
അന്നുമുതലേ ഒരുപാട് ആരാധിക്കുന്ന നായികയാണ് ! ഒരു ജൂനിയര്‍ ആര്ടിസ്റ്റിന്റെ വേഷം കിട്ടാന്‍ വേണ്ടി ചെന്നപ്പോൾ ദൂരെ നിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഒരു ഭാഗ്യം അന്നെനിക്കുണ്ടായി ! ജയസൂര്യയുടെ വാക്കുകൾക്ക് കൈയ്യടി !
മലയാള സിനിമയുടെ അഭിമാനം താരമായി മാറികൊണ്ടിരിക്കുന്ന ആളാണ് എന്താണ് ജയസൂര്യ. ഒരു ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിൽ തുടക്കം കുറിച്ച ജയസൂര്യ ആദ്യമായി നായകനായി എത്തിയത്. പത്രം ദോസ്ത് എന്നീ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തുകൊണ്ട് തുടക്കം കുറിച്ച ജയസൂര്യ തൊട്ടടുത്ത വർഷം തന്നെ മൂന്ന് ചിത്രങ്ങളിലാണ് മികച്ച വേഷങ്ങൾ അഭിനയിച്ചത്. അതും നായകനായി ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ, ശേഷം കാട്ടുചെമ്പകം, പ്രണയമണിത്തൂവൽ എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ ഒരു വർഷം തന്നെ, ശേഷം അങ്ങോട്ട് സ്വപ്നകൂട്, പുലിവാൽ കല്യാണം അങ്ങനെ തുടരെ തുടരെ ജയസൂര്യ മലയാള സിനിമയുടെ മികച്ച നടന്മാരിൽ ഒരാളായി മാറി കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസഥാന അവാർഡ് വരെ എത്തി നിൽക്കുന്നു.
ഇപ്പോഴിതാ ആദ്യമായി മഞ്ജുവിനൊപ്പം നായകനായി എത്തുന്ന പുതിയ ചിത്രം മേരീ ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച്, ടീസര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി, ചടങ്ങിനിടെ മഞ്ജു വാര്യരുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ചും അവരോടുള്ള ആരാധനയെ കുറിച്ചും ആദ്യമായി വേദിയിൽ വെച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജയസൂര്യ അദ്ദേഹത്തിന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി ആയിരുന്നു ലഭിച്ചത്.
ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ, ഇന്ന് ഇവിടെ നിൽക്കുമ്പോള് വളരെയധികം സന്തോഷവും അഭിമാനവും. സുഹൃത്ത് പ്രജേഷിനൊപ്പം മൂന്നാമത്തെ ചിത്രമെന്നതാണ് സന്തോഷം. ക്യാപ്റ്റൻ, വെള്ളം എന്നീ മനോഹര ചിത്രങ്ങൾ പ്രജേഷ് എനിക്ക് നൽകി. ഇപ്പോഴിതാ വീണ്ടും ഞങ്ങളൊന്നിക്കുന്ന സന്തോഷമുണ്ട്, ഞങ്ങൾ തമ്മിൽ ഒരു പോസിറ്റീവ് വൈബുണ്ടെന്നും ജയസൂര്യ പറയുന്നു. ശിവദയുമായി സൗഹൃദം തുടങ്ങിയത് സുസു സുധി വാത്മീകത്തിലൂടെയാണ്. ഏത് കഥാപാത്രവും വിശ്വസിച്ച് ഏൽപിക്കാവുന്നയാളാണ്. ഈ സിനിമയിലെ ഓരോ കഥാപാത്രവും പിന്നണിയിലുള്ളവരും എല്ലാവരേയും സ്നേഹത്തോടെ ഓർക്കുന്നു എന്ന് പറഞ്ഞ ശേഷമാണ് തനിക്ക് വളരെ പ്രധാനപെട്ട ആളെ കുറിച്ച് പറയുന്നത്.

ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഞാൻ ജൂനിയര്‍ ആര്‍ടിസ്റ്റായി ഒരു വേഷമെങ്കിലും കുട്ടുമോ എന്നറിയാൻ പല ലൊക്കേഷനുകളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന സമയം, അങ്ങനെ അന്ന് പത്രം എന്ന സിനിമയുടെ ലൊക്കേഷനിലും എത്തി, അതിന്റെ നായിക മഞ്ജു വാര്യർ ആണെന്ന് അറിഞ്ഞപ്പോൾ ഒരു ചെറിയ വേഷമെങ്കിലും കിട്ടാൻ അവിടെ തന്നെ നിന്നു, അങ്ങനെ അവിടെ വെച്ച് ആദ്യമായി ദൂരെനിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. കൂടാതെ ആ ചിത്രത്തിൽ ഒരു സീനിൽ ഇതുപോലെ പത്രക്കാര് ഇരിക്കുന്നതിന്റെ കൂട്ടത്തില്‍ ആദ്യത്തെയോ രണ്ടാമത്തെയോ നിരയിലിരിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിരുന്നു.
ആ സിനിമയില്‍ ഒരു ജൂനിയര്‍ ആര്ടിസ്റ്റായിരുന്ന ഞാന്‍ ഇന്ന് മഞ്ജു വാര്യര്‍ എന്ന് പറയുന്ന ബ്രില്ല്യന്റായ നടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായിട്ടുള്ളൊരു നേട്ടം തന്നെയാണ്. അന്നുമുതലേ ഒരുപാട് ആരാധിക്കുന്ന നായികയാണ്. സിനിമയെ സ്നേഹിക്കാനായിട്ട് ചില വ്യക്തികള്‍ നമ്മെ നമ്മള് പോലും അറിയാതെ സ്വാധീനിക്കാറുണ്ട്. ഉദാഹരണം മമ്മൂക്കയും ലാലേട്ടനും പോലെ. അത്തരത്തിലൊരാളാണ് മഞ്ജുവും. വളരെ അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ തമാശയൊക്കെ പറഞ്ഞായിരുന്നു ഞങ്ങൾ എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്നത്. എപ്പോഴും ഒരു ചിരിച്ച മുഖത്തോടെയല്ലാതെ കാണാറില്ല. സീനിയോരിറ്റിയും കാര്യങ്ങളും ഒന്നുമില്ലാതെ എന്നും ഒരു സ്റ്റുഡന്റിനെപ്പോലെയിരിക്കുന്നതിനാലാണ് അവർ ഇന്ന് സൂപ്പര്‍ സ്റ്റാറായിരിക്കുന്നത് എന്നും ജയസൂര്യ പറയുമ്പോൾ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
Leave a Reply