
ഒരു ദിവസം അവൾ എന്നോട് ചോദിച്ചു, ‘ശരിക്കും നമുക്കൊന്ന് പ്രണയിച്ചാലോ’ എന്ന് ! മോനിഷയുടെ ഓർമകൾക്ക് ഇന്ന് 31 വര്‍ഷം !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് മോനിഷ. മലയാളത്തിന്റെ ആ മഞ്ഞ പ്രസാദം ഓര്മയായിട്ടു ഇന്നേക്ക് 31 വർഷം. വെള്ളിത്തിരയിൽ മായാത്ത മുദ്ര പതിപ്പിച്ച മോനിഷ ഇപ്പോഴും മലയാളത്തിന് തീരാനോവാണ്. മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞെന്നാണ് മോനിഷയെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചു കയറ്റിയ എംടി വിശേഷിപ്പിച്ചത്. പതിനാലാം വയസ്സിൽ അരങ്ങേറ്റചിത്രത്തിൽ തന്നെ ദേശീയ പുരസ്കാരം നേടി ഗുരുവിന്റെ വാക്കുകൾ അന്വർഥമാക്കുകയും ചെയ്തു.
മനോഹരമായ ഗാനങ്ങളിൽ കൂടിയും പകരംവെക്കാനില്ലാത്ത കഥാപാത്രങ്ങളിൽ കൂടിയും ചുവടുകൾ പിഴക്കാത്ത നൃത്ത നൈപുണ്യത്തെ കൂടിയും മോനിഷ ഇന്നും ജീവിക്കുന്നു. വെറും 27 സിനിമകൾ മാത്രമാണ് മോനിഷ ചെയ്തിരുന്നത് പക്ഷെ ഓരോ കഥാപാത്രങ്ങളും അവരുടേതായ ഒരു കൈയൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞ ആളുകൂടിയാണ് മോനിഷ. അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം.തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു മോനിഷയുടെ കലാജീവിതം. തമിഴിലും കന്നടയിലുമെല്ലാം ആരാധകർ. അഴകും അഭിനയമികവും നൃത്തത്തിലെ പ്രാവീണ്യവും മോനിഷയെ ജനപ്രിയ നായികയാക്കി. ഒരുപക്ഷെ അവർ ഇന്ന് ഉണ്ടായിരുന്നെകിൽ ലോകം അറിയുന്ന നടിയും നർത്തകിയുമായ മാറുമായിരുന്നു എന്നാണ് സഹപ്രവർത്തകർ ഒരുപോലെ പറയുന്നത്.

മോനിഷ എന്ന് പേര് ഓർമിക്കുമ്പോൾ തന്നെ മനസ്സിൽ ഓർമ വരുന്ന മറ്റൊരു മുഖം അത് നടൻ വിനീതിന്റേത് ആയിരിക്കും, ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന വിനീത് പറഞ്ഞ ചില ഓർമകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ‘നഖക്ഷതങ്ങളിൽ’ അഭിനയിക്കുമ്പോൾ ഞങ്ങൾ രണ്ടും പേരും കുട്ടികളായിരുന്നു. അവൾക്ക് അന്ന് പതിമൂന്ന് വയസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഷൂട്ടിങ് ഞങ്ങൾക്ക് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന പെൺകുട്ടി. അവൾ അങ്ങനെ ഒറ്റക്ക് ഇരുന്ന് കണ്ടിട്ടേയില്ല. എപ്പോഴും സംസാരിച്ച് ചിരിച്ചുകൊണ്ടിരിക്കും.
ഒരു അ,ഭി,നേത്രി എന്നതിനേക്കാൾ അവൾ എന്നും നൃത്തത്തിനോട് അമിതമായ സ്നേഹം ഉണ്ടായിരുന്നു. ഞങ്ങളെ കുറിച്ചും അന്നൊക്കെ ഗോസിപ്പുകൾ സജീവമായിരുന്നു . മോനിഷയേയും. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഒരു ദിവസം തമാശയ്ക്ക് മോനിഷ എന്നോട് ചോദിച്ചിരുന്നു, എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന്….. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേർക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്നും വിനീത് പറയുന്നു.
Leave a Reply