
ഇനി മറച്ചുവെക്കുന്നില്ല, അതെ ഞങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണ് ! സന്തോഷ വാർത്ത പങ്കുവെച്ച് നടൻ വിശാലും നടി ധൻഷികയും !
ഒരു സമയത്ത് തമിഴകത്തെ സൂപ്പർ സ്റ്റാറായിരുന്നു നടൻ വിശാൽ, വ്യക്തിപരമായ ചില വിവാദങ്ങളിൽ പെട്ടതോടെ കരിയറിലും അദ്ദേഹത്തിന് ഏറെ പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു, അദ്ദേഹത്തിന്റെ മുൻ പ്രണയങ്ങളും വിവാഹ വാർത്തകളും മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഒരു ചർച്ച തന്നെ ആയിരുന്നു. ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ട് അദ്ദേഹം തന്റെ വിവാഹ വാർത്ത പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു വിശാൽ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. പ്രണയ വിവാഹമാണെന്നും വിശാൽ അറിയിച്ചിരുന്നു. പിന്നാലെ നടി സായ് ധൻഷികയാണ് വധു എന്ന തരത്തിലും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ അത് അഭ്യൂഹമല്ല യഥാർത്ഥമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും.
വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘യോഗിഡാ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വെളിപ്പെടുത്തൽ. വിവാഹം ഓഗസ്റ്റ് 29ന് നടക്കുമെന്നും ധൻഷിക ഓഡിയോ ലോഞ്ച് വേദിയിൽ പറഞ്ഞു. “ഈ വേദി ഞങ്ങളുടെ വിവാഹ അനൗൺമെന്റ് വേദി ആകുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല. പതിനഞ്ച് വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങളെ പറ്റി രാവിലെ വാർത്തകളും വന്നിരുന്നു. ഇനി മറയ്ക്കാൻ ഒന്നുമില്ല. ഒടുവില്‍ ഞങ്ങൾ ഓഗസ്റ്റ് 29ന് വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഒരു കാര്യമേ എനിക്കുള്ളൂ. അദ്ദേഹത്തോടൊപ്പം എന്നും സന്തോഷമായി ഇരിക്കണം. ഐ ലവ് യു ബേബി. നല്ലൊരു മനുഷ്യനാണ് അദ്ദേഹം”, എന്നായിരുന്നു ധന്‍ഷികയുടെ വാക്കുകള്‍.

അതുനുപിന്നാലെ വിശാലും തന്റെ പ്രണയിനിയെ കുറിച്ച് വാചാലനായി, ഞാൻ ധൻഷികയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവളെ ഞാൻ പൊന്നു പോലെ നോക്കും. ഓഗസ്റ്റ് 29ന് എന്റെ പിറന്നാൾ കൂടിയാണ്”, എന്നായിരുന്നു വിശാൽ പറഞ്ഞത്. ഇരുവരുടെയും ക്യൂട്ട് മൊമന്‍റ് ഇരുകയ്യും നീട്ടിയാണ് വേദിയിലുള്ളവര്‍ സ്വീകരിച്ചതും ആശംസകള്‍ അറിയിച്ചതും. നാല്‍പത്തി ഏഴാമത്തെ വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. 35 കാരിയാണ് ധന്‍ഷിക. എന്തുതന്നെയയ എന്തുതന്നെ ആയാലും വിശാലിന്റെ ആരാധകർ ഏറെ സന്തോഷത്തിലാണ്. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുന്നത്.
Leave a Reply