
ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരു നടനാണ് ! അദ്ദേഹത്തിന് അച്ഛൻ ഇങ്ങനെ ഇടക്കിടക്ക് പണികൊടുക്കുന്നത് എനിക്കിഷ്ടമല്ലെന്ന് വിനീത് ശ്രീനിവാസൻ ! മറുപടിയുമായി ശ്രീനിവാസനും !
ശ്രീനിവാസൻ നമ്മൾ ഒരുപാട് ഇഷ്ടപെടുന്ന ഒരു നടനാണ്, സംവിധയകനാണ്, തിരക്കഥാകൃത്താണ് അങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തന്റെ സാനിധ്യം അറിയിച്ച ശ്രീനിവാസൻ സ്വന്തം രചനകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച് കയ്യടി നേടിയ കലാകാരനാണ് അദ്ദേഹം. ശ്രീനിവാസന്റെ രചനയിൽ പിറന്ന ചിത്രങ്ങളായ സന്ദേശം, മഴയെത്തും മുമ്പേ, അക്കരെ, അക്കരെ, പട്ടണ പ്രവേശം, നാടോടി കാറ്റ്, തലയണ മന്ത്രം അങ്ങനെ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ. മലയാളികൾ ഇനിയും ഇനിയും കാണാൻ ആഗ്രഹിക്കുന്ന ഈ ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
അച്ഛനെപ്പോലെ മക്കളും സിനിമയിൽ അവരുടേതായ കയ്യൊപ്പ് പതിപ്പിച്ചുകഴിഞ്ഞു. വിനീത് ഇന്ന് നടൻ, ഗായകൻ, സംവിധയകാൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. അടുത്തിടെ ഇവരുടെ കുടുംബസമേതമുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതിൽ ധ്യാൻ പറഞ്ഞിരുന്നു തനിക്ക് നവ്യ നായരിനെ വലിയ ഇഷ്ടമാണ് എന്നും വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു പക്ഷെ പൃഥ്വിരാജുമായി വെള്ളിത്തിര എന്ന സിനിമയിൽ അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും, അതുപോലെ ചേട്ടൻ വിനീത് തന്നോട് മീര ജാസ്മിൻ നിന്റെ ചേട്ടത്തിഅമ്മയായി വരുന്നതിൽ ഇഷ്ടക്കുറവ് ഉണ്ടോ എന്നും ചോദിച്ചതായി ധ്യാൻ ആ വിഡിയോയിൽ പറയുന്നു.

എന്നാൽ അതുകൂടാതെ വിനീത് മറ്റൊരു കാര്യം കൂടി അതിൽ പറയുന്നുണ്ട്, ആ വാക്കുകൾ ഇങ്ങനെ, അച്ഛൻ ടിവിയിൽ അവതരിപ്പിക്കുന്ന പരിപാടി കുഴപ്പമില്ല എങ്കിലും, താൻ ഒരു നടനെന്ന നിലയിൽ ഒരുപാട് ഇഷ്ടപെടുന്ന ആരാധിക്കുന്ന മലയാളത്തിലെ ഒരു പ്രഗത്ഭനായ ഒരു നടനെ അച്ഛൻ ഈ പരിപാടിയിലൂടെ അനാവശ്യമായി ഒരുപാട് കളിയാക്കുന്നുണ്ട്, അത് ഒട്ടും ശരിയായ കാര്യമല്ല എന്നും അത് തനിക്കു ഒട്ടും ഇഷ്ടമല്ല എന്നുമാണ് വിനീത് പറയുന്നത്. ഇതിന് ശ്രീനിവാസന്റെ മറുപടി, അതിന് അത് ഞാൻ നുണ പറയുന്നതാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നുള്ള ശ്രീനിവാസന്റെ ചോദ്യത്തിന് അച്ഛൻ നുണ പറയാത്ത ആളാണ് എന്ന് തനിക്കു അഭിപ്രായമില്ല എന്നും വിനീത് ഉദാഹരണ സഹിതം തിരിച്ചടിക്കുന്നുണ്ട്.
വിനീത് പറഞ്ഞ ആ നടൻ അത് മോഹൻലാൽ ആണെന്നും, മോഹൻലാലിനെ പല സാഹചര്യങ്ങളിലും ശ്രീനിവാസൻ അപമാനിച്ചിട്ടുള്ളതായും സിനിമക്കുള്ളിൽ ഒരു സംസാരമുണ്ട്. ഇതിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു, ഉദയനാണ് താരം എന്ന സിനിമ ലാൽ സാറിനെ മനപ്പൂർവം അപമാനിക്കാൻ ചെയ്ത സിനിമ ആണെന്ന് അറിഞ്ഞുകൊണ്ടാണ് ലാൽ സാർ ഒരു മടിയും കൂടാതെ അഭിനയിച്ചത് എന്നും അതിനു ശേഷം വീണ്ടും ശ്രീനിവാസൻ തന്നെ നായകനായി സരോജ്കുമാർ എന്ന സിനിമയും ലാൽ സാറിനെ കളിയാക്കാൻ ചെയ്ത ചിത്രമാണെന്നും ആന്റണി പരഞ്ഞിരുന്നു.
പക്ഷെ മോഹൻലാൽ ഇതിനോട് പ്രതികരിച്ചത്, ശ്രീനിവാസന് എന്നെ അപമാനിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് ഞാൻ വിശ്വസിക്കുന്നില്ല, തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നുമാണ് ലാൽ ഇതിനോട് പ്രതികരിച്ചത്.
Leave a Reply