
‘ഞാൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട്’ ! അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും ! വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടിൽ ! ആനിയുടെ ജീവിതം !
ആനി എന്ന നടി ഒരു സമയത്ത് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായിരുന്നു. മലയാളികൾ ആനിയെ കണ്ടു കൊതിതീരുംമുമ്പ് തന്നെ ഷാജി കൈലാസുമായി വിവാഹ ശേഷം നടി സിനിമ ഉപേക്ഷിച്ചു. വെറും മൂന്ന് വർഷം മാത്രമാണ് ആനി സിനിമ രംഗത്ത് ഉണ്ടായിരുന്നത്, ആ കാലയളവിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ ‘അമ്മയാണെ സത്യം’ എന്ന പുതിയ സിനിമയിലേക്ക് നായികയായി ക്ഷണിക്കുക ആയിരുന്നു.
തന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും പഠന തിരക്കുകളിലേക്ക് പോയ ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തിയത്. ശേഷം അക്ഷരം എന്ന ചിത്രത്തിലും സുരേഷ്ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി തുടർന്ന് ധാരാളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ആനി വിവാഹത്തോടെ സിനിമ പൂർണ്ണമായും ഉപേക്ഷിച്ചു. ജോബിയുടേയും മറിയാമ്മ ജോബിയുടെയും മകളായി തിരുവനന്തപുരത്താണ് ആനിയുടെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായ ആനി ഹോളി ഏഞ്ചൽസ് കോൺവെന്റിലാണ് തന്റെ സ്കൂൾ ജീവിതം ആസ്വദിച്ചത്…

ഷാജി കൈലാസിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു രുദ്രാക്ഷം. അതിൽ നായികയായി എത്തിയ ആനിയെ ആദ്ദേഹം അന്നു മുതലേ ശ്രദ്ധിച്ചിരുന്നു. പിന്നീടത് അദ്ദേഹത്തിനയെ ഉള്ളിൽ ഒരു തീവ്ര പ്രണയമായി മാറി. ആനിയെ കാണുന്നതിന് മുമ്പ് വരെ തന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാകില്ല എന്ന് സുഹൃത്തുക്കളോട് പറഞ്ഞരുന്ന ആളായിരുന്നു ഷാജി കൈലാസ്. അങ്ങനെ ഒരു ദിവസം അമ്മ മീറ്റിങ്ങിൽ വെച്ച് ഷാജി കൈലാസ് തന്റെ ഇഷ്ടം ആണിയോട് നേരിട്ട് പറഞ്ഞു. എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിക്കുകയായിരുന്നു. ആകെ ഞട്ടിപോയ ആനി പിന്നീട്\തന്റെ ഇഷ്ടവും അറിയിക്കുക ആയിരുന്നു. തുടർന്ന് തങ്ങളുടെ രഹസ്യ പ്രണയം തുടർന്നു.
ഷാജി കൈലാസ് വളരെക്കാലമായി ആനിയ്ക്ക് നൽകാനായി ഒരു മോതിരം വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാൽ അത് അവർക്ക് നൽകാൻ അവസരം ലഭിച്ചല്ല. ഒരിക്കൽ ഫ്ലൈറ്റിൽ വെച്ച് ഇരുവരും അടുത്തടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ആ മോതിരം ആനിയുടെ കയ്യിൽ അണിയിച്ച്, എൻഗേജ്മെൻ്റ് കഴിഞ്ഞെന്ന് ഷാജി കൈലാസ് പറഞ്ഞു. അങ്ങനെ പ്രണയം പരസ്യമായപ്പോൾ ആനിയെ അവരുടെ വീട്ടിൽ നിന്നും ഷാജി വിളിച്ച് ഇറക്കിക്കൊണ്ടുവന്നു. വ്യത്യസ്ത മതസ്ഥർ ആയിരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ആനിയെയും കൊണ്ട് ഷാജി കൈലാസ് എത്തിയത് സുരേഷ് ഗോപിയുടെ വീട്ടിലേക്കാണ്.
തുടർന്ന് അവിടെവെച്ച് തന്നെ താരങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തു. രഞ്ജി പണിക്കരാണ് പ്രസ് മീറ്റ് വിളിച്ച് ആരാധകരുമായി വിവരം പങ്കുവെച്ചത്. തുടർന്ന് ഷാജി കൈലാസിൻ്റെ വീട്ടിൽ ഇരുവരെയും സ്വീകരിക്കുകയും അമ്പലത്തിൽ വച്ച് വിവാഹം നടത്തുകയും ചെയ്തു. വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഇവർക്ക് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ആനി ഇന്ന് ആനീസ് കിച്ചൺ എന്ന പരിപാടിയുമായി ടെലിവിഷൻ രംഗത്ത് സജീവമാണ്.
Leave a Reply