
ഈ സംഭവം പുറം ലോകം അറിഞ്ഞത് നിലപാടുകളുടെ രാജകുമാരന്‍ പി ടി തോമസ് ഉള്ളത്കൊണ്ട് മാത്രമാണ് ! ഭാവനക്ക് പിന്തുണ് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് ! കുറിപ്പ് വൈറൽ !
ഭാവന തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞപ്പോൾ, ആ വിഷമ ഘട്ടത്തിൽ തന്നോടൊപ്പം നിന്നവരെ കുറിച്ച് പറഞ്ഞപ്പോൾ അതിൽ ആദ്യം നന്ദിയോടെ ഓർത്ത ഒരായിരുന്നു നമ്മെ വിട്ടുപോയ പ്രിയങ്കരനായ നേതാവ് പി ടി തോമസിനെ കുറിച്ചായിരുന്നു. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ വേർപാട് എന്നെ വിഷമിപ്പിച്ചിരുന്നു എന്നുമായിരുന്നു ഭാവന പറഞ്ഞത്.
ഇപ്പോഴിതാ ഭാവനയെ പിന്തുണച്ചുകൊണ്ട് ‘യൂത്ത് കോണ്‍ഗ്രസ്’ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍എസ് നുസൂര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ജസ്റ്റിസ് ഫോര്‍ ഭാവന ക്യാംപെയ്ന്‍ ഏറ്റെടുക്കുകയാണെന്നും എന്‍എസ് നുസൂര്‍ പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പലായിരുന്നു ഈ കാര്യം വ്യക്‌തമാക്കിയത്. അദ്ദേഹം പറയുന്നത് ഇങ്ങനെ, വ്യക്തിപരമായും സംഘടനാപരമായും എന്തൊക്കെ ചെയ്യുവാന്‍ കഴിയും എന്നതിനെപ്പറ്റി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കേണ്ടതായുണ്ട്. എന്നാൽ ഈ വിഷയം പുറം ലോകം അറിയുന്നത് തന്നെ ‘നിലപാടുകളുടെ രാജകുമാരന്‍’എന്ന് ചെറുപ്പക്കാര്‍ പറയുന്ന മണ്മറഞ്ഞു പോയ നേതാവ് പി ടി തോമസ് ഉള്ളതുകൊണ്ട് തന്നെയാണ്.അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ നടിയോടൊപ്പം ന്യായവും ഉണ്ട് എന്ന് വിശ്വസിക്കുന്നു എന്നാണ് നുസൂര്‍ പറയുന്നത്.

സത്യത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കണമോ എന്ന് പല പ്രാവിശ്യം ആലോചിച്ചു, ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്ന തോന്നലാണ് ഇതുവരെ ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ പ്രതികരിക്കുന്നത് കുറ്റകൃത്യം ചെയ്തത് ഏത് ‘വൈറ്റ് കോളര്‍ ഗോവിന്ദച്ചാമിമാര്‍’ ആയാലും ശിക്ഷിക്കപ്പെടണം എന്നതുകൊണ്ട് തന്നെയാണ്. അത് ഒരു ഉത്തരവാദിത്തപ്പെട്ട യുവജനസംഘടന നേതാവിന്റെ നട്ടെല്ലുറപ്പോടെയുള്ള കാഴ്ചപ്പാട് തന്നെയാണ്. മൊഴികൊടുക്കാന്‍ പോയ പി ടി തോമസിന്റെ കാറിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് നമ്മളൊക്കെ വളരെ നിസ്സാരമാകാം.
പക്ഷെ ഞങ്ങളുടെ യുവജനശക്തി ചെറുതല്ല എന്ന് മനസിലാക്കണം. ചില പോ,ലീ,സ് ഉ,ദ്യോ,ഗ,സ്ഥര്‍ , നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍, ഭരണ പ്രതിപക്ഷബന്ധങ്ങള്‍ അവരൊക്കെ വിളിപ്പുറത്തുണ്ടെന്ന് കരുതി നിയമപാലകരെപ്പോലും അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കൊടും കു,റ്റ,വാ,ളികളാണ്. മാന്യമാരായി പുറത്ത് നടന്നവരുടെ തനിനിറം പുറത്തുവരുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല. ‘സോഷ്യല്‍ സ്റ്റാറ്റസ് നോക്കി പീഡനങ്ങളെ അളക്കുവാനുള്ള അളവുകോല്‍ നിയമപാലകര്‍ കണ്ടുപിടിക്കാന്‍ പാടില്ല’ എന്നുള്ളതുകൊണ്ട് തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നതും. ഈ പോരാട്ടത്തില്‍ അതിജീവിതക്കൊപ്പം. അല്ല, ‘പ്രിയനടി ഭാവനക്കൊപ്പം’.. നിലകൊള്ളാന്‍ തന്നെയാണ് തീരുമാനം എന്നും നുസൂര്‍ പറഞ്ഞു.
Leave a Reply