
‘ഞങ്ങൾ ജീവിതം ആരംഭിക്കുന്നത് വട്ട പൂജ്യത്തിൽ നിന്നുമാണ്’ ! പ്രണയം, വിവാഹം, കുടുംബം വിവേക് ഗോപൻ പറയുന്നു !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് വിവേക് ഗോപൻ. പരസ്പരം എന്ന സീരിയലിലൂടെ താരമായി മാറിയ വിവേക് മികച്ച ഒരു ക്രിക്കറ്റ് കളിക്കാരൻ ആണെന്നും തെളിയിച്ചിരുന്നു. സി സി എല്ലിൽ വിവേക് കളിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു. കഴിഞ്ഞ ഇലക്ഷനിൽ ചവറയിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇപ്പോൾ സീ കേരളത്തിലെ ഹിറ്റ് സീരിയലായ കാർത്തിക ദീപം എന്ന സീരിയലിൽ നായക വേഷം ചെയ്യുന്നുണ്ട്.
സിനിമകളിലും ചെറിയ വേഷങ്ങൾ താരം ചെയ്തുവരുന്നു, ഇപ്പോൾ അടുത്തിടെ റിലീസായ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം വണ്ണിൽ മാമൂട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വേഷത്തിൽ എത്തിയത് വിവേക് ആയിരുന്നു. ഇപ്പോൾ തനറെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വിവേകിന്റെ ഭാര്യ സുമി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നത്. ഞങൾ ആദ്യമായി കണ്ട് മുട്ടിയത് രു ഡാന്‍സ് ട്രൂപ്പില്‍ വെച്ചാണ്.
ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് സിനിമാറ്റിക്ക് ഡാന്‍സ് പ്രാക്ടീസ് ചെയ്യാൻ പോയതോടെയാണ്. അങ്ങനെ പരിചയപ്പെട്ട് പ്രണയത്തിലായി. നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്’, ‘ഒളിച്ചോടിയല്ല വിവാഹം കഴിച്ചത്. രജിസ്റ്റര്‍ മാര്യേജ് ആണ്. പുളളിക്ക് ഞാന്‍ തേക്കുമോ എന്ന പേടി ഉണ്ടായിരുന്നു. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് ചെയ്യാം എന്ന് വിവേക് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം നോ പറഞ്ഞു. അപ്പോ ഞാന്‍ അദ്ദേത്തെ തേക്കും എന്ന് പറയാന്‍ തുടങ്ങി’.

അങ്ങനെയല്ല എന്ന് തെളിയിക്കേണ്ടത് എന്റെ ആവശ്യമാണല്ലോ അതുകൊണ്ടുതന്നെ ഞങ്ങൾ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് വിവാഹ കാര്യം ഞങ്ങളുടെ വീട്ടുകാര്‍ അറിഞ്ഞത്. അത് അപ്പോൾ വലിയ പ്രശ്നമായി, ഇങ്ങനെ ഇവിടെ നിക്കാന്‍ ആകില്ല, അങ്ങനെ പളളിയില്‍ വെച്ച് വിവാഹം നടന്നു. വളരെ ലളിതമായ ജീവിതമാണ് ആണ് ഞങ്ങളുടേത്,സുമി പറയുന്നു.
വിവേക് വീട്ടിൽ വളരെ പാവമാണ്. വിവേക് പൊതുവേ അങ്ങനെ ചൂടാകാത്ത പ്രകൃതം ആണ്. ഞങ്ങൾ പൊതുവെ നല്ല സുഹൃത്ബന്ധത്തിൽ ആണ്. ചിലർക്ക് എനിക്ക് അറിഞ്ഞൂടാ. പല കുടുംബങ്ങളിൽ പൊതുവെ ഹസ്ബൻഡ് ഭയങ്കര ഡോമിനേറ്റിങ് ആയിരിക്കും. എന്നാൽ നമ്മൾ അങ്ങനെ അല്ല. മകന്റെ കാര്യത്തിൽ ആണെങ്കിൽ തന്നെയും ഞങ്ങൾ അങ്ങിനെയാണ്. ഞങ്ങൾ മൂന്നാളും നല്ല സുഹൃത്തുക്കളെ പോലെയാണ്. പിന്നെ മകന്റെ കാര്യം വരുമ്പോഴാണ് ഞങ്ങൾ അച്ഛൻ അമ്മ റോളിലേക്ക് മാറുന്നത്.
പരസ്പരം ആയിരുന്നില്ല വിവേകിന്റെ ആദ്യ എൻട്രി. അതിനുമുമ്പേ അദ്ദേഹം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു.. കൂടാതെ ചില ഷോർട്ട് ഫിലിംസും ചെയ്തിരുന്നു. എന്നാൽ അപ്പോഴേ എനിക്ക് മനസ്സിലായിരുന്നു വിവേകിന് അഭിനയം വഴങ്ങും എന്ന്. പക്ഷെ പരസ്പരത്തിലേക്ക് വന്നപ്പോൾ വായ ഒരു സൈഡിലേക്ക് പോകുന്നതായി തോന്നിയിരുന്നു ലിപ്സ് മൂവ്മെന്റ് ആണ് വിഷയം ആയി തോന്നിയത്. അത് ഞാനും കുടുംബവും പറഞ്ഞിട്ടുമുണ്ട്. അതിപ്പോൾ മാറി വന്നു. ഞങ്ങൾ ജീവിതം ആരംഭിക്കുന്നത് വട്ട പൂജ്യത്തിൽ നിന്നുമാണ്. ഇപ്പോൾ ഞങ്ങളുടെ ജീവിതം സുന്ദരമാക്കിയതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. ഞങ്ങൾ ആരും അല്ലായിരുന്നു. വളരെ സാധാ ആളുകൾ തന്നെ ആയിരുന്നു.
Leave a Reply