ഒരു നടന്‍ എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല ! അക്ഷരസ്പുടതയോടെ സംസാരിക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു ! പ്രതാപ ചന്ദ്രനെ കുറിച്ച് ഭാര്യ പറയുന്നു !

മലയാള സിനിമയിൽ ഏറെ ശ്കതമായ കഥാപത്രങ്ങളിൽ കൂടി ഏവർക്കും പ്രിയങ്കരനായ ആളാണ് നടൻ പ്രതാപ ചന്ദ്രൻ. സഹ നടനായും വില്ലനായും കോമഡി വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. തന്റെ പതിനാലാമത്തെ വയസിൽ അഭിനയ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോൾ കൂട്ടിന് ഒരുപിടി സ്വപ്നങ്ങൾ കൂട്ടിന് ഉണ്ടയിരുന്നു. പക്ഷെ ആഗ്രഹിച്ച പോലെ സിനിമയിൽ അവസരം ലഭിച്ചില്ല, നാടകങ്ങളിൽ വേഷമിട്ടു. അതിനിടയിൽ കൂടി തന്റെ ആഗ്രഹത്തിനായി ശ്രമങ്ങളും തുടരുന്നുണ്ടായിരുന്നു. വിയർപ്പിൻ്റെ വിലയാണ്’ അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ. ആ ചിത്രത്തിൽ  വാർധക്യം ബാധിച്ച ഒരു വൈദ്യരുടെ വേഷമായിരുന്നു.

ശേഷം, കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു എങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968 ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടക വേദികളിൽ നിറഞ്ഞാടി. അദ്ദേഹത്തെ കുറിച്ച് ഭാര്യ പ്രതിഭ പറയുന്നത് ഇങ്ങനെ.. അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം തന്റെ അവസാനനാളുകള്‍ ഓമല്ലൂരില്‍ ആവണം എന്നതായിരുന്നു. അത് നടക്കുകയും ചെയ്തു. എന്നാല്‍ അവിടെ വന്നതിനു ശേഷം അദ്ദേഹത്തിന് പലരുമായും ഉള്ള വളരെ അടുത്ത ബന്ധങ്ങള്‍ വിട്ടുപോയി..

സൗഹൃദങ്ങൾക്ക് വലിയ വില കല്പിച്ചിരുന്നു ആളായിരുന്നു അദ്ദേഹം, തനിക്ക് എന്നും പ്രിയപെട്ടതായിരുന്ന ആ സൗഹൃദങ്ങൾ പക്ഷെ അവസാന നിമിഷം അദ്ദേഹത്തിന് നഷ്ടമായിരുന്നു, അത് ഓര്‍ത്തു അദ്ദേഹം വളരെ ദുഖിച്ചിരുന്നു. അതുപോലെ തന്റെ ജീവിത്തിലുടനീളം അക്ഷരസ്പുടതയോടെ സംസാരിക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് അഭിനയത്തിൽ ആയാലും ജീവിതത്തിലും ഒരുപോലെ പാലിച്ചിരുന്നു. ഒരുപക്ഷെ അദ്ദേഹം മ,ദ്യ,പിച്ചു സംസാരിച്ചാല്‍ പോലും വ്യക്തമായി തന്നെ അദ്ദേഹം സംസാരിച്ചിരുന്നു എന്ന് ഒരു ചിരിയോടെ പ്രതിഭ പറയുന്നു. പക്ഷെ ഒരു നടന്‍ എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന്‍ ആണെന്നും പ്രതിഭ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *