
ഒൻപത് മക്കൾക്ക് ജന്മം കൊടുത്ത അമ്മയാണ് ! ആരും നോക്കാൻ ഇല്ല ! എന്റെ മക്കൾക്ക് ഇല്ലാത്ത മനസാണ് മോനുള്ളത് ! അനുഭവം പങ്കുവെച്ച് വിനോദ് കോവൂർ !
സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ ആളാണ് വിനോദ് കോവൂർ. മറിമായം എന്ന പരിപാടിയിൽ കൂടിയാണ് അദ്ദേഹം കൂടുതൽ പ്രിയങ്കരനായി മാറിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അദ്ദേഹം ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്ങിന് പോയ സ്ഥലത്ത് വെച്ച് ഒരു അമ്മയെ കണ്ട സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്. ആ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടിനടുത്ത് ഇനിയും പേരിടാത്ത ഒരു സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോൾ പരിചയപ്പെട്ട മനസിൽ ഇടം നേടിയ ഒരമ്മ. പേര് തത്തു.
ആ അമ്മയുടെ വയസ് 97. ഈ തൊണ്ണൂറ്റി എഴാം വയസിലും ജീവിക്കാൻ കഷ്ട്ടപ്പെടുകയാണ് ഈ അമ്മ. ലൊക്കേഷനിൽ നിന്നും കുടിച്ച് കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഒരു ചാക്കിലേക്ക് പെറുക്കി ഇട്ട് താഴ്ച്ചയുള്ള സ്ഥലത്ത് നിന്ന് ചാക്കുമായ് ഉയരത്തേക്ക് കയറാൻ ബുദ്ധിമുട്ടുമ്പോഴാണ് ഞാനും മറ്റൊരു സുഹൃത്തും ചേർന്ന് അമ്മയെ പിടിച്ച് കയറ്റി ഇരുത്തിയത്. കുടിക്കാൻ വെള്ളവും ഭക്ഷണവും കൈയ്യിൽ കൊടുത്തു വീട്ടിൽ പോയിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു. അമ്മക്ക് എത്ര വയസായി എന്ന് ചോദിച്ചപ്പോൾ മൂത്ത മോൾക്ക് 78 വയസായ് എന്നായിരുന്നു മറുപടി. 97 വയസായ് എന്ന് കേട്ടപ്പോൾ എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ നടക്കുന്നേ വീട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു..

അങ്ങനെ ഇരിക്കാൻ കഴിയില്ല മോനെ എന്തെങ്കിലും കഴിക്കേണ്ടേ, എന്ന് പറഞ്ഞ് ആ കണ്ണ് നിറയാൻ തുടങ്ങി. ഒമ്പത് മക്കളെ പെറ്റ അമ്മയാണ് പക്ഷെ ആരും എന്നെ നോക്കുന്നില്ല ഞാൻ തനിച്ചാണ്. ഇതെല്ലാം പെറുക്കി വിറ്റാൽ എന്തേലും കിട്ടും അത് കൊണ്ടാ ജീവിക്കണേന്ന് പറഞ്ഞപ്പോൾ കേട്ടു നിന്ന ഞങ്ങൾക്കെല്ലാം സങ്കടം തോന്നി. ഇനി വിഷു അല്ലെ മോനെ കാശ് ഇന്നും കൈയിൽ ഇല്ലാതെ എങ്ങനെയാ… അങ്ങനെ ഞാൻ ആ അമ്മയുടെ കൈയിൽ കുറച്ച് കാശ് കൊടുത്തപ്പോൾ, അയ്യോ വേണ്ടാ മോനെ..
ഇതൊക്കെ എടുത്ത് പെറുക്കി വിറ്റാൽ എന്തേലും കിട്ടും എന്ന് പറഞ്ഞ് ആ കാശ് വാങ്ങിക്കാൻ മടിച്ചു. നിർബന്ധിച്ച് കൈയ്യിൽ കൊടുത്തപ്പോൾ എന്റെ ഇരു കൈകളും പിടിച്ച് നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞ് കൊണ്ടേ ഇരുന്നു. ഞാൻ പെറ്റ എന്റെ കുട്ട്യള് തരാത്തതാ മോൻ തന്നെ ദൈവാനുഗ്രഹം ഉണ്ടാകും എന്ന് പറഞ്ഞ് എഴുനേൽക്കാൻ ശ്രമിച്ചു. അങ്ങനെ ഞാൻ ആ അമ്മയുടെ കൂടെ ഒരു ഫോട്ടോ എടുത്തു, അതുമായി വീട് ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ആ അമ്മയെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിഷമം തോന്നി എന്നും അദ്ദേഹം പറയുന്നു.
Leave a Reply