
‘മോഹൻലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു’! എന്റെ സാറിനെ അപമാനിച്ച ആളോട് പിന്നെ ഇതുവരെ ഞാൻ ,മിണ്ടിയിട്ടില്ല എന്ന് ആന്റണി പെരുമ്പാവൂരും ! വിനീത് പറയുന്നു !
മോഹൻലാലും ശ്രീനിവാസനും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പിനേഷനാണ്. ദാസനും വിജയനും മലയാളികൾ എന്നും ഓർത്തിരിക്കുന്നതും ഇഷ്ടപെടുന്നതുമായ ഒരു വിജയ ജോഡികളാണ്. പക്ഷെ ഇവരുടെ സൗഹൃദത്തിൽ പിന്നീട് ഒരു കരിനിഴൽ വീണു എന്നാണ് സിനിമ ലോകത്ത് പൊതുവെ ഉള്ളൊരു സംസാരം. അതിനു കാരണമായി സിനിമയിലെ തന്നെ താരങ്ങൾ പറയുന്നത് ഉദയനാണ് താരം, ‘സരോജ്കുമാർ’ എന്ന ചിത്രം ശ്രീനിവാസൻ മനപ്പൂർവം മോഹൻലാലിനെ കളിയാക്കാൻ വേണ്ടി മനപ്പൂർവം ചെയ്ത ചിത്രമാണ് എന്നാണ് പറയപ്പെടുന്നത്.
എന്നാൽ ഇങ്ങനെ ഒരു മോഹൻലാലിനോട് ചോദിച്ചപ്പോൾ, നടന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്, താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
അയാൾ അത് എന്നെ അപമാനിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്ത ഒരു സിനിമയാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നില്ല ആ സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇന്നിതുവരെ ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര് ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു പക്ഷെ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു എന്നും മോഹൻലാൽ പറയുന്നു.

എന്നാൽ ഇപ്പോൾ വളരെ സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇപ്പോഴത്തെ ജനപ്രിയ സംവിധായകനും ശ്രീനിവാസന്റെ മകനുമായ വിനീത്, മോഹൻലാലിനെയും ശ്രീനിവാസനെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യാനുള്ള ശ്രമത്തിലാണ്. താൻ ഇതിനെ കുറിച്ച് അച്ഛനോട് പറഞ്ഞിട്ടുണ്ട് എന്നും, ഒരു കഥ മനസിലുണ്ട് അത് തിരക്കഥാ കൃത്തുക്കളുമായി സംസാരിക്കണം എന്നും ഉടനെ അത് സംഭവിക്കും എന്നും വിനീത്പറയുന്നു, അത് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന പോലത്തെ ഒരു ചിത്രമാകാൻ താൻ ശ്രമിക്കുമെന്നും വിനീത് പറയുന്നു.
എന്നാൽ ആന്റണി പെരുമ്പാവൂരും ശ്രീനിവാസനും തമ്മിൽ പിണക്കം ഇപ്പോഴും നിലനിൽക്കുകയാണ്, ആന്റണിയുടെ വാക്കുകൾ ഇങ്ങനെ, ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ ഒരു മടിയും കൂടാതെ അഭിനയിച്ചു. ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല.
ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങ്ങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. ഇതിനെ തുടർന്ന് ശ്രീനിവാസൻ ഒരു പത്ര സമ്മേളനം നടത്തി ഞാൻ ഭീഷണിപ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞു, അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ല എന്നും ആന്റണി പറയുന്നു. കഴിഞ്ഞ ദിവസം മോഡൽ രശ്മി ആർ നായർ പറഞ്ഞിരുന്നു മോഹൻലാലിന്റെ ഒപ്പം കൂടിയിരിക്കുന്ന ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ പരാജയത്തിന് കാരണമെന്ന്..
Leave a Reply