
എന്റെ അനുഭവമാണ് എന്നെകൊണ്ട് ഇത് പറയപ്പിക്കുന്നത് ! സുരേഷ് ഗോപിയെ പോലെ ഒരു നേതാവിനെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് ! വിവരം ഇല്ലാത്തവരാണ് അതൊക്കെ പറയുന്നത് ! മേജർ രവി പറയുന്നു !
സുരേഷ് ഗോപി എന്ന നടൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്, അതിലുപരി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഇവിടെ മറ്റൊരു നടനോ, നേതാവോ ചെയ്യുന്നില്ല എന്നാണ് പൊതുവെ പ്രേക്ഷകരുടെ അഭിപ്രായം. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി ഒരുപാട് വിമർശങ്ങൾ അദ്ദേഹം നേരിടുന്നുണ്ട് എങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയെ ഏവർക്കും പ്രിയങ്കരനാണ്. കഴിഞ്ഞ ദിവസം ഉണ്ടായ വിഷു കൈനീട്ടവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് മേജർ രവി പറഞ്ഞ ചില കാര്യങ്ങലാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ്. സ്വന്തം കാശു മുടക്കി സുരേഷ് ഗോപി ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും അദ്ദേഹം പറയുന്നു.
അത്രയും നന്മനിറഞ്ഞ ആ മനുഷ്യനെ കുറിച്ച് വരുന്ന പല പരിഹാസങ്ങളും വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിച്ചു. അദ്ദേഹത്തെ കുറിച്ച് പല ട്രോളുകളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ ഇരുന്ന് പറയുന്നതും ചെയ്യുന്നതുമാണ് ഇതെല്ലം എന്നാണ്, ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, അവർ ചെയ്യാത്തത് പോലും സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്. അഭിനയിക്കാൻ പോയാൽ എനിക്കിത്ര വേണമെന്ന് ബാർഗയിൻ ചെയ്യും, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ.

പലപ്പോഴും ഇത് കണ്ടിട്ടുള്ള ഞാൻ അദ്ദേഹത്തോട് ചോദിക്കാറുണ്ട്, എന്തുകൊണ്ട് നിങ്ങൾ ഈ ചെയ്യുന്ന കാര്യങ്ങൾ പുറം ലോകത്തെ അറിയികുനില്ല എന്ന്. ചേട്ടാ അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് എന്നെ പോലെയുള്ള പട്ടാളക്കാർ കാണാൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അതുപോലെ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞുകൊണ്ട് സംവിധയകാൻ ആലപ്പി അഷറഫും രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ, എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.
അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും അദ്ദേഹത്തിന്റെ അദ്ധ്വാനത്തിന്‍റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള സിനിമ ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം എന്നും അഷ്‌റഫ് പറയുന്നു.
Leave a Reply