
ഭാവനക്ക് നീതി കിട്ടുമെന്ന് തന്നെയാണ് കരുതുന്നത് ! ഈ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഞാൻ അവളുടെ ആരാധകനായി മാറി ! പൃഥ്വിരാജ് പറയുന്നു !
നമ്മൾ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമ രംഗത്ത് തുടക്കം കുറിച്ച ആളാണ് നടി ഭാവന, ശേഷം വരെ കുറഞ്ഞ സമയം കൊണ്ട് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായി ഭാവന മാറി, മലയാളത്തിലും ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഭാവനയുടെ വ്യക്തി ജീവിതത്തിൽ ഒട്ടും നിനച്ചിരിക്കാതെ കടന്നുവന്ന ദുരന്തത്തെ വളരെ കരുതയായി അതിജീവിച്ച ആളാണ് ഭാവന. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് തുറന്ന് പറഞ്ഞുകൊണ്ട് ഭാവന രംഗത്ത് വന്നതോടെ ലോകം അവരെ ചേർത്ത് നിർത്തുകയായിരുന്നു.
സിനിമ രംഗത്തെ മുഴുവൻ പേരും ഇപ്പോൾ ഭാവനയെ സപ്പോർട്ട് ചെയ്ത് രംഗത്തുണ്ട്. തുടക്കം മുതൽ ഭാവനയെ സപ്പോർട്ട് ചെയ്ത് പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നു, പ്രതിസന്ധി ഘട്ടത്തിൽ പൃഥ്വിരാജ് ഭാവനയെ പിന്തുണച്ചത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റ ഏറ്റവും പുതിയ ചിത്രമായ ‘ജന മന ഗണ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രെസ്സ്മീറ്റിൽ പങ്കെടുക്കവെ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഭാവനയുടെ തിരിച്ചുവരവിൽ വളരെ അധികം സന്തോഷവാനാണ് ഞാൻ, ഞാന്‍ എന്നും ഭാവനയുടെ സുഹൃത്തായിരുന്നു പക്ഷേ ഈ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ഞാന്‍ അവരുടെ ഒരു വലിയ ആരാധകനായി മാറി എന്നും പൃഥ്വിരാജ് പറയുന്നു. ഭാവനയ്ക്കൊപ്പം സിനിമാമേഖലയിലുള്ള ചിലര്‍ നിന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സിനിമാലോകം എന്ന് പറയുന്നത് ഒരേപോലുള്ള ലോകത്തില്‍ ജീവിക്കുന്ന ഒരു പറ്റം ആളുകളല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്റേതായ ഒരു ലോകമുണ്ട്. എനിക്ക് ആ ലോകമേ അറിയുകയുള്ളൂ. ആ വേള്‍ഡില്‍ എല്ലാവരും ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അതിന്റെ ഭാഗമല്ല.
എന്നാൽ പുറത്ത് നിൽക്കുന്നവർക്ക് തോന്നും ഇത് ഒരു ലോകമാണെന്ന്. എന്നാല്‍ അങ്ങനെ അല്ല. ഞാന്‍ ജീവിക്കുന്ന എന്റേതായ ലോകത്തിലെ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് അവളുടെ തിരിച്ചുവരവിനെ കാണുന്നത്. കൂടാതെ അവൾക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നതും ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്, അതുപോലെ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറയുന്നു.
Leave a Reply