മാനത്തെ വെള്ളിത്തേരിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വന്ന ആ പത്ത് വയസുകാരൻ ! അവന്റെ അന്നത്തെ ചോദ്യങ്ങൾ ! സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല ! വിനീത് പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനും നർത്തകനുമാണ് വിനീത്.  നായകനായും, വില്ലനായും, സഹ താരമായും ഒരുപാട് മികച്ച് വേഷങ്ങൾ, മികച്ച സിനിമകൾ അങ്ങനെ 35 വർഷങ്ങൾ ആയി വിനീത് സിനിമ രംഗത്ത് സജീവമാകാൻ തുടങ്ങിയിട്ട്. 1985 ലാണ് വിനീത് ആദ്യമായി  സിനിമ ലോകത്തേക്ക് ചുവട് വെക്കുന്നത്. ഇതിനോടകം 120 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇതുവരെ ലഭിച്ച കഥാപാത്രങ്ങളെല്ലാം ഈശ്വര അനുഗ്രഹമായി കാണുന്ന താരം കൂടിയാണ് വിനീത്. സിനിമകളുടെ എണ്ണത്തിനപ്പുറം ക്വാളിറ്റിയിലാണ് എന്നും വിനീത് ശ്രദ്ധിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്കു, ഹിന്ദി, കന്ന‍ട സിനിമകളിലും വിനീത്നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു.

ഇപ്പോഴതാ ഏറ്റവും പുതിയതായി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പാച്ചുവും ഗോപാലനും എന്ന സിനിമയുടെ സന്തോഷവും ഒപ്പം നടൻ ഫഹദ് ഫാസിലിനെ കുറിച്ചുള്ള ഓര്മകളുമാണ് അദ്ദേഹം പങ്കുവെച്ചത്. പാച്ചിക്ക (സംവിധായകൻ ഫാസിൽ സാർ) സംവിധാനം ചെയ്ത, ശോഭനയും ഞാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ്, അന്ന് സെറ്റിലെത്തിയ പാച്ചിക്കയുടെ മകനായ പത്ത് വയസ്സുള്ള മിടുക്കനായ, ബുദ്ധിമാനായ മാലാഖയെപ്പോലെയുള്ള കുട്ടിയെ കണ്ടത് മുതലാണ്.

അവന്റെ സ്‌കൂൾ  അവധിക്കാലത്ത്  ഒരു രാജകുമാരനെപ്പോലെ ആ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വരാറുണ്ടായിരുന്നു. മലയാളത്തിന്റെ മാത്രമല്ല, പാൻ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ തന്റെ അതിശയകരമായ അഭിനയകല കൊണ്ട് ഒരു മാറ്റത്തിന്റെ തരംഗം സൃഷ്‌ടിക്കാൻ പോകുന്ന ഒരു നടനാണിതെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പക്ഷെ അവന്റെ ആ കണ്ണുകളിൽ ആകാംഷ ഉണ്ടായിരുന്നു. അടുത്ത പാട്ടിനായി ശോഭനയുടെയും എന്റെയും കോസ്റ്റ്യൂം അറിയാനുള്ള ഷാനുവിന്റെ ആകാംഷ ഞാൻ ഇപ്പോഴും ഓർക്കുന്നു. “ചേട്ടാ അടുത്ത സീക്വൻസിനു വേണ്ടി നമുക്ക് എന്തുകൊണ്ട് ഷാരൂഖ് ‘ഡിഡിഎൽജെ’ യിൽ ഉപയോഗിച്ച ബെൽറ്റ് പോലെ ഒന്ന് പരീക്ഷിച്ചുകൂടാ” എന്ന് ഷാനു പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

വസ്ത്രാലങ്കാരം ചെയ്തിരുന്ന ആളുടെ കൂടെ പോയി അവൻ അതെല്ലാം ഉറപ്പ് വരുത്തിയിരുന്നു. അന്ന് ആ കുഞ്ഞിന്റെ തിളങ്ങുന്ന കണ്ണുകൾ എന്നെ ഏറെ ആകർഷിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം അവൻ വെള്ളിത്തിരയിലേക്ക് തന്നെ വന്ന് തന്റെ ഓരോ പ്രകടനത്തിലും മാന്ത്രികത സൃഷ്ടിച്ചു. ഞാൻ ഫഹദിന്റെ ഒരു കടുത്ത ആരാധകനാണ്, അവന്റെ ഒരു സിനിമ പോലും ഞാൻ നഷ്ടപ്പെടുത്താറില്ല. കാരണം അവ ഓരോന്നും ഒരു അഭിനേതാവിനെ പ്രചോദിപ്പിക്കുകയും അവരുടെ കഴിവിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. നാട്യശാസ്ത്രത്തിൽ പറയുന്നതുപോലെ ആഹാര്യത്തിൽ (മേക്കപ്പിലും വേഷവിധാനത്തിലും) കാര്യമായ മാറ്റങ്ങളില്ലാതെ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം അവിശ്വസനീയമാണ്. ഫഹദിനൊപ്പം ധൂമം എന്ന മറ്റൊരു ചിത്രം കൂടി ചെയ്യാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചിരുന്നു. എന്നും വിനീത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *