എടാ എന്ന് വിളിച്ചതിന് മമ്മൂക്ക എല്ലാവരുടെയും മുന്നിൽവെച്ച് ദേഷ്യപ്പെട്ടു ! ആകെ ബഹളമായി ! ഷൂട്ടിങ് നിർത്തിവെച്ചു ! വിനോദ്

സിനിമ സീരിയൽ രംഗത്ത് വളരെ സുപരിചിതനായ ആളാണ് വിനോദ് കോവൂർ. വർഷങ്ങളായി അദ്ദേഹം അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ്. സിനിമയിൽ അതികം ശ്രദ്ധേയ വേഷങ്ങൾ ഒന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല യെങ്കിലും മിനിസ്‌ക്രീനിൽ പ്രേക്ഷകർ ഏറ്റെടുത്ത നിരവധി കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പര വിനോദിന്റെ കരിയറിലെ മികച്ച ഒന്നായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മള്‍ പങ്കുവെക്കുന്ന വിനോദ് കോവൂരിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. മാസ്റ്റർബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

വിനോദിന്റെ ആ വാക്കുകൾ ഇങ്ങനെ, മമ്മൂക്കയോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. മമ്മൂക്കയെ എടാ എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്, അദ്ദേഹത്തെ പോലെ ഒരാളെ അങ്ങനെ കയറിവിളിക്കാൻ എനിക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു, പക്ഷെ സംവിധായകൻ അത് കഥാപാത്രമാണ് എന്ന് പറഞ്ഞ് എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു. പക്ഷെ ഞാൻ അങ്ങനെ വിളിച്ചതിന്റെ പേരിൽ ഒരുപാട് പൊല്ലാപ്പുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

ആ രംഗം കഴിഞ്ഞ് ഞാൻ മമ്മൂക്കയുടെ കയ്യിൽ പിടിക്കുന്ന ഒരു രംഗമുണ്ട്, പക്ഷെ മമ്മൂക്ക എനിക്ക് കൈ തന്നില്ല, എന്താ മമ്മൂക്ക കൈ കൊടുക്കാത്തത് എന്ന് സംവിധായകന്‍ അദ്ദേഹത്തോട് ചോദിച്ചു. അവന്‍ എന്നെ എടോ പോടോ എന്ന് വിളിച്ചത് കേട്ടില്ലേ, ഞാന്‍ അവന് കൈ കൊടുക്കില്ലെന്ന് മമ്മൂക്ക പറഞ്ഞുവെന്നാണ് വിനോദ് കോവൂര്‍ പറയുന്നത്. ഭയങ്കര സീനായി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

ശെരിക്കും എല്ലാവരും ഞെട്ടിപോയി, അവസാനം ഞാന്‍ പറഞ്ഞു, മമ്മൂക്ക ഞാനല്ല വിളിച്ചത് എന്റെ കഥാപാത്രമാണെന്ന്. എന്തിനാണ് വിളിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അത് എന്റെ കഥാപാത്രത്തിന് ഇക്കയോട് ദേഷ്യമാണ് അതുകൊണ്ടാണ് എന്ന് പറഞ്ഞു, പിന്നെ ഇപ്പോള്‍ പടച്ചോന്‍ എന്ന് വിളിച്ചല്ലോ അതെന്താണ് എന്ന് അദ്ദേഹം ചോദിച്ചു. അത് എന്റെ കുട്ടിയുടെ ചികിത്സാ ചിലവൊക്കെ നിങ്ങള്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞതു കൊണ്ടാണെന്ന് ഞാന്‍ മറുപടി നല്‍കി. ഓ അതാണല്ലേ കാര്യം എന്നാല്‍ കൈ പിടിച്ചോ എന്ന് പറഞ്ഞ് മമ്മൂക്ക കൈ തന്നു. മൂപ്പരൊരു നമ്പര്‍ ഇറക്കിയതായിരുന്നു. പക്ഷെ കുറച്ച് നേരത്തേക്ക് ഞാന്‍ മാത്രമല്ല, എല്ലാവരും പേടിച്ചു പോയി. സംവിധായകന്‍ അറിഞ്ഞിട്ടാണ്. പക്ഷെ ബാക്കിയെല്ലാവരും ഞെട്ടിപ്പോയെന്നും വിനോദ് പറയുന്നു.

അതുപോലെ മറ്റൊരിക്കൽ മമ്മൂക്കയുടെ മുമ്പിൽ വെച്ച് ഒരു ക്യാമറാമാൻ തന്നെ എടൊ തന്നോട് മാറി നിൽക്കാനല്ലേ പറഞ്ഞത് എന്നൊക്കെ പറയുന്നത് കേട്ട മമ്മൂക്ക അയാളെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു അയാള്‍ക്കൊരു പേരുണ്ട്. വിനോദ്, അല്ലെങ്കില്‍ കോവൂര്‍. അല്ലാതെ എടോ എന്നൊന്നും വിളിക്കരുത് എന്ന് പറഞ്ഞു. ക്യാമറാമാന്‍ എന്നോട് സോറി പറഞ്ഞു എന്നും വിനോദ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *