ഇന്നത്തെ കാലത്ത് ഏത് അമ്മയാണ് മക്കളോട് ഇങ്ങനെയൊക്കെ പറയുക ! പതിനാറാം നൂറ്റാണ്ടിലെ ഒരമ്മ കൂടി വീട്ടിലുണ്ട് എന്നുകൂടി വെക്കേണ്ടതാണ് ! കുറിപ്പ് വൈറൽ !

ഒരു സമയത്ത് മലയാള സിനിമയിലെ മുൻ നിര നായികയായിരുന്നു ആനി. വളരെ കുറച്ച് കാലം മാത്രമേ അവർ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും മികച്ച ഒരുപിടി സിനിമകളുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞിരുന്നു. സൂപ്പർ താര നിരയിലേക്ക് ആനി എത്തവേയാണ് ഷാജി കൈലാസുമായി വിവാഹിതയാകുന്നതും എന്നേക്കുമായി സിനിമയിൽ നിന്നും വിടപറയുകയുമായിരുന്നു. ഒരുപക്ഷെ അവർ സിനിമയിൽ കുറച്ച് കൂടി നിന്നിരുന്നു എങ്കിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുമായിരുന്നു.

അതുപോലെ മലയാള സിനിമയുടെ തുടക്കകാലത്ത് മുൻ നിര നായികയായിരുന്നു വിധുബാല. ഇവർ ഇരുവരും ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്. അനീസ് കിച്ചൻ എന്ന പരിപാടിയുമായി ആനിയും, കഥ അല്ലിത് ജീവിതം എന്ന പരിപാടിയിൽ കൂടി വിധുബാലയും സജീവമാണ്. ഇവർ ഇരുവരും ഇതിനുമുമ്പ് ഒരിക്കൽ ആനീസ് കിച്ചണിൽ  ഒരുമിച്ചതും അവിടെ അവരുടെ സമ്പാദനവുമെല്ലാം ഏറെ വിവാദമായിരുന്നു. അതോടെ അന്ന് ഇരുവരെയും വിമർശിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു. അത്തരത്തിൽ ഇവരെ വിമർശിച്ച് രജിത് ലീല രവീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ….

ആ ഷോയിൽ വിധുബാല ആനിയുമായി സംസാരിക്കവേ അവർ പറയുന്നുണ്ട്.”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും.

ഇതെല്ലം കേട്ട് ആവേശഭരിതയായ ആനി കൂടുതൽ ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ… അമ്മയുടെ…. ഈ  ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോൾ ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.

ഇതെല്ലം കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക് രണ്ടുപേർക്കും മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഇന്നത്തെ കാലത്ത് ഏത് അമ്മയാണ് മകളോട് പറയുക. അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ അതിന്റെ ഒപ്പം ‘പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട്’ എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കുമെന്നുമായിരുന്നു എന്നുമായിരുന്നു രജിത് കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *