ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അതെനിക്ക് വലിയൊരു ഞെട്ടൽ ഉണ്ടാക്കും ! അവൾ എനിക്ക് മകളെ പോലെയാണ് ! ഇങ്ങനെ ഒരു സംഘടന ഇവിടെ ആവിശ്യം ഇല്ലാത്തത് ! ഇന്ദ്രന്‍സ് പറയുന്നു !

മലയാള സിനിമ ലോകത്ത് വളരെ വലിയൊരു ഞെട്ടാൻ ഉണ്ടാക്കിയ സംഭവമായിരുന്നു യുവ നടിയെ കാറിൽവെച്ച് ഉ,പ,ദ്ര,വിച്ചത്.  ഈ വിഷയത്തിൽ മലയാള സിനിമയുടെ ജനപ്രിയ നായകൻ തന്നെ പ്രതിയായി അറസ്റ്റിലായതാണ്. ഒരു സിനിമയെ വെല്ലുന്ന കഥകളാണ് പിന്നീട് ഇവിടെ അരങ്ങേറിയത്. സിനിമ രംഗത്ത് പലരും അന്നും ഇന്നും ദിലീലീപിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടൻ ഇന്ദ്രൻസിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുന്നത്.

അദ്ദേഹം പറയുന്നത് ഇങ്ങനെ. ഞാൻ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടിയാണ് . അവള്‍ വളരെ നല്ല പെണ്‍കുട്ടിയാണ്. തനിക്ക് മകളെ പോലെയാണ്. നടിക്ക് സംഭവിച്ചത് കേട്ട് തനിക്ക് വളരെ വിഷമം തോന്നിയിരുന്നു പക്ഷെ ഈ കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുക. ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തനിക്ക് അത് ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ഈ സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ട്.

ഹോം സിനിമ ഇറങ്ങിയ ശേഷമാണ് ഞാൻ ദിലീപുമായി സംസാരിച്ചത്. ഇന്ന് ഈ നിമിഷം വരെയും ആ  കേ,സു,മായി ബന്ധപ്പെട്ട ഒന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. അതുപോലെ തന്നെ ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചർച്ചയാകുകയും നി,യ,മ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്രയോ മുകളിലാണ്. ഇത് തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നവർ മാത്രമേ പുരുഷന്മാരെപ്പോലെ തുല്യരാകാൻ ആവശ്യപ്പെടുകയുള്ളൂ. ഈ സംഘടന ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആൾക്കാർ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു എന്നും ഇന്ദ്രൻസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *