‘ഒരു ദിവസം അവൾ എന്നോട് ആ ചോദ്യം ചോദിച്ചിരുന്നു’ ! ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ശോഭനയുടെ ലെവലില്‍ എത്തേണ്ട കുട്ടിയായിരുന്നു ! ഓർമകളുമായി വിനീത് !

മലയാള സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്നിരുന്ന താര ജോഡികൾ ആയിരുന്നു മോനിഷയും വിനീതും. വളരെ നിർഭാഗ്യവാശാൻ മോനിഷ എന്ന അഭിനേത്രി നമ്മളെ വിട്ട് യാത്രയായിരുന്നു. ഇന്നും ആ വേർപാട് ഒരു നൊമ്പരമായി അവശേഷിക്കുന്നു. വിനീത് ഇന്നും സിനിമ രംഗത്ത് നിറ  സാന്നിധ്യമായി നിൽക്കുന്നു. മലയാളത്തിലുപരി അദ്ദേഹമിന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടനും നർത്തകനുമാണ്. വിനീതും മോനിഷയും അഞ്ചിൽ അതികം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.  ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ ഓർമകൾ ഇന്നും അദ്ദേഹത്തെ ഏറെ വേദനിപ്പിക്കുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ‘നഖക്ഷതങ്ങളിൽ’ അഭിനയിക്കുമ്പോൾ ഞങ്ങൾ രണ്ടും പേരും കുട്ടികളായിരുന്നു. അവൾക്ക് അന്ന് പതിമൂന്ന് വയസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ‌ അതുകൊണ്ട് തന്നെ ഷൂട്ടിങ് ഞങ്ങൾക്ക് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ എന്റെ വളരെ  അടുത്ത സു​ഹൃത്തായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന പെൺകുട്ടി. മോനിഷയെ ഒരിക്കലും മൂഡ് ഔട്ട് ആയി കണാൻ നമുക്ക് പറ്റില്ല. അവളുടെ മ,ര,ണം വലിയ ഷോക്കായിരുന്നു. മ,രി,ക്കു,ന്നതിന് തലേദിവസം വരെ അവൾക്കൊപ്പം ഞാനുണ്ടായിരുന്നു. ഞാൻ ചെന്നൈയിൽ നിന്നും വിമാനത്തിൽ തിരുവന്തപുരത്തേക്ക് വരികയായിരുന്നു.

വളരെ അപ്രതീക്ഷതമായി അതേ വിമാനത്തിൽ മോനിഷയും അമ്മയും ഉണ്ടായിരിന്നു. അവർ അന്ന് ചെപ്പടിവിദ്യ എന്ന സിനിമയുടെ  ഷൂട്ടിങ്ങിന് പോകുക ആയിരുന്നു. ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്ന ‘ചമ്പക്കുളം തച്ചൻ’  ആ സമയത്ത് സൂപ്പർ ഹിറ്റായി ഓടുകയായിരുന്നു.  മോനിഷയും മോനിഷയുടെ അമ്മയും, ഞാനും കൂടി അങ്ങനെ  തിരുവന്തപുരത്ത് ഇറങ്ങി, ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്കൊക്കെ പോയി. ഞാൻ തിരികെ ഷൂട്ടിങിനും പോയി. തുടർച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ തലശ്ശേരിയിൽ തിരിച്ചെത്തിയപ്പോൾ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ​ഗേറ്റിൽ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോൾ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്.

നിന്ന നിൽപ്പിൽ ഞാൻ ആകെ തകർന്ന് പോയതുപോലെ തോന്നി, അവളുടെ അമ്മയുടെ ഒപ്പം ഞാനും അന്ന് ബാം​ഗ്ലൂരിലേക്ക് പോയി. അവിടെ ആയിരുന്നു സംസ്‍കാരം.. അവൾ ഇന്നും കലയിലൂടെ ജീവിക്കുന്നു. ഇന്ന് ഉണ്ടായിരുന്നെങ്കിൽ ശോഭനയുടെ ലെവലിൽ വളരേണ്ട നടിയായും നർത്തകിയും ആയിരുന്നു.  മോനിഷയ്ക്ക് എന്നും നൃത്തത്തിനോട് അമിതമായ സ്നേഹം ഉണ്ടായിരുന്നു. ഞങ്ങളെ കുറിച്ചും അന്നൊക്കെ ഗോസിപ്പുകൾ സജീവമായിരുന്നു . മോനിഷയേയും. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഒരു ദിവസം തമാശയ്ക്ക് മോനിഷ എന്നോട് ​ചോദിച്ചിരുന്നു, എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന്….. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേർക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്നും വിനീത് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *