
മോഹൻലാലിൻറെ മകൻ ആകുന്നത് മലയാളികളുടെ ഇഷ്ട നായികയുടെ മകൻ ! പ്രതീക്ഷയോടെ ആരാധകർ !
ആദ്യമായി മോഹന്ലാലിനമാറ്റ ഒരു പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങാൻ പോകുകയാണ്. അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന വൃഷഭ’ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു, ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന ഓരോ വാർത്തയും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഏക്താ ആർ. കപൂറിന്റെ ബാലാജി ടെലിഫിലിംസ് നിർമിക്കുന്ന സിനിമ നന്ദ കിഷോർ സംവിധാനം ചെയ്യും. ഷനായ കപൂർ, സാറ എസ്. ഖാൻ എന്നിവർ സിനിമയുടെ ഭാഗമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാകിൽ ചിത്രം നിർമിക്കപ്പെടും.
എന്നാൽ ഇപ്പോൾ ചിത്രത്തിൽ റോഷൻ മേക മോഹൻലാലിന്റെ മകന്റെ വേഷം ചെയ്യുന്ന നടന്റെ റിപോർട്ടുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. റോഷൻ മേക എന്ന നടനാണ് ആ വേഷം കൈകാര്യം ചെയ്യാൻ പോകുന്നത്. റോഷൻ എന്ന നടൻ മലയാളികൾക്ക് അത്ര പരിചിതനല്ല എങ്കിലും അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മലയാളികൾക്ക് പരിചിതരാണ്. താരത്തിന്റെ അമ്മ മുമ്പ് നായികയായി സിനിമെയിലെത്തി എങ്കിൽ, പിതാവ് മോഹൻലാലിന്റെ എതിരാളിയായി ഒരു മലയാള ചിത്രത്തിലുണ്ട്.

മനോഹരമായ നക്ഷത്ര കണ്ണുകളുമായി മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് ഇന്നും ആ മുഖം മറക്കാൻ കഴിയില്ല. ജഗദീഷിന്റെ നായികയായായി. ‘തിരുത്തൽവാദി’ എന്ന ചിത്രത്തിൽ നടി ഉർവശിക്കൊപ്പം അതേ പ്രാധാന്യത്തോടെ അഭിനയിച്ച ശിവരഞ്ജിനി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. കന്നഡ സിനിമയിലൂടെയെത്തിയ അവര്‍ മലയാളത്തില്‍ പണ്ട് പണ്ടൊരു രാജകുമാരി, തിരുത്തല്‍വാദി, പുത്രന്, മാണിക്യചെമ്പഴുക്ക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തോടെയാണ് അവർ സിനിമ ലോകത്തോട് വിടപറഞ്ഞത്. 1997-ല്‍ തെലുങ്ക് നടന് ശ്രീകാന്തിനെ(മേഘാ ശ്രീകാന്ത്) വിവാഹം ചെയ്തതിന് ശേഷം ഇവര്‍ അഭിനയത്തില്‍ നിന്ന് വിടുകയായിരുന്നു. മൂന്ന് മക്കളാണ് ഊഹ-ശ്രീകാന്ത് ദമ്പതികള്‍ക്കുള്ളത്. ഹൈദരാബാദില്‍ കുടുംബത്തോടൊപ്പം കഴിയുകയാണിപ്പോള്‍ ഇവര്‍. സല്ലാപം സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ ദിലീപിന്റെ റോളില്‍ അഭിനയിച്ചത് ശ്രീകാന്തായിരുന്നു. നൂറിലേറെ സിനിമകളില്‍ ശ്രീകാന്ത് തെലുങ്കില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘വില്ലന്‍’ എന്ന സിനിമയിലൂടെ മലയാളത്തിലും ശ്രീകാന്ത് അഭിനയിക്കുകയുണ്ടായി.
ഇപ്പോഴിതാ ഇവരുടെ മൂന്ന് മക്കളിൽ ഒരാളായ റോഷൻ മേകയാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലിൻറെ മകനായി എത്തുന്നത്. ഒരു മകളും രണ്ടു ആണ്‍മക്കളുമാണ് ഇവർക്ക്. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.
Leave a Reply