
ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അച്ഛൻ(ഇളയരാജ) എതിർത്തില്ല ! പ്രതികരണം ഇങ്ങനെയായിരുന്നു ! ആ അന്വേഷണമാണു എന്നെ ഇസ്‌ലാമിലെത്തിച്ചത് ! യുവൻ ശങ്കർ രാജ !
ലോകമെങ്ങും ആരാധകരുള്ള സംഗീത സംവിധായകനാണ് ഇളയരാജ. അദ്ദേഹത്തിന്റെ മകൻ യുവൻ ശങ്കർ രാജ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകനാണ്. ഏറ്റവുമൊടുവില്‍ അദ്ദേഹം ചെയ്ത വിജയ് ചിത്രം ‘ഗോട്ടി’ലെ പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം വലിയ തരംഗമായിരുന്നു. 2014ലാണ് യുവൻ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. ഇപ്പോഴിതാ മതംമാറ്റത്തിലേക്കു നയിച്ച കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് യുവൻ.
അദ്ദേഹത്തിന്റെ ആയ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിൽ എല്ലാത്തിനും ഞാൻ അമ്മയെയാണ് ആശ്രയിച്ചിരുന്നത്. പെട്ടെന്നൊരുനാള്‍ അവർ ഇല്ലാതായതോടെ ഞാൻ അനാഥനായി മാറി. അമ്മയുടെ വിയോഗത്തിനു പിന്നാലെ ഞാൻ കടുത്ത മ,ദ്യ,പാ,നി,യായി മാറി. അതുവരെയും പാർട്ടികള്‍ക്ക് പോയാലും മ,ദ്യ,പി,ക്കുകയോ പു,ക,വ,ലി,ക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല.
മാനസികമായി ഏറെ തകർന്ന ഞാൻ, ആ സമയത്തെല്ലാം അമ്മ എവിടെയാണെന്ന അന്വേഷണത്തിലായിരുന്നു. പെട്ടെന്നൊരുനാളാണ് ഒരു വെളിപാട് പോലെ എനിക്ക് ഉത്തരം കിട്ടുന്നത്. എല്ലാം മുകളില്‍നിന്ന് ഒരാള്‍ എഴുതിവച്ചിട്ടുണ്ടെന്നും ചുറ്റും നടക്കുന്നതൊന്നുമല്ല സംഗതികളെന്നുമുള്ള ബോധോദയമുണ്ടായി. അങ്ങനെയാണ് ഇപ്പോഴത്തെ സെൻ മോഡിലേക്ക് ഞാൻ മാറിയത്.

എല്ലാത്തിനുമുള്ള ഉത്തരം എനിക്ക് ലഭിച്ചത് ഇസ്‌ലാം മതത്തിൽ നിന്നുമാണ്, ഇസ്‌ലാം മതം സ്വീകരിച്ചപ്പോള്‍ അച്ഛൻ(ഇളയരാജ) എതിർത്തില്ല. ദിവസവും അഞ്ചുനേരം നമസ്‌കരിക്കുകയും ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്ന ഒരാളെ എന്തിനു തടയണമെന്നായിരുന്നു അച്ഛന്റെ പ്രതികരണമെന്നും യുവൻ പറഞ്ഞു.
ഇന്ന് തമിഴ് സിനിമ മേഖലയിൽ ‘ബിജിഎം കിങ്’ എന്ന പേരില്‍ ജനപ്രിയനായ സംഗീതജ്ഞനാണ് യുവൻ ശങ്കർ രാജ. തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമായി ഇതുവരെ അദ്ദേഹം 170 ലേറെ സിനിമകളില്‍ സംഗീത സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 2014ല്‍ മതംമാറിയ ശേഷം അബ്ദുല്‍ ഹാലിഖ് എന്ന പേര് സ്വീകരിച്ചു. സംഗീതരംഗത്ത് പ്രൊഫഷനല്‍ നാമമായ യുവൻ ശങ്കർ രാജ എന്നു തന്നെ തുടരുകയും ചെയ്തു. 2015 ജനുവരിയിലാണ് സാഫ്രൂണ്‍ നിസാറിനെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഇവർക്ക് ഇപ്പോൾ ഒരു മകൾ കൂടിയുണ്ട്.
Leave a Reply