
ആലീസാന്റിയുടെ വള വിറ്റ കാശ് കൈയിൽ ഏല്‍പ്പിച്ചാണ് അച്ഛനെ വിവാഹത്തിന് വേണ്ടി പറഞ്ഞ് വിട്ടത് ! അച്ഛന്റെ കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ് ! വിനീത് കുറിക്കുന്നു !
ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ്മകൾ ഓരോന്നായി സഹപ്രവർത്തകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്. അത്തരത്തിൽ ഇപ്പോഴിതായ വിനീത് ശ്രീനിവാസൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീനിവാസനും ഇന്നസെന്റും തമ്മിലുള്ള അഗാധമായ അടുപ്പത്തെ കുറിച്ച് ഏവർക്കും അറിയാവുന്നതാണ്.
വിനീത് കുറിച്ചത് ഇങ്ങനെ.. എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓര്‍മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്.
ഓർമവെച്ച നാലുമുതൽ ഞാൻ കാണുന്ന ആളാണ്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനു വേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ് എന്നും വിനീത് കുറിച്ചു.

ഒരിക്കൽ ഇന്നസെന്റിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞിരുന്നത്, ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം ഉറപ്പിച്ചത്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് ആ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. തിരക്കഥ എഴുതിയത് ശ്രീനിവാസനും ഇന്നസെന്റും ചേര്‍ന്നാണ്. പ്രതിഫലം തരാന്‍ പോലും പൈസയില്ലാത്ത സമയമായിരുന്നു അതെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു. താന്‍ നാട്ടിലേക്ക് പോകുകയാണെന്നും രജിസ്റ്റര്‍ വിവാഹം നടത്തുമെന്നും ശ്രീനിവാസന്‍ ഇന്നസെന്റിനോട് പറഞ്ഞു.
ആ സ,മയത്താണെങ്കിൽ പാവം ഇന്നസെന്റിന്റെ കൈയില്‍ പണമില്ലാത്ത ഒരാവസ്ഥയായിരുന്നു. അതുകൊണ്ട്തന്നെ ശ്രീനി വിവാഹ ആവിശ്യത്തിനായി പണമൊന്നും ചോദിച്ചിരുന്നില്ല. എങ്കിലും ശ്രീനി വിവാഹത്തിനായി വീട്ടിലേക്ക് പോകുമ്പോള്‍ ഇന്നസെന്റ് കുറച്ച് പണം അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. നീ പോയി വിവാഹമൊക്കെ കഴിഞ്ഞിട്ട് വാ എന്ന് ഇന്നസെന്റ് പറഞ്ഞു. കൈയില്‍ പണമൊന്നും ഇല്ലായിരുന്നല്ലോ എന്ന് ശ്രീനി ഇന്നസെന്റിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു ഭാര്യ ആലീസിന്റെ രണ്ട് വള വിറ്റുകിട്ടിയ കാശാണ് ഇതെന്നും കല്യാണം ഭംഗിയായി നടക്കട്ടെയെന്നും ഇന്നസെന്റ് തന്നോട് പറയുകയായിരുന്നെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു.
മലയാള സിനിമക്ക് സംഭവിച്ച തീരാ നഷ്ടങ്ങളിൽ ഒന്നാണ് ഇന്നസെന്റിന്റെ വേർപാട്.. ആത്മാവിന് നിത്യശാന്തി നേരുന്നു…
Leave a Reply