
രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല, അതിനായി ആരും അവരെ നിർബന്ധിച്ചിട്ടുമില്ല ! എന്റെ തുമ്മലിൽ പോലും സംഗീതം കണ്ടെത്തുന്ന ആളാണ് പ്രഭ !
മലയാളികളുടെ അഭിമാനമാണ് യേശുദാസ്. അദ്ദേഹം സംഗീത ലോകത്തിന് നൽകിയ വിലമതിക്കാനാകാത്ത സമ്മാനങ്ങൾ വളരെ വലുതാണ്. ഇപ്പോഴിതാ കിണറാലി ടിവിക്ക് അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പള്ളിപരിപാടിയിലെ ഒരു ഗണാമേള സമയത്താണ് പ്രഭയുടെ മനസിലേക്ക് ഞാൻ കടക്കുന്നത്. പ്രഭ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ബന്ധു വഴി ഞാൻ പ്രഭയുടെ വീട്ടിലെത്തി. അന്ന് ഞങ്ങൾ പരസ്പരം സംസാരിച്ചു. ആ സംസാരം പിന്നെ ഫോണിൽ കൂടിയായി. ശേഷം ഞാൻ പ്രഭയുടെ വീട്ടില്‍ പെണ്ണാലോചിച്ച് എത്തുകയായിരുന്നു. വീട്ടില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും അതൊക്കെ തരണം ചെയ്ത് 1970ല്‍ ഞങ്ങൾ വിവാഹിതരായി. അണ്‍കണ്ടീഷണലായിട്ടുള്ള ലവ്വാണ് തന്റെ ഭാര്യ പ്രഭയുടേതെന്നാണ് യേശുദാസ് പറയുന്നത്. എന്റെ ഒരു തുമ്മലിൽ പോലും അവൾ സംഗീതം കണ്ടെത്തുമെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ ഗാനമേളകൾ എല്ലാം ഞാൻ മുടങ്ങാതെ കാണാൻ മുൻ നിരയിൽ തന്നെ ഉണ്ടാകുമായിരുന്നു,വിവാഹ ശേഷം അദ്ദേഹത്തിന്റെ സഹോദരിയും അമ്മച്ചിയുമായി ഒക്കെ നല്ല കൂട്ടായിരുന്നു. എന്നെ കൊണ്ട് ജോലി ഒന്നും ചെയ്യിപ്പിക്കില്ലായിരുന്നു, അതുകൊണ്ട് ഞാനും അങ്ങനെ സുഖിച്ച് നടന്നു, അങ്ങനെ ’42ആം വയസിലാണ് അമേരിക്കയിലേക്ക് പോയത്. അതുവരെ ജോലി ചെയ്യാതിരുന്നതിന്റെ ഫലമാണ് അവിടെ പോയപ്പോള്‍ അനുഭവിക്കുന്നത്.

എല്ലാ പണികളും പ്രഭ അവിടെ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. രാവിലെ പ്രഭയ്ക്ക് ബെഡ് കോഫി കൊടുക്കുന്നത് ഞാനാണ്. കേരളത്തിലായിരുന്നെങ്കില്‍ നേരെ തിരിച്ചല്ലേ, അവിടെ അമേരിക്കയില്‍ പോയപ്പോള്‍ ഞങ്ങള്‍ അത് ഒന്ന് പരിഷ്ക്കരിച്ചു എന്നാണ്, യേശുദാസ് പറഞ്ഞത്. ‘രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല. അതിനായി ആരും അവരെ നിർബന്ധിച്ചിട്ടുമില്ല.
ഞങ്ങൾക്ക് അങ്ങനെ വ്യത്യാസമൊന്നുമില്ല, എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എന്റെ അച്ഛനുമമ്മയും എന്നെ പഠിപ്പിച്ചത്. അതുപോലെ തന്നെ ദാസേട്ടന്റെ അപ്പച്ചൻ അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെയാണ്. മൂകാംബിക, ശബരിമല ഭക്തനാണ് അദ്ദേഹമെന്നും പ്രഭ പറയുന്നു. അടുത്തിടെയാണ് താനും ഭാര്യയും വിവാഹമോചിതരായിയെന്ന് വിജയ് യേശുദാസ് വെളിപ്പെടുത്തിയത്. എന്നാൽ അച്ഛനും അമ്മയും ഇപ്പോഴും തന്റെ തീരുമാനത്തെ അംഗീകരിച്ചിട്ടില്ല എന്നും വിജയ് തുറന്ന് പറഞ്ഞരുന്നു.
Leave a Reply