
സിനിമയിൽ പിടിച്ചുനിൽക്കാൻ അഭിനയിക്കാനുള്ള കഴിവ് മാത്രം പോരാ എന്ന് വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത് ! വിൻസി അലോഷ്യസ് പറയുന്നു !
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ കൂടി സിനിമ രംഗത്ത് എത്തിയ താരമാണ് വിൻസി അലോഷ്യസ്. വിൻസി ഇതിനോടകം ഏറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു കഴിഞ്ഞു. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നീ ചിത്രങ്ങളിലേയും വിന്‍സിയുടെ പ്രകടനം കയ്യടി നേടിയിട്ടുണ്ട്. വിൻസിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം രേഖയാണ്. വിൻസിയുടെ അഭിനയം കൊണ്ട് തന്നെ ഏറെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമ രംഗത്തെ കുറിച്ച് വിൻസി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് വിൻസി തുറന്ന് സംസാരിച്ചത്. സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല എന്ന് അതികം വൈകാതെ തന്നെ ഞൻ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്‍ക്കും പ്രശ്‌നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളത് പോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്താ അങ്ങനെ എന്ന് ഞാൻ ആലോചിച്ചു, അങ്ങനെ ആണെങ്കിൽ ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് ജനഗനമനയിലേക്ക് വിളിക്കുന്നത്, തടി നോക്കണം ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ്. ക്യാമറാപ്പേടി മാറുന്നത് കനകം കാമിനി കലഹത്തില്‍ വെച്ചാണ്. ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബനൊപ്പം ഇന്റിമേറ്റ് സീനുണ്ട്. ചാക്കോച്ചന്‍ എന്റെ മെന്റര്‍ കൂടിയാണ്.
പക്ഷെ ആ രംഗങ്ങള്‍ വളരെ കൂളായി ചിത്രീകരിച്ചു. ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം രേഖ തന്നെയാണ്. വെറൊരു നടിയെയാണ് ആ കഥാപാത്രത്തിനായി അവര്‍ ആദ്യം മനസില്‍ കണ്ടത്. പക്ഷെ അവര്‍ക്ക് കഥയില്‍ താല്‍പര്യം തോന്നിയില്ല. അങ്ങനെ എന്റെ ഭാഗ്യത്തിന് ആ സ്ഥാനത്തേക്ക് ഞാന്‍ എത്തി. അതിൽ ഇന്റിമേറ്റ് സീനുകൾ ആ സിനിമയുടെ ആവിശ്യമാണ്. അത് വേണ്ടെന്ന് വെക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് വീട്ടുകാരെ പറഞ്ഞ് മനസിലാക്കി. സിനിമ ഇറങ്ങിയ ശേഷം അതിന്റെ പേരില്‍ അവര്‍ എന്നെ തള്ളിപ്പറയരുതല്ലോ, ഇനി ബോളിവുഡ് സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ്. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫേസ് ഓഫ് ദ ഫേസ്‌ലെസിലൂടെയാണ് വിന്‍സിയുടെ ബോളിവുഡ് അരങ്ങേറ്റം.
Leave a Reply