എനിക്കും എന്റെ കുടുംബത്തിനും ഇന്ദ്രൻസിനോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും മറക്കാൻ കഴിയാത്തത് ! സുരേഷ് ഗോപി പറയുന്നു !

സുരേഷ് ഗോപി ഒരു നടൻ എന്നതിനപ്പുറം ഇന്ന് എല്ലാവരും സ്നേഹിക്കുന്ന ഒരു മനുഷ്യസേഹികൂടിയാണ്. മറ്റുള്ളവരുടെ സങ്കടങ്ങൾ കാണുമ്പോൾ അല്ലങ്കിൽ അവരുടെ വിഷമങ്ങൾ കേട്ടറിയുമ്പോൾ അതിൽ തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന ഏതെങ്കിലുമൊക്കെ സഹായങ്ങൾ അദ്ദേഹം ചെയ്യാറുണ്ട്.  അതിനുള്ള ഉദാഹരമാനമാണ് എന്നും നമ്മൾ സമൂഹ മാധ്യമങ്ങളിൽ കൂടി നമ്മൾ അറിയുന്ന വാർത്തകൾ.

അകാലത്തിൽ അദ്ദേഹത്തിന് നഷ്‌ടമായ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് വഴിയാണ് സഹായങ്ങൾ ചെയ്യുന്നത്. അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു, ലക്ഷ്മിയുടെ നഷ്ടം എന്നെ  മരിച്ചുകഴിഞ്ഞ് പട്ടടയിൽ വെച്ചാൽ ആ ചാരത്തിന് പോലും ആ വേദന ഉണ്ടാകുമെന്നാണ്. മകളെ ഇത്ര അധികം സ്നേഹിച്ച മറ്റൊരു അച്ഛൻ ഉണ്ടാകില്ല എന്നാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ട ആരാധകർ പറഞ്ഞത്.

അതുപോലെ മകളുടെ ഓർമ്മകൾ പങ്കുവെച്ച കൂട്ടത്തിലാണ് അദ്ദേഹം നടൻ ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞത്, അന്ന് ഇന്ദ്രൻസ് വസ്ത്ര അലങ്കാരകൻ ആയിരുന്നു. ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി  ഇന്ദ്രൻസ് വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയിരുന്നത്.  അതിൽ ഒരു സീനിൽ മ‍ഞ്ഞയില്‍ നേർത്ത വരകളുള്ള ഷർട്ടാണ് ഞാൻ ധരിച്ചിരുന്നത്. ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു.

അങ്ങനെ ഞാൻ പറഞ്ഞതുകൊണ്ട് അദ്ദേഹം ഷൂട്ടിങ് തീരുന്നതിന്റെ ആ ദിവസം ആ ഷ,ർട്ട് എനിക്ക് തന്നെ പൊതിഞ്ഞ് തന്നു. വലിയ ഇഷ്ടമുള്ളത്കൊണ്ട് ഞാനത് ഇടക്കിടക്ക് ഇടുമായിരുന്നു. ആ സമയത്താണ് എന്റെ മകൾ ലക്ഷ്മിയെയും ഭാര്യയെയും എന്റെ അനിയനെ ഏൽപ്പിച്ച് ഷൂട്ടിംഗ് ആവിശ്യത്തിന് തിരിച്ചുപോരുകയായിരുന്നു. അതാണ് അവസാനത്തെ കൂടിക്കാഴ്ച്ച എന്റെ മകളുമായി, പിന്നെ അവൾ ഇല്ല, അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു.

ആശുപത്രിയിൽ ചെന്ന്  ചേതനയറ്റ എന്റെ കുഞ്ഞിനെ നോക്കി ഞാൻ അലമുറയിട്ടു കരഞ്ഞു,  എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ . ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട്  ഒരുപാട് നന്ദിയും  സ്നേഹവും, കടപ്പാടും എന്നും എനിക്കുണ്ട്, സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *