22 മത്തെ വയസിലാണ് എന്റെ കുഞ്ഞ് പോയത് ! ഇനി നമ്മൾ എന്തിനാണ് ജീവിക്കുന്നത് എന്ന് ഭർത്താവ് പലപ്പോഴും ചോദിച്ചിരുന്നു ! ശ്രീദേവി പറയുന്നു !

മോനിഷ എന്ന അഭിനേത്രിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ആ ചിരി മാഞ്ഞിട്ട് 30 വർഷം ആകുന്നു. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയ ഏക താരവുമാണ് മോനിഷ.

മോനിഷയുടെ വേർപാട് എന്നും മലയാളികൾക്ക് ഒരു നോവാണ്.   1971-ൽ കേരളത്തിലെ കോഴിക്കോട്ട് പി.നാരായണനുണ്ണിയുടെയും, ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരൻ സജിത്. പ്രശസ്തസാഹിത്യകാരനും, തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനുമായ എം.ടി.വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാ പ്രവേശനത്തിന്‌ കാരണമായത്. നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ നമുക്ക് നഷ്ടമാകുന്നത്.

ഇപ്പോഴിതാ മകളുടെ നഷ്ടത്തെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. 22 മത്തെ വയസിൽ തന്റെ മകളെ കണ്മുന്നിൽ തന്നെ നഷ്‌ടമായ ഓർമ്മയാണ് ഞാൻ. നമ്മുടെ വ്യക്തി ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാവും. കുടുംബ ജീവിതത്തിലാണെങ്കിലും അല്ലാതെയുമായി എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാവും. അങ്ങനെയുള്ളപ്പോഴാണ് അവള്‍ പോവുന്നത്. എന്റെ ജീവിതത്തില്‍ എങ്ങനെയുണ്ടായിരുന്നവളാണ് പോയതെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ നോക്കുമ്പോള്‍ ലോകം മുഴുവന്‍ ആ കുഞ്ഞിന്റെ കാര്യം പറയുന്നു. ഒരു ഘട്ടത്തില്‍ എന്റെ ഭര്‍ത്താവ് വന്നിട്ട് നമ്മളെന്തിനാണ് ഇനി ജീവിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്..

ആ സമയത്ത് അപകടം കാരണം ഞാന്‍ കിടപ്പിലായിരുന്നു. എങ്കിലും അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യേണ്ടത് എന്റെ ജോലിയായിരുന്നു. മോനിഷയെ പോലൊരു ആത്മാവിനെ ഇവിടെ കൊണ്ട് വരാനുണ്ടായ രണ്ട് ഉപകരണങ്ങള്‍ മാത്രമായിരുന്നു നമ്മളെന്ന് ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. അമ്മ എന്ന നിലയില്‍ എനിക്കത് ഒരു ചലഞ്ചായിരുന്നു. എന്നെ ഇനി അമ്പത് കൊല്ലം ജീവിപ്പിക്കുമോ, ഞാന്‍ ഇങ്ങനെ തന്നെ ജീവിക്കുമെന്ന് ഞാന്‍ ഈശ്വരനോട് പറഞ്ഞു. അവൾ പോകുമ്പോൾ എനിക്ക് നാല്‍പ്പത്തിയേഴ് വയസുണ്ട്. മനസിന് ധൈര്യം വീണ്ടെടുക്കാൻ ഒരുപാട് പ്രയാസപ്പെട്ടു.

ഒരുപാട് അമ്മമാര് എന്റെ അടുത്തുവന്ന് കരയും. അവരെയൊക്കെ ഞാന്‍ ആശ്വസിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കാരണം അതെന്റെ ധര്‍മമാണ്. ഞാന്‍ പ്രസവിച്ച എന്റെ കുഞ്ഞിനെ ഓര്‍ത്താണ് അവരൊക്കെ കരഞ്ഞത്. എന്റെ ആറ്റിറ്റിയൂഡ് അതായിരുന്നു. ഒരു കുടുംബത്തില്‍ അമ്മ തളര്‍ന്ന് ഒരു സൈഡിലേക്ക് മാറിയാല്‍ ആദ്യം ഭര്‍ത്താവ്, പിന്നെ മക്കള്‍, തുടങ്ങി ആ കുടുംബം മുഴുവന്‍ തകര്‍ന്ന് പോവും. എല്ലാ അമ്മമാരുടെയും ധര്‍മ്മം ഇതാണെന്നാണ് ശ്രീദേവി പറയുന്നത്. ഇന്നും അവൾ ഞങ്ങളോടൊപ്പം ഉണ്ടെന്ന വിശാസത്തിലാണ് മുന്നോട്ട് പോകുന്നത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *