കാലിൽ ചെയ്തത് 23 ശസ്ത്രക്രിയകൾ, കഥാപാത്രത്തിന് വേണ്ടി അദ്ദേഹം യെടുക്കുന്ന തയ്യാറെടുപ്പുകളും അതിശയകരമാണ് ! തങ്കലാൻ ദേശിയ പുരസ്‌കാരം തൂക്കുമെന്ന് ആരാധകർ !

തമിഴ് നടൻ ആണെങ്കിൽ പോലും മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനാണ് വിക്രം. ഇപ്പോഴിതാ, പാ. രഞ്ജിത് സംവിധാനം ചെയ്ത വിക്രത്തിന്റെ  ബ്രഹ്മാണ്ഡ ചിത്രം ‘തങ്കലാൻ’ തീയേറ്ററുകളിൽ തരംഗമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാ തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. വിക്രത്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ വിജയമായി പ്രേക്ഷകർ പറയുന്നത്. ജി.വി. പ്രകാശിന്റെ സംഗീതവും രഞ്ജിത്തിന്റെ മേക്കിങും സിനിമയെ വിജയത്തിലെത്തിക്കാൻ മറ്റൊരു ഘടകമായി, തമിഴ് സിനിമാ ചരിത്രത്തിെല മറ്റൊരു വമ്പൻ സിനിമയാകും തങ്കലാൻ എന്നുറപ്പ്.ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്.

സിനിമ കണ്ടിറങ്ങിയവർ ഒരുപോലെ പറയുന്നത്, ഇതാണ് സിനിമ, ഇതാണ് നടൻ എന്നാണ്, പോരാതെ ഈ പ്രകടനത്തിന് വിക്രം മികച്ച നടനുള്ള ദേശിയ പുരസ്കാരത്തിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല എന്നതാണ്. വിക്രം എന്ന നടന്റെ കരിയറിലെ ഓരോ വിജയവും അദ്ദേഹം അത്രയേറെ അർഹിക്കുന്നുണ്ട് എന്നാണ് ആരാധകർ ഒരുപോലെ പറയുന്നത്.

അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സിനിമ കഥയാണ്, ഇന്ന് ഈ കാണുന്ന നിലയിൽ അദ്ദേഹം എത്തിയത് സ്വന്തം കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രം. സിനിമ മോഹവുമായി ഒരുപാട് അലഞ്ഞു, ഒടുവിൽ  ഒരുപാട് അലച്ചിലുകൾക്ക് ശേഷം 1999 ൽ  ‘മീര’ എന്ന ചിത്രത്തിൽ ഒരു വേഷം കിട്ടി.  പക്ഷെ അത് ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വന്ന ഉല്ലാസത്തിൽ അജിത് ശ്രദ്ധ നേടിയപ്പോഴും വിക്രം പരാജിതനായി. ശേഷം കാത്തിരിപ്പുകൾക്ക് ശേഷം സേതുവിലെത്തി, പക്ഷെ അവിടെയും വിധി അദ്ദേഹത്തെ പരീക്ഷിച്ചു. പ്രിവ്യൂ കണ്ടവർ അത്തുഗ്ര്യം എന്ന് പറഞ്ഞെങ്കിലും ചിത്രം വിതരക്കാർ ഏറ്റെടുത്തില്ല.

ശേഷം, നിർമ്മാതാവ് തന്നെ വിതരണം ഏറ്റെടുത്തു. അപ്പോഴും ചിത്രം പ്രദർശിപ്പിക്കാൻ തിയറ്ററുകൾ വിസമ്മതിച്ചു. ഒടുവിൽ ഇരു തിയറ്റർ നൂൺ ഷോ മാത്രം പ്രദര്ശിപ്പിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ അവിടെ ചിത്രം പുറത്തിറങ്ങി. ആകെ ദുഖിതനായ വിക്രം ജനങ്ങളുടെ പ്രതികരണം അറിയാൻ എല്ലാദിവസവും തിയറ്ററിൽ എത്തി, അങ്ങനെ അങ്ങനെ ആ തിയറ്റർ ഉടമ ഈ ചിത്രം എല്ലാ ഷോയിക്കും സേതു കാണിക്കാൻ തീരുമാനിച്ചു. അങ്ങനെ അത് ഒൻപത് തിയറ്ററുകൾ കൂടി സേതു പ്രദർശിപ്പിക്കാൻ തുടങ്ങി. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു.

ശേഷം, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചെന്നൈയിലെ ഒൻപതു തിയറ്ററുകളിൽ 75 ദിവസം തുടർച്ചയായി ഓടി വമ്പൻ റിക്കോർഡ് തന്നെ സിനിമ സൃഷ്‌ടിച്ചു. സേതു എന്ന സിനിമയിലെ കഥാപാത്രത്തിന്റെ വിളിപ്പേര് ആ നടന്റെ പേരിെനാപ്പം ചേർന്നു ചിയാൻ….. ചിയാൻ വിക്രം…. ജീവിതത്തിൽ ഉണ്ടായ തിരിച്ചടികളിൽ ഒരിക്കൽ പോലും പതറി വീണിട്ടില്ല വിക്രം. കോളജ് പഠന കാലത്തു ബൈക്കും ട്രെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട വിക്രം മൂന്നു വർഷത്തോളം കിടപ്പിലായി. കാലു മു,റി,ച്ചു മാറ്റണം എന്ന ചിന്തയിലേക്ക് വരെ അന്ന് കാര്യങ്ങൾ എത്തി.

അത്, ഒഴിവാക്കാൻ വേണ്ടി അദ്ദേഹത്തിന് ചെയ്യേണ്ടി വന്നത് 23 ശസ്ത്രക്രിയകൾ ആയിരുന്നു. ഏറെക്കാലം ക്രച്ചസിലായിരുന്നു നടപ്പ്. പിൽക്കാലങ്ങളിൽ ആ കാല് വച്ച് സിനിമയിൽ കാണിക്കാത്ത ആക്ഷനില്ല, ഡാൻസില്ല. നടന്നുകയറാത്ത വഴികളില്ല. ആത്മവിശ്വാസത്തിന്റെ പര്യായമായി വിക്രം നിറഞ്ഞ പതിറ്റാണ്ടുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *