വയനാട്ടിലെ കാഴ്ച്ച ഹൃദയം തകര്‍ക്കുന്നതാണെന്നും പ്രിയപ്പെട്ട കേരളത്തോടൊപ്പം താനും നില്‍ക്കുന്നുവെന്നും കിലി പോള്‍..! നന്ദി പറഞ്ഞ്

ഇപ്പോൾ വയനാട്ടിലെ ദുരന്തം ലോകം മുഴുവൻ ചർച്ചയാകുകയാണ്, വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ അനുശോചിച്ച്‌ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കിലി പോള്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, വയനാട്ടിലെ കാഴ്ച്ച ഹൃദയം തകര്‍ക്കുന്നതാണെന്നും പ്രിയപ്പെട്ട കേരളത്തോടൊപ്പം താനും നില്‍ക്കുന്നുവെന്നും കിലി പോള്‍ കുറിച്ച്‌. ‘പ്രേ ഫോര്‍ വയനാട്’ എന്ന ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് കിലി പോള്‍ കുറിച്ചത്.

ഇത് എന്നെ ഞെട്ടിക്കുകയും ഹൃദയം തകര്‍ക്കുകയും ചെയ്യുന്നു. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ, ഞാന്‍ എന്റെ പ്രിയപ്പെട്ട കേരളത്തിനോടൊപ്പം നില്‍ക്കുന്നു. കൂടാതെ വയനാട്ടില്‍ നമ്മേ വിട്ടുപിരിഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍. വയനാടിനൊപ്പം’. കിലിയുടെ പോസ്റ്റിന് നിരവധി മലയാളികള്‍ നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു, ഒപ്പം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ കണക്കും അദ്ദേഹം പറഞ്ഞിരുന്നു, നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കിയ കാര്യം അദ്ദേഹം വ്യക്തമാക്കി, ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അറിയിച്ച അദ്ദേഹം, ഇന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്.

അതേസമയം ദുരന്തം അറിഞ്ഞ നിമിഷം തന്നെ വയനാട്ടിലെ, ഉരുള്‍പൊട്ടലില്‍ അടിയന്തര സഹായമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ ലഭിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തില്‍ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *