കൂടെ അഭിനയിക്കുന്നവർ കളിയാക്കുമ്പോഴും പരിഹസിക്കുമ്പോഴും അതെല്ലാം വിനയത്തോടെ കേട്ടിരിക്കും ! പുതുതമുറയാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ! ഉർവശി പറയുന്നു !

മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരിന് ഒരേ ഒരു അർഹയായ ആളാണ് ഉർവശി എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഉർവശി ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകുകയാണ്. ഇപ്പോൾ ഉർവശിയും ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ്’ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്നു. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നടൻ ഇന്ദ്രൻസിനെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഉർവശിയുടെ ആ വാക്കുകൾ ഇങ്ങനെ, ‘ഇന്ദ്രൻസേട്ടൻ വളരെ സെൻസിബിളായിട്ടുള്ള ആളാണ്. സിനിമയില്‍ കോസ്റ്റ്യൂമറായി വര്‍ക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു വര്‍ക്ക്. എനിക്ക് മലയാളത്തില്‍ വര്‍ക്ക് ചെയ്തതില്‍ വച്ച്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കോസ്റ്റ്യൂമറാണ്. എന്റെ മിക്ക മലയാളം സിനിമകളിലും അദ്ദേഹം കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. ഭദ്രൻ സാറിനെ പോലെയും ഭരതൻ അങ്കിളിനെ പോലെയുമുള്ളവര്‍ അദ്ദേഹത്തെ ഇന്ദ്രൻസ് ചേട്ടനെ ഒപ്പം ഇരുത്തി  കളര്‍ കോമ്പിനേഷനെ പറ്റി ഒക്കെ സംസാരിക്കണമെങ്കില്‍ ആ കൂട്ടത്തില്‍ അദ്ദേഹവും അത്രയും സെൻസുള്ള ആളായതുകൊണ്ടല്ലേ..

ആ സമയത്തൊക്കെ  അദ്ദേഹത്തിന്റെ രൂപം അനുസരിച്ച്‌ കിട്ടിയ കോമഡി വേഷങ്ങളൊക്കെ  പറയുന്നത് പോലെ അങ്ങ് ചെയ്യും. കൂടെ അഭിനയിക്കുന്ന നാടിനടന്മാരൊക്കെ അദ്ദേഹത്തെ  കളിയാക്കുന്നതൊക്കെ ആ മനുഷ്യൻ ഇതേ  വിനയത്തോടു കൂടിയാണ് അന്നും  സ്വീകരിച്ചിരുന്നത്. ഇന്നും അദ്ദേഹത്തിന്റെ  ആ ഭാവത്തിന് ഒരു മാറ്റവുമില്ല. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ കഴിവ്  ദൈവം അറിഞ്ഞുകൊടുത്തതാണ്. ആദ്യം ഇന്ദ്രൻസ് ചേട്ടനെ കോസ്റ്റ്യൂമര്‍ ആയി മാത്രമാണ് കണ്ടിട്ടുള്ളത്.

അതല്ലാതെ ഞാൻ അദ്ദേഹത്തിന്റെ കൂടെ ചില കോമഡി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇത്രയും കാലിബര്‍ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമൻഷനില്‍ കാണാൻ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രൻസ് ചേട്ടൻ ആയാലും അവരെയൊക്കെ സീരിയസ് വേഷങ്ങളിലും കാണാൻ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ അവർ കേറിവരുന്നത്. അങ്ങനെ അവരെ അംഗീകരിക്കാൻ ഇപ്പോഴത്തെ ഈ ജനറേഷന് സാധിക്കുന്നുണ്ടല്ലോ, അതിന് അവരോടാണ് നന്ദി പറയേണ്ടത്. പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണം, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും. എന്നാൽ ഇപ്പോൾ അതിനെല്ലാം ഒരുപാട് മാറ്റം ഉണ്ടെന്നും ഉർവശി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *