ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയിരുന്നു, ശി,ക്ഷി,ക്ക,പ്പെടുക മാത്രമല്ല, ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം ! ടോവിനോയും പൃഥ്വിരാജൂം ആസിഫ് അലിയും

ഇപ്പോൾ മലയാള സിനിമ മേഖലയെ പാടെ പിടിച്ചുകുലുക്കികൊണ്ട് പുറത്തുവന്ന റിപ്പോർട്ടാണ് ഹേമ കമ്മറ്റി റിപ്പോർട്ട്. ഇതിനു ശേഷം വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ഇപ്പോഴിതാ സിനിമ താരങ്ങളുടെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. നടൻ ടോവിനോ തോമസ് പറയുന്നത് ഇങ്ങനെ, ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ സംസാരിച്ചത്. ഞാന്‍ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണിത്. അതുകൊണ്ടാണ് മലയാള സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രം നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

ഇപ്പോൾ നിലവിൽ സിനിമയിൽ എന്നല്ല മറ്റേത് മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാകും. ജനങ്ങള്‍ ഇത് മലയാള സിനിമാ മേഖലയില്‍ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കില്‍ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്. കാരണം താനും മലയാള സിനിമയുടെ ഒരു ഭാഗമാണ്. പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ഇത്തരമൊരു ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണം. അവര്‍ രക്ഷപെട്ടു കൂടാ. അതാണ് ചെയ്യേണ്ട അടിസ്ഥാന കാര്യം.

അവർ ശി,ക്ഷി,ക്ക,പ്പെ,ടു,ക മാത്രമല്ല, ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ജോലിസ്ഥലം സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാന്‍ അത്തരമൊരു അവബോധവും അറിവും ഉണ്ടായിരിക്കണം എന്നാണ് ടൊവിനോ പറയുന്നത്. അതുപോലെ നടൻ പൃഥ്വിരാജ് പറയുന്നതിങ്ങനെ, എന്തിന് വേണ്ടിയാണോ ഹേമ കമ്മീഷനെ നിയോഗിച്ചതും ഇതേക്കുറിച്ചത് പഠിച്ചതും? ആ ഉദ്ദേശം നിറവേറ്റപ്പെടണം എന്നാണ് എൻ്റെ ആഗ്രഹം.

സ്ത്രീകൾക്കും, പുരുഷൻമാർക്കും തു,ല്യതയോടെ ജോലി ചെയ്യാൻ സാധിക്കുന്ന ഒരു തൊഴിലിടമായി സിനിമ മാറണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ലൂസിഫർ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഹേമ കമ്മീഷൻ സെറ്റ് വിസിറ്റ് ചെയ്യുകയും എൻ്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതാണ് എന്നും മുമ്പൊരിക്കൽ പൃഥ്വി പറഞ്ഞിരുന്നു. അതുപോലെ നടൻ ആസിഫ് അലിയും താൻ പരാതിക്കാർക്ക് ഒപ്പമാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *