
മോഹൻലാലിന് പകരം വിക്രമോ ടോവിനോയോ ആയിരുന്നെങ്കിൽ ആ കഥാപാത്രം ഒരിക്കലും അങ്ങനെ ആകില്ലായിരുന്നു ! സുരേഷ് ഗോപി പറയുന്നു !
ഏറെ നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി ഇപ്പോൾ സിനിമ ലോകത്ത് വളരെ സജീവമാകുകയാണ് അതിൽ മൂന്ന് ചിത്രങ്ങൾ ഇതുവരെ റീലിസ് ആയതിൽ പാപ്പാൻ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം സിനിമ ലോകത്തെ കുറിച്ച് ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി വില്ലനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഐ’ അതുക്കും മേലെ എന്ന് പറയുന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്ന സമയത്ത് വിക്രമിനോട് ശരീരം ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചുവെന്നും ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
വിക്രം എന്ന നടൻ താൻ ഏറ്റെടുക്കുന്ന കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായ ആളാണ്. അത്തരത്തിൽ അദ്ദേഹം ഐ എന്ന ചിത്രത്തിന് വേണ്ടി എടുത്ത ശ്രമങ്ങൾ താൻ നേരിട്ട് കണ്ടിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു. ആ സിനിമയിൽ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു. ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്നി എന്ന് പറഞ്ഞിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും,’ സുരേഷ് ഗോപി പറയുന്നു.

എന്നാൽ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മോഹൻലാൽ ചെയ്തിരുന്ന അങ്കിൾ ബണ്‍ എന്ന ചിത്രം ഒരുപക്ഷെ ഇന്നാണ് എടുക്കുന്നതെങ്കില്‍ ആ കഥാപത്രത്തിന് വേണ്ടി ടോവിനോയോ വിക്രമോ ഒക്കെ ആയിരുന്നു നായകനായി എത്തിയിരുന്നത് എങ്കിൽ അവർ അത്രയും തടിച്ചേനെ. പിന്നെ ഒരു ആറുമാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും മെലിഞ്ഞേനെ. അത്രയും ഡെഡിക്കേഷൻ ആണ് അവർക്ക്, കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും മാറിഎന്നും സുരേഷ് ഗോപി അഭിപ്രായപ്പെടുന്നു.
അതുപോലെ തന്റെ മകൻ ഗോകുലിനെ കുറിച്ചും അദ്ദേഹം പറയുന്നു, ഇര എന്ന ചിത്രമാണ് ഞാൻ ഗോകുലിന്റേതായി ആദ്യമായ് കാണുന്നത്, അത് കണ്ടതിന് ശേഷം എനിക്ക് കുറ്റബോധം തോന്നി, അവന് ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടന്‍ഷ്യല്‍ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണം. ഗോകുല്‍ അങ്ങനെയൊരു ഫേസില്‍ നില്‍ക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവന് തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാം, എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply