രാമനാഥൻ കൈവിട്ടു പോയതാണ്, ആയിരത്തി ഒന്ന് രൂപയാണ് ആദ്യത്തെ പ്രതിഫലം, 35 വർഷങ്ങൾ വിനീത് പറയുന്നു !

നമ്മളുടെ എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ നടനാണ് വിനീത്. നായകനായും, വില്ലനായും, സഹ താരമായും ഒരുപാട് മികച്ച് വേഷങ്ങൾ, മികച്ച സിനിമകൾ അങ്ങനെ 35 വർഷങ്ങൾ ആയി വിനീത് സിനിമ രംഗത്ത് സജീവമാകാൻ തുടങ്ങിയിട്ട്. 1985 ലാണ് വിനീത് ആദ്യമായി  സിനിമ ലോകത്തേക്ക് ചുവട് വെക്കുന്നത്. ഇതിനോടകം 120 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇതുവരെ ലഭിച്ച കഥാപാത്രങ്ങളെല്ലാം ഈശ്വര അനുഗ്രഹമായി കാണുന്ന താരം കൂടിയാണ് വിനീത്. സിനിമകളുടെ എണ്ണത്തിനപ്പുറം ക്വാളിറ്റിയിലാണ് എന്നും വിനീത് ശ്രദ്ധിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്കു, ഹിന്ദി, കന്ന‍ട സിനിമകളിലും വിനീത്നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു.

അതുപോലെ നടന്റെ കരിയറിലെ ഏറ്റവും വലിയ ഒരു നഷ്ടമായിരുന്നു മണിച്ചിത്രതാഴിലെ രാമനാഥൻ. അന്ന് ഫാസിൽ ആദ്യമായി സമീപിച്ചത് വിനീതിനെ ആയിരുന്നു, പക്ഷെ അന്ന് പരിണയം എന്ന ചിത്രത്തിന്റെ തിരക്കുകളിൽ ആയിരുന്ന വിനീതിന് ഈ ചിത്രം നഷ്ടമാകുകയാണ് ചെയ്തത്. പക്ഷെ പരിണയത്തിലും വളരെ മികച്ച വേഷമായിരുന്നു വിനീതിന്. മലയാളത്തിൽ രാമനാഥൻ കൈവിട്ടെങ്കിലും തമിഴിലും ഹിന്ദിയിലും മണിച്ചിത്രത്താഴിന്റെ റീമേക്കുകളിൽ അഭിനയിക്കുവാനുള്ള ഭാഗ്യം വിനീതിന് തന്നെയായിരുന്നു.

വിനീത് എന്നാ നടനിലെ നർത്തകനും അതുപോലെ തന്നെ ലൂസിഫർ എന്ന ചിത്രത്തിന് ശേഷം ആ ശബ്ദത്തിനും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ വിനീതിന്റെ ഒരു പുതിത അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. ലൂസിഫറിലെ വില്ലന് ശബ്ദം കൊടുക്കാൻ ക്ഷണം വന്നപ്പോൾ എനിക്ക് ഭയമായിരുന്നു. ആദ്യം വിശ്വസിച്ചിരുന്നില്ല. അത്രത്തോളം വലിയ ബി​ഗ് ബജറ്റ് സിനിമയായിരുന്നുവല്ലോ.  പിന്നെ രാജുവാണ് ക്ഷണിച്ചത്. അവർ നിരവധി പരീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഒന്നും ശരിയാവാതിരുന്നതിനാലാണ് എനിക്ക് അവസരം കിട്ടിയത്.

പണ്ട്  ഞാൻ അഭിനയിക്കുന്ന കാലത്ത് സ്വന്തം ശബ്‌ദത്തിൽ തന്നെ ഡബ്ബ് ചെയ്യണം എന്ന് പറഞ്ഞാലും ആരും അനുവദിക്കില്ലായിരുന്നു. അന്നൊക്കെ കൃഷ്ണ ചന്ദ്രനായിരുന്നു ശബ്ദം നൽകിയിരുന്നത്. പ്രഗത്ഭനായ ഐ.വി ശശി സാറിന്റെ കൈയ്യിൽ നിന്നാണ് ആദ്യത്തെ പ്രതിഫലം ലഭിച്ചത്. അതൊരു വലിയ അനു​ഗ്രഹമായിരുന്നു. സീമ ചേച്ചിയും മറ്റ് നിരവധി കലാകാരന്മാരും അന്ന് അവിടെ ഉണ്ടായിരുന്നു. ആയിരത്തൊന്ന് രൂപയായിരുന്നു എന്റെ ആദ്യ  പ്രതിഫലം. അന്ന് കുട്ടിയായിരുന്ന സമയത്ത് സെറ്റുകളിൽ ചെല്ലുമ്പോൾ താരങ്ങളെല്ലാം വിശ്രമ  സമയങ്ങളിൽ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് ഞാൻ വളരെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.

ലാലേട്ടൻ, മമ്മൂക്കയുടെയും കയ്യിൽ നിന്നും വാങ്ങിയ ഓട്ടോ​ഗ്രാഫ്  ഇന്നും ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ഓർമയുടെ ചെപ്പിൽ എനിക്കൊരു അൽപം ഇടം എന്നാണ് അന്ന് മമ്മൂക്ക അതിൽ എഴുതി തന്നത്’ വിനീത് പറയുന്നു. ഒന്നിനോടും പരിഭവമോ പ്രതിയോട് ഒന്നുമില്ല, കലയുടെ ലോകത്ത് നമുക്കൊക്കെ ഇത്രയും എങ്കിലും ഏതാണ് സാധിച്ചില്ല അതുതന്നെ വളരെ വലിയ ഭാഗ്യമായി കരുതുന്നു മോനിഷയുടെ വിയിഗം ആണ് തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് എന്നാണ് വിനീത് ഓർക്കുന്നത്.

.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *