അതെനിക്ക് വാശിയായി, ഒരു ഡ്രൈവറുടെ മകൾക്ക് എന്താ സിനിമ നടി ആയിക്കൂടെ ! കാശ് ഉണ്ടാക്കണം, നല്ല വീട്, കാറ് ! ജീവിതത്തെ കുറിച്ച് വിൻസി അലോഷ്യസ് !

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിൻസി അലോഷ്യസ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് വിൻസി അഭിനയ രംഗത്തേക്ക് വരുന്നത്. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നീ ചിത്രങ്ങളിലേയും വിന്‍സിയുടെ പ്രകടനം കയ്യടി നേടിയിട്ടുണ്ട്. വിൻസിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം രേഖയാണ്. വിൻസിയുടെ അഭിനയം കൊണ്ട് തന്നെ ഏറെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് വിൻസി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഒരു സാധാരണ നാട്ടിൻ പുറത്തെ ഒരു കൊച്ചു കുടുംബം. എന്റെ അച്ഛന്‍ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണി. ചേട്ടന്‍ വിപിന്‍. എന്റെ സ്വപ്നം എല്ലായിപ്പോഴും സിനിമയായിരുന്നു. അങ്ങനെ സ്വപ്നം കാണാൻ കാരണം തന്നെ സിനിമയില്‍ നിന്നും നല്ല പ്രതിഫലം കിട്ടും എന്നതാണ്. അതുകൊണ്ട് നല്ല വീട് വെക്കാം. നന്നായി ജീവിക്കാം എന്നായിരുന്നു ചിന്ത. ഇതൊക്കെ മനസില്‍ വച്ച് പഠിച്ച പണി പതിനെട്ടും പയറ്റി. നടിയാവാനാണ് പോരാട്ടമെന്ന് അബദ്ധത്തിലെങ്ങാനും അമ്മയോട് പറഞ്ഞാല്‍ അപ്പോൾ തീര്‍ന്നു. നീ ഒരു സാധാരണ ഡ്രൈവറുടെ മോളാണ്, ഐശ്വര്യ റായ് ഒന്നുമല്ല എന്ന് ഒരു ദയയുമില്ലാതെ പറയുമെന്നാണ് വിന്‍സി പറയുന്നത്.

അമ്മ അങ്ങനെ പറയുമ്പോഴെല്ലാം ഞാൻ ചിന്തിച്ചു, അതെന്താ, ഒരു ഡ്രൈവറുടെ മകൾക്ക് സിനിമ നടി ആയിക്കൂടെ, അങ്ങനെ ഏത് നേരവും മനസ്സിൽ ഈ സ്വപ്നവും പേറിയാണ് ജീവിതം. അതിന്റെ ഭാഗമായി ചില്ലറ കള്ളത്തരങ്ങളുമുണ്ട്. വീട്ടിലെ ഇസ്തിരിപ്പെട്ടി ചൂടാക്കി മുടി നിവര്‍ത്തും. എന്നിട്ട് സ്‌കൂളില്‍ വലിയ ഗമയില്‍ ഒരു പോക്കാണ്. ഞാന്‍ ഫോട്ടോഷൂട്ട് ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ ഷൂട്ടായിരുന്നു. അതിന് വേണ്ടി മുടി സ്‌ട്രെയ്റ്റന്‍ ചെയ്തതാണെന്ന് കൂട്ടുകാരോട് പറയുമെന്നാണ് വിന്‍സി പറയുന്നത്.

പ്ലസ്‌ടു കഴിഞ്ഞ് കൊച്ചിയിൽ പഠിക്കാൻ പോയപ്പോൾ ഒന്ന് രണ്ടു റിയാലിറ്റി ഷോകളുടെ ഓഡിഷന് പോയിരുന്നു, ഒടുവിൽ നായികാ നായകനിൽ അവസരം കിട്ടി, പരിപാടി ടിവിയില്‍ ഉടന്‍ വരും. വീട്ടില്‍ ഇതെങ്ങനെ പറയുമെന്നായിരുന്നു ടെന്‍ഷനെന്നും താരം ഓര്‍ക്കുന്നുണ്ട്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ടെലികാസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം വീട്ടില്‍ അറിയിക്കുകയായിരുന്നു. പഠിക്കാന്‍ വിട്ടിട്ട് ഇതാണോ പണി എന്ന് ചോദിച്ച് അപ്പച്ചനും അമ്മയും വഴക്കോട് വഴക്കായിരുന്നുവെന്നും വിന്‍സി പറയുന്നു. പരിപാടി ശ്രദ്ധിക്കപ്പെട്ടതോടെ നാട്ടുകാരും ബന്ധിക്കളുമൊക്കെ നല്ല അഭിപ്രായം പറഞ്ഞു. അതോടെ അവര്‍ ഹാപ്പിയായെന്നാണ് വിൻസി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *