
ഞാൻ എപ്പോഴും അദ്ദേഹത്തെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട് ! ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ് ! ഇഷ്ട നടനെ കുറിച്ച് വിക്രം പറയുന്നു !
തെന്നിന്ത്യൻ സിനിമയുടെ ഹൃദമിടിപ്പാണ് വിക്രം, ചിയാൻ വിക്രം എന്നാണ് നടനെ അറിയപ്പെടുന്നത്. വിക്രം നിരവധി കച്ചവട സിനിമകളുടെയും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെയും ഭാഗമായി സിനിമക്കുള്ളിൽ തന്റേതായ ഒരിടം നേടിയെടുത്ത ആളാണ്. അദ്ദേഹത്തിന്റെ നിരവധി വേഷങ്ങൾ അഭിനയമികവ് കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. ചിയാൻ വിക്രം എന്ന പേരിൽ അറിയപ്പെടുന്ന താരം നിരവധി ഫിലിംഫെയർ അവാർഡുകളും മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കിയ ആളാണ്.
മലയാളികൾക്ക് എന്നും വിക്രം സ്വന്തം നടനാണ്, തുടക്ക സമയത്ത് ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ വിക്രം ചെയ്തിരുന്നു, ധ്രുവം, സൈന്യം, ഇന്ദ്ര പ്രസ്ഥാനം, രജപുത്രൻ അങ്ങനെ ഒരുപാട് ചിത്രങ്ങൾ. ലൊയോള കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടിയ ആളാണ് വിക്രം. നായകവേഷങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ വിക്രം സഹതാരമായിഅഭിനയിച്ചിട്ടുണ്ട്. പിന്നണിഗായകനായും പ്രവർത്തിച്ചിട്ടുള്ള വിക്രം നിരവധി നടന്മാർക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ശങ്കറിന്റെ ‘കാതലൻ’ എന്ന ചിത്രത്തിന് വേണ്ടി പ്രഭുദേവയ്ക്കും ‘കുരുതിപ്പുനൽ’ എന്ന ചിത്രത്തിൽ കമലഹാസനും ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിൽ അബ്ബാസിനും ശബ്ദം നൽകിയത് വിക്രമാണ്.

മലയാളത്തിൽ മോഹൻലാൽ ആണോ മമ്മൂട്ടി ആണോ ഇഷ്ട നടൻ എന്ന ചോദ്യത്തിന് വിക്രമിന്റെ മറുപടി ഇങ്ങനെ, ഞാന്‍ ഒരു പക്കാ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് തന്നെ അദ്ദേഹത്തിന്റെ സിനിമകളിലാണ്. മമ്മൂക്കയുടെ കൂടെ മൂന്ന് പടങ്ങള്‍ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഈ പ്രായത്തിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. അദ്ദേഹത്തിന്റെ വസ്ത്രധാരണമാണ് എന്നെ ആകർഷിക്കുന്ന മറ്റൊരു ഘടകം.
ഏറ്റവും മികച്ച വസ്ത്രധാരമണ് ആദ്ദേഹത്തിന്റേത്. വല്ലാത്തൊരു ആകർഷണീയതയാണ്. അത് എല്ലായ്പ്പോഴും എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിക്കാറുണ്ട്. അതിലുപരി എന്തൊരു പെര്‍ഫോമര്‍ ആണ് അദ്ദേഹം എന്നും വിക്രം പറയുന്നു. എന്നാൽ എന്റെ വീട്ടില്‍ എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടന് ഫാനാണ്. അത് പോലെ ഒരു ഫാന്‍ വേറെ ഉണ്ടാവില്ല. അത്രക്ക് ഇഷ്ടമാണ്. എല്ലാ ലാലേട്ടന് പടവും ഞാന്‍ കണ്ടിട്ടുണ്ട്. എന്നോട് കാണണം എന്ന് ഭാര്യ പറയും. അങ്ങനെ സിനിമകള്‍ കണ്ട് ഞാനും ഒരു ഫാനാണ്. എന്നാലും മമ്മൂക്കയോട് ഭയങ്കര ഇഷ്ടം. ലാലേട്ടനും ഇഷ്ടം എന്നും വിക്രം പറയുന്നു. വിക്രമിന്റെ ഭാര്യ ഷൈലജ ഒരു മലയാളിയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരു മകനും മകളുമാണ് നടന്. മകൻ ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ്. ഒരുപാട് നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് വിക്രം ഇന്ന് ഈ കാണുന്ന ലെവലിൽ വിക്രം എത്തിയത്.
Leave a Reply