
ഒരു സാധുവായ മനുഷ്യനാണ് ഇന്ദ്രൻസ് ! ഒരുപാട് ഉയരങ്ങൾ കീഴടക്കും ! എനിക്ക് ജീവിക്കണ്ടേ ചേട്ടാ… ഇന്ദ്രൻസിനെ കുറിച്ച് അന്ന് തിലകൻ പറഞ്ഞിരുന്നത് !
സിനിമ രംഗത്ത് പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് തിലകൻ. മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് അറിയപ്പെടുന്നത്. അതുപോലെ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് ലോകം അറിയുന്ന നടനായി മാറിയ ആളാണ് നടൻ ഇന്ദ്രൻസ്. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു. ശേഷം 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരാവും നേടിയിരുന്നു. പക്ഷെ ഇത്രയും ഉയരങ്ങൾ കീഴടക്കി എങ്കിലും അതിന്റെ യാതൊരു തലക്കനവും ഇല്ലാത്ത ഒരാളാണ് ഇന്ദ്രൻസ്.
ഏതൊരാളും ഇഷ്ടപെടുന്ന ബഹുമാനിക്കുന്ന പ്രകൃതമാണ് ഇന്ദ്രൻസിന്റേത്. എന്നാൽ നടൻ തിലകൻ പണ്ട് ഇന്ദ്രൻസിന്റെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ഇന്ദ്രന്‍സ് എന്നൊരു നടനുണ്ട്. നേരത്തെ നല്ലൊരു കോസ്റ്റ്യൂമറായിരുന്നു. എനിക്ക് പലപ്പോഴും ഷൂസും പാന്റ്സുമൊക്കെ അദ്ദേഹം ഇട്ടു തന്നിട്ടുണ്ട്. എന്റെ മുന്നില്‍ ഇന്ദ്രന്‍സ് ഇരിക്കില്ല. ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ച് ഇരിത്തും. ‘അവിടെയിരിക്ക്, നീയൊരു നടനാണ്’ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് ഇരിത്തുക. ഒരിക്കല്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന സിനിമയുടെ സെറ്റില്‍വച്ച് ഒരു സംഭവമുണ്ടായി. ആ സിനിമയില്‍ രണ്ട് സീനില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഒരു ദിവസത്തെ ഷൂട്ടിങ് ആണുള്ളത്. ആ സമയത്ത് ആ സെറ്റില്‍വച്ച് ഇന്ദ്രന്‍സ് കരയുന്നത് ഞാന്‍ കണ്ടു, കാര്യം തിരക്കിയപ്പോൾ പറയുന്നു ചില മാനസിക പ്രയാസങ്ങള്‍ കാരണം കരഞ്ഞുപോയതാണെന്ന് ഇന്ദ്രന്‍സ് എന്നോടു പറഞ്ഞു.

അദ്ദേഹത്തിന്റെ ആ മാനസിക പ്രശ്നം എന്താണെന്ന് ഞാൻ തിരക്കിയപ്പോൾ ഇന്ദ്രൻസ് പറഞ്ഞു, ചേട്ടാ ഒരു സിനിമയില്‍ അഭിനയിക്കാന്‍ 25,000 രൂപ വിനയന്റെ കൈയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടായിരുന്നു. അതിനുശേഷം പലരും തന്നെ വിളിച്ച് ആ സിനിമയില്‍ അഭിനയിക്കരുതെന്നും അങ്ങനെ അഭിനയിച്ചാല്‍ സിനിമയില്‍ ഉപരോധിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഇന്ദ്രന്‍സ് എന്നോടു പറഞ്ഞു. എനിക്ക് ജീവിക്കണ്ടേ ചേട്ടാ, വളരെ താഴെ നിന്ന് വളര്‍ന്നു വന്നതാണ് ഞാന്‍. ഇനി എന്ത് ചെയ്യും. ഇതൊക്കെ ആലോചിച്ചാണ് താന്‍ കരഞ്ഞതെന്ന് ഇന്ദ്രന്‍സ് അന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞു ധൈര്യാമായി ശെരി എന്ന് തോന്നുന്നത് ചെയ്യാൻ.. എന്നും തിലകൻ പറഞ്ഞിരുന്നു. മാത്രമല്ല അദ്ദേഹം ഒരു സാധുവായ മനുഷ്യനാണ്, ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിവുളളവൻ ആണെന്നും അന്ന് തിലകൻ പറഞ്ഞിരുന്നു.
Leave a Reply