‘എൻ്റെ ജീവിതം തന്നെ ഒരു സിനിമയാണ്’ ! സീനത്ത് പറയുന്നു !!!
നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ ആളാണ് നടി സീനത്ത്, സീനത്തിന്റെ ഭർത്താവ് നാടകാചാര്യൻ കെ ടി മുഹമ്മദ് ആയിരുന്നു, അദ്ദേഹം തന്റെ ഭർത്താവ് മാത്രമായിരുന്നില്ല ഗുരുവും ആയിരുന്നു എന്ന് സീനത്ത് പറയുന്നു , നാടകത്തെ ഇത്രയും സ്നേഹിച്ചൊരാൾ വേറെ ഉണ്ടാകില്ല എന്നും മറ്റെന്തിനേക്കാളും അദ്ദേഹം കലയെ സ്നേഹിച്ചു, എത്ര ക്ഷീണം ഉണ്ടെങ്കിലും നമുക്ക് ഓരോ കഥാപത്രവും അഭിനയിച്ചു കാണിച്ചുതരും, സമയത്തിന്റെ കാര്യത്തിൽ വളരെ കൃത്യനിഷ്ഠയുള്ള ആളായിരുന്നു അദ്ദേഹം, അരങ്ങിൽ പുതിയ നാടകം നടക്കുമ്പോൾ ശ്വാസം അടക്കിപ്പിടിച്ച് അത് കഴിയുന്നതുവരെ നിൽക്കും, കയ്യടികൾ മുറങ്ങുമ്പോൾ അദ്ദേഹത്തിന് ശ്വാസം തിരിച്ചു ലഭിക്കും അതായിരുന്നു അന്നത്തെ അവസ്ഥ, ഇതൊരു തൊഴിലായി കാണാതെ ജീവനുതുല്യം കലയെ, നാടകത്തെ അദ്ദേഹം സ്നേഹിച്ചു എന്ന് തന്നെ പറയാം….
അദ്ദേഹത്തിന്റെ 54 മത്തെ വയസിലാണ് 18 വയസുള്ള എന്നെ വിവാഹം ചെയുന്നത്, അന്ന്ആദ്യമൊക്കെ എനിക്ക് അത്ര താല്പര്യം ഇല്ലായിരുന്നു, പിന്നെ വിവാഹം നടന്നു, ഒരു ഭർത്താവ് യെന്നതിലുപരി അദ്ദേഹം എനിക്കെന്നുമൊരു ഗുരു തന്നെയായിരുന്നു, വളരെ കർക്കശക്കാരനായ, എല്ലാവരും ബഹുമാനിക്കുന്ന ഒരാൾ എനിക്കും അങ്ങനെത്തന്നെയായിരുന്നു അദ്ദേഹം….. തങ്ങളുടെ വേർപിരിയലിന്റെ കഥ വീണ്ടുംവീണ്ടും പറയേണ്ട ആവിശ്യമില്ല എന്നറിയാം യെങ്കിലും, അദ്ദേഹം തന്റെ കുടുബഹത്തിനു വേണ്ടി ജീവിക്കാൻ മറന്നുപോയ ഒരാളായിരുന്നു എന്ന് പറയാം, പക്ഷെ അദ്ദേഹത്തിന്റെ സഹോദരിമാരെ സഹോദരനെ, അവരുടെ മക്കളെ അവരെയൊക്കെ അദ്ദേഹം ഒരുപാട് സ്നേഹിച്ചിരുന്നു, അതിനടിയിൽ സ്വന്തം ജീവിതത്തിനു അല്പം സമയം മാറ്റി വെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല… ….. സീനത്ത് പറയുന്നു…..
എല്ലാവരെയും ഒത്തിരി സ്‌നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി. അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് ഓർക്കുമ്പോൾ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഞങ്ങൾ വേർപിയണമെന്നത് വിധിയായിരിക്കും… ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും…
ഒരിക്കൽ അദ്ദേഹത്തിന്റെ സഹോദരിയുടെ മരണം അദ്ദേഹത്തെ ഒരുപാട് തളർത്തിയിരുന്നു, ആ സമയത്തെല്ലാം ഞങ്ങളുടെ മകൻ അവനായിരുന്നു അദ്ദേത്തിനു ഏക ആശ്രയം, അവൻ അവന്റെ അച്ഛനെ ഒരു കൊച്ച് കുഞ്ഞിനെ നോക്കുന്നപോലെ പരിപാലിച്ചിരുന്നു.. അവന്റെ പിന്നിൽ ഒരു ശക്തിയായി ഞാനും ഉണ്ടായിരുന്നു, അതോർത്ത് ഞാൻ ഇന്നും അഭിമാനിക്കുന്നു.കലയെ ഇത്രയും ഗൗരവ്വത്തോടെ കാണആന്‍ കഴിയുന്നത് തുടക്കം കെ.ടി യുടെ കൂടെയുള്ള ജീവിതം തന്നെയാണ്. എന്റെ കലാജീവിതത്തിലെ അടുക്കും ചിട്ടയും അത് തന്നെയാണ്. ആരുടെ മുന്നിലും തല കുനിക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് ആര്‍ക്കും വിട്ട് കൊടുക്കാതെ ഞാന്‍ ജീവിക്കുന്നതും അത് തന്നെ ആവാം.
Leave a Reply