ഇതുപോലൊരു ഗതി ഒരു സിനിമയ്ക്കും വരരുത് ! ഒരു പോസ്റ്റര്‍ പോലും സിനിമയുടെതായി തിയേറ്ററുകളില്‍ ഇല്ല ! വിഷമത്തോടെ വിൻസി !

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തിയ താരമാണ് വിൻസി അലോഷ്യസ്. ഇതിനോടകം ഏറെ ശക്തമായ കഥാപാത്രങ്ങളിൽ കൂടി മലയാളികളുടെ ഇഷ്ട നടിയായി മാറാൻ വിൻസിക്ക് കഴിഞ്ഞിരുന്നു. വിൻസിയുടെ  ഏറ്റവും പുതിയ ചിത്രമായ  ‘രേഖ’ ഇപ്പോൾ തിയറ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പക്ഷെ സിനിമക്ക് നേരിടുന്ന പ്രശ്നത്തെ കുറിച്ച് ഏറെ വേദനയോടെ വിൻസി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

വിൻസിയുടെ ആ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രമാണ്. വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇനി ഈ സിനിമ  നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററില്‍ ഉള്ള ഷോസ് കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല.

ഇതിനോടകം തന്നെ നല്ല ഒരുപാട് അഭിപ്രായങ്ങൾ ഈ സിനിമക്ക് ഉണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്” എന്നാണ് വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. വിന്‍സി അലോഷ്യസും ഉണ്ണി ലാലും പ്രധാന കഥാപാത്രത്തില്‍ എത്തിയ കാസര്‍ഗോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നു ‘രേഖ’. ഇന്നലെ റിലീസായ ചിത്രത്തിന് വേണ്ടത്ര ഷോകള്‍ ലഭിച്ചിരുന്നില്ല.

ചിത്രത്തിന്റെ പ്രൊമോഷനും കാര്യമായ രീതിയിൽ നടന്നില്ല. തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് നിര്‍മ്മിച്ച് ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് രേഖ. അറ്റന്‍ഷന്‍ പ്ലീസ് എന്ന ചിത്രത്തിന് ശേഷം ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖ. ക്രിസ്റ്റഫര്‍, സ്ഫടികം 4കെ എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെ എത്തിയതാകാം ഒരുപക്ഷേ രേഖ ശ്രദ്ധിക്കപ്പെടാതെ പോയത്. വിന്‍സി പങ്കുവെച്ച കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ പിന്തുണയറിയിക്കുകയാണ് ആരാധകരിപ്പോള്‍. സിനിമ പോയി കാണാമെന്നും ഇത്തരം ചെറിയ സംരംഭങ്ങളെ മലയാള സിനിമ പിന്തുണയ്ക്കണമെന്നുമെല്ലാമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *