
ഒത്തുപോകുന്നില്ല എങ്കില്‍ വേര്‍പിരിയുന്നതില്‍ തെറ്റില്ല, വിവാഹ മോചനം തെറ്റാണ് എന്നൊരിക്കലും പറയില്ല ! ഭാവന പറയുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു അഭിനേത്രിയാണ് ഭാവന. അപ്രതീക്ഷിതമായി വ്യക്തി ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളെ അതിജീവിച്ച ഭാവന ഇപ്പോൾ സിനിമ മേഖലയിൽ സജീവമാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവനയുടെ ഒരു തമിഴ് സിനിമ റിലീസ് ചെയ്യാനായി പോകുകയാണ്. അതിന്റെ ഭാഗമായി ഇപ്പോള്‍ തമിഴ് ചാനലുകള്‍ക്ക് എല്ലാം അഭിമുഖങ്ങള്‍ നല്‍കുന്ന തിരക്കിലാണ് നടി. സിനിമ വിശേഷങ്ങളെക്കാള്‍ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളാണ് ഭാവന കൂടുതലും സംസാരിക്കുന്നത്. നവീനുമായുള്ള പ്രണയത്തെ കുറിച്ചും, കുഞ്ഞു കുഞ്ഞു വഴക്കുകളെ കുറിച്ചുമെല്ലാം ഭാവന സംസാരിക്കുന്നുണ്ട്.
ഒരു പ്രണയ പരാജയമൊക്കെ സംഭവിച്ച് ഒരു ഡിപ്രഷനിലേക്ക് പോകുന്ന സമയത്താണ് നവീന്‍ തന്റെ ജീവിതത്തിലേക്ക് വന്നത്. ഒരു കന്നട സിനിമയ്ക്ക് വേണ്ടി കഥ പറയാന്‍ വന്ന നിര്‍മാതാവാണ് നവീന്‍. സംസാരിച്ചു, സുഹൃത്തുക്കളായി. നവീനും ആ സമയത്ത് ഒരു പ്രണയ പരാജയം സഭവിച്ചു നില്‍ക്കുകയായിരുന്നു. വീണ്ടുമൊരു പ്രണയത്തിനോ, കല്യാണത്തിനോ ഉള്ള താത്പര്യം എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ആ സൗഹൃദം പിന്നീട് എങ്ങെയൊക്കെയോ, അങ്ങനെയായി എന്നാണ് ഭാവന പറഞ്ഞത്.

ഏത് സമയത്തും ഒരു കാര്യത്തിൽ ഉറച്ച് നിൽക്കുന്ന സംഭവം എനിക്കില്ല, എന്റെ ചിന്തകളും തീരുമാനങ്ങളും എപ്പോഴും മാറിക്കൊണ്ടേയിരിക്കും. ചിലപ്പോള്‍ പറയും അഭിനയമൊക്കെ നിര്‍ത്തുകയാണെന്ന്, ചിലപ്പോള്‍ എല്ലാം ഒന്നുകൂടെ ശ്രദ്ധിക്കണം എന്ന് പറയും. ആദ്യമായി എന്നോട് സംസാരിക്കുന്നവര്‍ക്ക് ഒന്നിലും ഉറച്ചു നില്‍ക്കാത്ത എന്റെ സ്വഭാവം അല്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. പക്ഷേ നവീനും എന്റെ സുഹൃത്തുക്കളും എല്ലാം ഇപ്പോള്‍ അത് ശീലിച്ചു. ഞാന്‍ എന്താണ് എന്നവര്‍ക്ക് അറിയാം.
ഞങ്ങൾ അങ്ങനെ മാതൃകാ ദമ്പതികൾ ഒന്നുമല്ല, നന്നായി വഴക്കിടാറുണ്ട്. ആറ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ പല വഴക്കുകളും ഉണ്ടാവും. വഴക്കിനിടയില്‍ പണ്ട് പണ്ട് പറഞ്ഞതെല്ലാം ഞാന്‍ എടുത്തുകൊണ്ടുവരും. പക്ഷേ നവീന്‍ വളരെ അധികം മനസ്സിലാക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ് എന്ന് ഭാവന പറയുന്നു. എനിക്ക് എന്റെ അമ്മയോടും പെറ്റ്‌സിനോടും ഉള്ളത് അണ്‍കണ്ടീഷണല്‍ ലവ്വ് ആണ്. അതല്ലാതെ മറ്റൊന്ന് അറിയില്ല. വിവാഹ മോചനം തെറ്റാണ് എന്നൊരിക്കലും പറയില്ല, പരസ്പരം ഒത്തുപോകാത്ത ബന്ധം വേര്‍പിരിയുന്നതില്‍ തെറ്റില്ല. സോഷ്യല്‍ പ്രഷറിന്റെ പേരിലോ മറ്റ് ബാധ്യതകളുടെ പേരിലോ അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടതില്ല എന്നാണ് ഭാവനയുടെ അഭിപ്രായം. ഏറെ വർഷങ്ങൾക്ക് ശേഷമാണ് നവ്യ തമിഴിൽ സിനിമ ചെയ്യുന്നത്, ദ ഡോർ എന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെവ സഹോദരനാണ്, നിർമ്മാണം ഭർത്താവ് നവീനും.
Leave a Reply