
ലോക സുന്ദരി ഐഷ്വര്യ റായി ആ ഒരൊറ്റ രംഗത്തിന് വേണ്ടി കലാഭവൻ മണിയെ കാത്തിരുന്നത് മണിക്കൂറുകൾ ! ആ വാശി ആയിരുന്നു അതിന്റെ പിന്നിൽ !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയായിരുന്നു കലാഭവൻ മണി. അദ്ദേഹത്തെ വേർപാട് ഇന്നും സിനിമ ലോകത്തിന് ഒരു വലിയ നഷ്ടമാണ്. എന്നാൽ സിനിമയിൽ നിലനിന്ന സമയത്ത് അദ്ദേഹം ജാതിയുടെയും നിറത്തിന്റെയും പേരിൽ ഒരുപാട് അവഗണകൾ അനുഭവിച്ചിരുന്നു. വിനയൻ ഉൾപ്പടെ പല സംവിധായകരും അത് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഈ കാരണം കൊണ്ട് തന്നെ ആ സമയത്ത് പല നടിമാരും മണിക്ക് ഒപ്പം അഭിനയിച്ചിരുന്നില്ല എന്ന കഥകളും വളരെ പരിചിതമാണ്.
കലാഭവൻ മണിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ കരുമാടി കുട്ടനിൽ ആദ്യം നായികയായി ദിവ്യ ഉണ്ണിയെ ആയിരുന്നു വിളിച്ചിരുന്നത് പക്ഷെ ദിവ്യ ഉണ്ണി പറഞ്ഞിരുന്നു കറുത്ത മണിയുടെ നായികയായി അഭിനയിക്കാൻ തനിക്ക് സാധിക്കില്ല എന്ന്, അന്ന് അത് അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചിരുന്നു .. എന്നാൽ കലാഭവൻ മണി എന്ന നടന്റെ ഉയർച്ച വളരെ പെട്ടന്നായിരുന്നു, അദ്ദേഹം ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന ഒരു നടനായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ വളർച്ചയിൽ മലയാളികൾ അഭിമാനിച്ച മുഹൂർത്തം വരെ ഉണ്ടായിട്ടുണ്ട്, അതിനു ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു നമ്മുടെ നായികമാർ അപമാനിച്ച അതേ കറുമ്പന്റെ കൂടെ അഭിനയിക്കാൻ സാക്ഷാൽ ഐശ്വര്യ റായ് കാത്തിരുന്നത് മണിക്കൂറുകൾ ആയിരുന്നു.

ആ കഥ ഇങ്ങനെ, രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘എന്തിരനിൽ ഒരേ ഒരു ഷോട്ടില്‍ മാത്രം അഭിനയിക്കാന്‍ സംവിധായകൻ ശങ്കര്‍ കലാഭവന്‍ മണിയെ വിളിച്ചു. ചിത്രത്തിൽ ഒരു ചെത്ത് കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. അതിന് വേണ്ടി മണി കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും ഫ്ളൈറ്റ് പോയി കഴിഞ്ഞിരുന്നു. ഉടൻ തന്നെ കലാഭവൻ മണി തനിക്ക് ഇനി സമയത്ത് എത്താന്‍ പറ്റില്ലെന്നും, ആ വേഷം മറ്റാര്‍ക്കെങ്കിലും കൊടുക്കൂ സാർ എന്നും സംവിധായകൻ ശങ്കറിനോട് പറഞ്ഞു.
പക്ഷെ അത് മറ്റാരും ചെയ്താൽ ശെരിയാകില്ല എന്നും അത് ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടക്കിയതാണ്, നിങ്ങൾ തന്നെ അത് ചെയ്യണം, അടുത്ത ഫ്ളൈറ്റ് എപ്പോഴാണെന്ന് വച്ചാല്‍ അതിന് വന്നാല്‍ മതി’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശങ്കറിന്റെ ആ ഒരൊറ്റ വാശിയുടെ പുറത്താണ് അവസാനം മണി വരാം എന്ന് സമ്മതിച്ചത്. അങ്ങനെതന്റെ കാറിൽ ഗോവയിലെ ലൊക്കേഷനിലേക്ക് എത്തുക ആയിരുന്നു. ‘പെട്ടന്ന് മേക്കപ്പ് ഇട്ടിട്ട് വാ’ എന്ന് ശങ്കര്‍ പറഞ്ഞു. മേക്കപ്പ് ഇട്ട് വന്ന മണി ശരിക്കും ഞെട്ടി. അവിടെ അതാ തന്നെയും കാത്തിരിയ്ക്കുന്നു സാക്ഷാല്‍ രജനികാന്തും ഐശ്വര്യ റായിയും. ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോഴാണ് മണി തിരിച്ചറിയുന്നത് തനിക്ക് വേണ്ടിയാണ് ഇത്രയും സമയം അവര്‍ കാത്തിരുന്നത് എന്ന്.. തന്റെ ഈ അനുഭവം അദ്ദേഹം വളരെ സന്തോഷത്തോടെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.
Leave a Reply