അന്ന് മലയാള സിനിമയിൽ പൃഥ്വിരാജിന് വിലക്ക് ഏർപെടുത്തിയപ്പോൾ അയാളെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഞാനായിരുന്നു ! നന്ദി ആരിൽനിന്നും പ്രതീക്ഷിക്കുന്നില്ല ! സന്തോഷമുണ്ട് ! വിനയൻ പറയുന്നു !
മലയാള സിനിമ മേഖലക്ക് വിനയൻ എന്ന സംവിധായകൻ നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. ഇന്നും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിരവധി ചിത്രങ്ങൾ വിനയൻ എന്ന സംവിധായകന്റെ കലാസൃഷ്ടികളാണ്. പൃഥ്വിരാജ് ഉൾപ്പടെ ഉള്ള പല താരങ്ങളുടെയും വളർച്ചയിൽ വിനയൻ എന്ന സംവിധായകന്റെ സാനിധ്യം വളരെ വലുതാണ്. ഇപ്പോഴിതാ അദ്ദേഹം സമൂഹ മാധ്യമത്തിൽ പ്രിത്വിരാജിന്റെ ഈ ഉയർച്ചയിൽ സന്തോഷം അറിയിക്കുകയാണ്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, 2005 ഏപ്രില്‍ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസു ചെയ്തത്.. പരിമിതമായ ബഡ്ജറ്റില്‍ ആയിരുന്നെങ്കിലും ഗിന്നസ് പക്രു ഉള്‍പ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ പങ്കെടുപ്പിച്ചു വലിയ ക്യാന്‍വാസിലായിരുന്നു ചിത്രം പൂര്‍ത്തിയാക്കിയത്.. അത്ഭുതദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്ബതു വര്‍ഷത്തിനു ശേഷം ആടുജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നു…
ഇന്ന് എനിക്ക് ഒത്തിരി സന്തോഷമുണ്ട്.. അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുന്ന സമയത്ത് ഉണ്ടായിട്ടുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്ന് ഓർക്കുമ്പോൾ രസകരമായി തോന്നുന്നു.. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതല്‍ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നു കരുതുന്നു.. എന്നും വിനയന്‍ കുറിച്ചു.
അതുപോലെ മുമ്പൊരിക്കൽ അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു, ആ വാക്കുകൾ ഇങ്ങനെ, അന്ന് പൃഥ്വിരാജിന് വിലക്ക് ഏർപെടുത്തിയപ്പോൾ അയാളെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഞാനായിരുന്നു, വിലക്ക് നിലനിൽക്കെ തന്നെ രാജുവിനെ നായകനാക്കി അത്ഭുത ദ്വീപ് എന്ന പുറത്തിറക്കുകയും അത് വൻ വിജയമാകുകയുമായിരുന്നു. എന്നാൽ വർഷങ്ങളോളും തനിക്ക് അത്തരത്തിൽ ഒരവസ്ഥ നേരിടേണ്ടി വന്നപ്പോൾ പൃഥിരാജിന്റെ ഭാഗത്ത് നിന്നും പരസ്യമായ പിന്തുണ ഉണ്ടായിരുന്നില്ല, എന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ വിനയൻ..
അന്ന് ഞാൻ കൊടുത്ത ആ പിന്തുണ അതുപോലെ തിരിച്ചു കിട്ടില്ല. നമ്മൾ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. അവരൊക്കെ ഇന്ന് വലിയ ആളുകളാണ്, കോടികൾ വരുമാന ഉള്ളവർ, ഇവരുടെ ലെവലിലേക്കെത്തുമ്പോൾ ലൈഫ് സ്റ്റെെൽ തന്നെ മാറുകയല്ലേ. പണ്ട് നമ്മുടെ കൂടെ നിന്ന ഒരാളെന്ന നിലയ്ക്ക് ഇയാൾക്ക് വേണ്ടിയിട്ട് നമ്മളെന്തിനാണ്, അല്ലെങ്കിൽ എല്ലാ ബഹുമാനത്തോടെയും കൂടി ഇദ്ദേഹത്തിന് വേണ്ടി നമ്മളെന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന് ചോദിക്കാമല്ലോ.
പക്ഷെ എന്റെ അഭിപ്രായത്തിൽ നമ്മൾ ഒരിക്കലും അങ്ങനെ ഒന്നും പ്രതീക്ഷിക്കരുത്, അത് പ്രത്യേകിച്ചും ഈ സിനിമ ഫീൽഡിൽ, ഇവിടെ നമ്മൾ മാനുഷികപരിഗണന എന്ന വാക്കുപോലും ഈ രംഗത്തെ നിഘണ്ടുവിൽ ഇല്ല. എന്റെ മോശം സമയത്ത് ഇവരാരും എന്നെ സഹായിച്ചില്ല എന്ന ഒരു പരിഭവവും പരാതിയും എനിക്ക് ഇല്ല. പക്ഷെ അന്നത്തെ എന്റെ അവസ്ഥയിൽ വിഷമിച്ച ഒരു നടൻ ഇണ്ടായിരുന്നു, മണി… കലാഭവൻ മണി എന്നും അദ്ദേഹം കുറിച്ചിരുന്നു..
Leave a Reply