
നാടോടികാറ്റിന്റെ നാലാം ഭാഗം ! അച്ഛൻ അതിന്റെ തിരക്കഥ എഴുതുയിട്ടുണ്ട് ! പക്ഷെ ആ ഒരു കാരണം കൊണ്ട് അത് ചെയ്യാൻ മടി ! വിനീത് !
മലയാള സിനിമയിൽ എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള സിനിമയാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നാടോടികാറ്റ്, അക്കരെ അക്കരെ അക്കരെ, പട്ടണപ്രവേശം. മോഹൻലാൽ എന്ന നടന്റെ വളർച്ചയിൽ ഈ ചിത്രങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ദാസനെയും വിജയനെയും ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഏതൊരു സാധാരണക്കാരന്റെ ജീവിതോട് പെട്ടെന്ന് തന്നെ റിലേറ്റ് ചെയ്യാൻ പാകത്തിനുള്ള ചിത്രങ്ങളാണ് അവയെല്ലാം.
വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ദാസനും വിജയനും വീണ്ടും ഒരു പൊതു വേദിയിൽ എത്തിയപ്പോൾ ആ ചിത്രങ്ങൾ മലയാളികൾ ആഘോഷിച്ചത് തന്നെ ഇതിനെല്ലാം ഉദാഹരണമാണ്. എന്നാൽ ഇപ്പോഴിതാ ഇതിനുശേഷം വിനീത് ശ്രീനിവാസൻ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛനെ വീണ്ടും ഇതുപോലെ വലിയൊരു സദസ്സിൽ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി, ദാസനെയും വിജയനെയും കുറിച്ചുള്ള പരാമർശങ്ങൾ ഏറെ സന്തോഷം നൽകുന്നവയാണ്. സത്യത്തിൽ നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിന്റെ തിരക്കഥ വർഷങ്ങൾക്കു മുമ്പ് തന്നെ അച്ഛൻ പൂർത്തിയാക്കി വെച്ചിരുന്നു.

പക്ഷെ മറ്റു ചില പ്രശ്നങ്ങൾ കൊണ്ട് ആ ചിത്രം സംഭവിച്ചില്ല. അത് സിനിമ ആയി കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്നും ഒരു തിരുത്തലുകളും കൂടാതെ ആ തിരക്കഥ സിനിമയാക്കുവാൻ സാധിക്കും, ഒരിക്കൽ ഇതിനെ കുറിച്ച് ഞാൻ ലാൽ അങ്കിളിനോട് സംസാരിച്ചിരുന്നു. അദ്ദേഹം തയ്യാറാണ് അതിലുമുപരി ദാസൻ എന്ന കഥാപാത്രത്തെ ചെയ്യുവാൻ ആദ്ദേഹത്തിന് ഇപ്പോഴും സാധിക്കും എന്നതാണ്, പക്ഷെ അച്ഛൻറെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെച്ച് അത് പ്രയാസമാണ്. എന്നാൽ മറ്റാരെങ്കിലും വെച്ച് ആ തിരക്കഥ ചെയ്തുകൂടെ എന്നും, അല്ലങ്കിൽ പ്രണവിനെയും തന്നെയും ആ തിരക്കഥയിലേക്ക് ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും അച്ഛൻ ഒരിക്കൽ സംസാരിച്ചിരുന്നു.
എന്നാൽ സത്യം പറയാമല്ലോ എനിക്ക് അതിനുള്ള ധൈര്യം ഇല്ല എന്നതാണ് വാസ്തവം. കാരണം ഇത് ആ കഥയിലേക്ക് മറ്റു കഥാപാത്രങ്ങൾ വരുന്നതോ, അല്ലങ്കിൽ അവരുടെ മക്കൾ സിനിമയെ കൊണ്ടു പോകുന്നതോ അല്ല. സിനിമയിൽ നമ്മൾ അതേ കഥാപാത്രങ്ങൾ ആയി തന്നെയാണ് മാറേണ്ടത്, ഈ എനിക്ക് പോലും ദാസനെയും വിജയനെയും മറ്റൊരാളുടെ മുഖം വെച്ച് സങ്കൽപ്പിക്കാൻ പോലും സാധിക്കുകയില്ല. പക്ഷേ അച്ഛൻറെ ആഗ്രഹം എന്ന നിലയിൽ ആലോചനകൾ ഗൗരവപരമായി മുന്നോട്ട് പോകുന്നുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ ഇതിൽ കൂടുതൽ ഒന്നും പറയാറായിട്ടില്ല എന്നും വിനീത് പറയുന്നു.
Leave a Reply