുചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണ് യെന്യേ ഇഷ്ടം എന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ ഇന്നും എന്റെയൊപ്പമുണ്ട്. പക്ഷെ അമ്മയെ പോലുള്ള ജോലിക്കാരുടെ കാര്യം വളരെ കഷ്ടമാണ്, വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാർ ജോലി ചെയ്യുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ഒന്നും ലഭിക്കാത്ത മേഖലയാണിത്, എന്നാൽ അവരുടെ ജോലി വളരെ ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്. എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്’ വിജിലേഷ് പറയുന്നു… നടന്റെ വാക്കുകൾ ഇപ്പോൾ ദേശിയ മാധ്യമങ്ങൾ വരെ വർത്തയാക്കിയിരിക്കുകയാണ്, അമ്മയുടെ വളരെ ഹൃദയസ്പർശിയായ ഒരു ചിത്രവും നടൻ ഈ കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്…..
Leave a Reply