
ഞാൻ ഒരുപാട് ആരാധിക്കുന്ന ബഹുമാനിക്കുന്ന നടനാണ് മോഹൻലാൽ ! അച്ഛൻ ഇങ്ങനെ ചെയ്യുന്നത് എനിക്ക് തീരെ ഇഷ്ടമല്ല ! തുറന്ന് പറഞ്ഞ് വിനീത് ! വീഡിയോ വൈറൽ !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ശ്രീനിവാസനും മോഹൻലാലും ഒരു ചർച്ചാ വിഷയമാണ്. അതിന് കാരണം ശ്രീനിവാസൻ വീണ്ടും പഴയത് പോലെ മോഹൻലാലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത് എന്നതുതന്നെയാണ്. ദാസനും വിജയനും എക്കാലവും മലയാളി മനസിൽ മായാതെ നിൽക്കും. എന്നാൽ ഇരുവരും തമ്മിൽ ചെറിയ പിണക്കങ്ങൾ ഉണ്ടെന്ന രീതിയിൽ പലപ്പോഴായി വാർത്തകൾ വന്നിരുന്നു. പക്ഷെ ഒരിക്കൽ ശ്രീനിവാസൻ അസുഖത്തിൽ നിന്നും കരകയറി തിരികെ ജീവിതത്തിലേക്ക് വന്ന സമയം ഒരു പൊതുവേദിയിൽ വെച്ച് ലാൽ ശ്രീനിയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലായതോടെ ഇരുവരും വീണ്ടും നല്ല സൗഹൃദത്തിൽ ആയെന്ന വാർത്തകൾ വന്നിരുന്നു.
പക്ഷെ അങ്ങനെ അല്ല മോഹൻലാലുമായി തനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ ഏറ്റവും പുതിയതായി നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറയുന്നത്. എന്നാൽ ശ്രീനിവാസൻ വർഷങ്ങൾക്ക് മുമ്പ് തൊട്ടുതന്നെ മോഹൻലാലിനെ വിമർശിച്ചിരുന്നു. അതിന് ഉദാഹരമാണ് ഇപ്പോൾ വൈറലാകുന്ന ശ്രീനിവാസനും കുടുംബവും നൽകിയ ഒരു പഴയ അഭിമുഖത്തിൽ വിനീത് പറയുന്ന വാക്കുകൾ.

വിനീത് പറയുന്നത് ഇങ്ങനെ.. അച്ഛൻ ടിവിയിൽ അവതരിപ്പിക്കുന്ന പരിപാടി കുഴപ്പമില്ല എങ്കിലും, താൻ ഒരു നടനെന്ന നിലയിൽ ഒരുപാട് ഇഷ്ടപെടുന്ന ആരാധിക്കുന്ന മലയാളത്തിലെ ഒരു പ്രഗത്ഭനായ ഒരു നടനെ അച്ഛൻ ഈ പരിപാടിയിലൂടെ അനാവശ്യമായി ഒരുപാട് കളിയാക്കുന്നുണ്ട്, അത് ഒട്ടും ശരിയായ കാര്യമല്ല എന്നും അത് തനിക്കു ഒട്ടും ഇഷ്ടമല്ല എന്നുമാണ് വിനീത് പറയുന്നത്. ഇതിന് ശ്രീനിവാസന്റെ മറുപടി, അതിന് അത് ഞാൻ നുണ പറയുന്നതാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നുള്ള ശ്രീനിവാസന്റെ ചോദ്യത്തിന് അച്ഛൻ നുണ പറയാത്ത ആളാണ് എന്ന് തനിക്കു അഭിപ്രായമില്ല എന്നും വിനീത് ഉദാഹരണ സഹിതം തിരിച്ചടിക്കുന്നുണ്ട്.
വിനീത് പറഞ്ഞ ഈ നടൻ മോഹൻലാൽ ആണെന്നത് വ്യക്തമാണ്. ഇപ്പോൾ ഏറ്റവും പുതിയതായി നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ, മോഹന്‍ലാല്‍ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാര് എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തില്‍ എന്താണ് തോന്നിയത് എന്ന്. ആ ചോദ്യത്തിന് എന്റെ മറുപടി ഇങ്ങനെ, മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്ന് എന്നാണ്. മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ് എന്നും അദ്ദേഹം അർത്ഥംവെച്ച് പറയുന്നതും ഇപ്പോൾ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
Leave a Reply