ഷാജിയ്ക്ക് ഞാൻ എന്റെ പെങ്ങളെയാണ് കെട്ടിച്ചുകൊടുത്തത് ! “ആ പെൺകുട്ടിയെ തട്ടികൊണ്ട് വരാൻ ഒന്നും നീ പോകരുത്” എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത് ! സുരേഷ് ഗോപി പറയുന്നു !

മലയാള സിനിമ ലോകത്ത് നടൻ സുരേഷ് ഗോപിയും സംവിധായകൻ ഷാജി കൈലാസും തമ്മിലുള്ള സൗഹൃദവും അടുപ്പവും ഏറെ ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ്, ഷാജി കൈലാസിന്റെ കരിയറിലും വ്യക്തി ജീവിതത്തിലും സുരേഷ് ഗോപിക്ക് വലിയ സ്ഥാനമുണ്ട്. ആനിയുമായുള്ള ഷാജി കൈലാസിന്റെ പ്രണയ സാക്ഷാത്കാരത്തിന് സഹായിച്ചതും മുന്നിൽ നിന്ന് താലി എടുത്തുകൊടുത്ത് വിവാഹം നടത്തിയതും സുരേഷ് ഗോപി ആണ്. അമൃത ടീവിയുടെ ഒരു ഷോയിൽ ഒരുമിച്ച് പങ്കെടുത്തപ്പോൾ സുരേഷ് ഗോപിയും ഷാജി കൈലാസും ആനിയും ഇവരുടെ സൗഹൃദത്തെ കുറിച്ച് സംസാരിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അന്ന് രഞ്ജിയും ഷാജിയും കൂടി എന്നോട് ആനിയുടെ കാര്യം ആദ്യം വിളിച്ച് പറയുമ്പോൾ ഞാൻ സമ്മതം മൂളിയത് അല്ല. ഞാൻ അച്ഛനോട് ചോദിച്ചിട്ട് മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളു. അച്ഛനോട് ചോദിച്ചപ്പോൾ ആ പെൺകുട്ടിയെ തട്ടികൊണ്ട് വരാൻ ഒന്നും നീ പോകരുത് എന്നാണ് പറഞ്ഞത്. പക്ഷെ അവൻ നിന്റെ സുഹൃത്താൻ അവനു ഒരു ആവിശ്യം വരുമ്പോൾ കൈ ഒഴിയാനും പാടില്ല. അവൻ സാഹായം ചോദിച്ച് നിന്റെ പടിക്കൽ വന്നാൽ നീ സ്വീകരിക്കണം എന്നാണ് അച്ഛൻ പറഞ്ഞത്. അവർ പടിക്കൽ വന്നു, ഞാൻ സ്വീകരിച്ചു. താലികെട്ടും രജിസ്‌ട്രേഷനും എന്റെ വീട്ടിൽ ആയിരുന്നു. അച്ഛന് ഈ കഥകൾ എല്ലാം അറിയാം.

ഇവരുടെ പ്രണയത്തെക്കുറിച്ച് സത്യത്തിൽ ഞാൻ അറിയുന്നത് ഇവരുടെ രെജിസ്റ്റർ മാരേജ് നടക്കുന്നതിനു കഷ്ടിച്ച് രണ്ടോ മൂന്നോ ദിവസം മുൻപ് എന്നെ രഞ്ജിയും ഷാജിയും കൂടി വിളിച്ച് പറയുമ്പോൾ ആണ്” എന്നൊക്കെ പറഞ്ഞ ശേഷം ഷാജിയ്ക്കും ആനിയ്ക്കും വേണ്ടി ഒരു പാട്ടും സുരേഷ് ഗോപി പാടിക്കൊടുത്തു. ഇത് പാസമലർ എന്ന ചിത്രത്തിൽ ശിവാജി ഗണേശൻ പാടി അഭിനയിക്കുന്ന പാട്ടാണ്. ഒരു ആങ്ങള പെങ്ങളുടെ ജീവിതത്തിലേക്ക് സമ്മാനമായി നൽകുന്ന ഒരു ഗാന ചിത്രീകരണം ആണ് ആ സിനിമയിൽ ഉള്ളത്. അതുപോലെ ഒരു കണക്ഷൻ ആണ് ഇവിടെ ഉള്ളത്.

സത്യത്തിൽ ഷാജിയ്ക്ക് ഞാൻ എന്റെ പെങ്ങളെ കെട്ടിച്ചുകൊടുത്ത ശേഷം അവളുടെ ആ ജീവിതത്തിൽ ഒരു പ്രാർത്ഥന പോലെ എന്റെ പെങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് ഇത്’ സുരേഷ് ഗോപി പറയുമ്പോൾ . ഇത് കേട്ട് നിന്ന ആനി നടന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നതും കെട്ടിപിടിച്ച് കരയുന്നതും വിഡിയോയിൽ കാണാം…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *